വേനൽക്കാലത്ത് ശരീരത്തെ തണുപ്പിക്കുന്ന ആഹാരങ്ങൾ കഴിക്കേണ്ടതും, ധാരാളം വെള്ളം കുടിക്കേണ്ടതും വളരെ അത്യാവശ്യമാണ്. ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ നിർബന്ധമായും തൈര് ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. തൈര് ശരീരത്തിൽ തണുപ്പ് നില നിർത്താനും, ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

തൈരിൽ ശരീരത്തിന് ആവശ്യമായ നിരവധി പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, സിങ്ക്, കോപ്പർ, സെലിനിയം, വിറ്റാമിൻ സി, വിറ്റാമിൻ ബി 6, വിറ്റാമിൻ എ, വിറ്റാമിൻ ബി, വിറ്റാമിൻ കെ, ഫാറ്റി ആസിഡുകൾ എന്നിവയെല്ലാം തൈരിൽ അടങ്ങിയിട്ടുണ്ട്.


തൈര് കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ?


1) തൈര് സ്ഥിരമായി കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ സഹായിക്കും. തൈരിൽ ശരീരത്തിന് ആവശ്യമായ ചില ബാക്റ്റീരിയകൾ അടങ്ങിയിട്ടുണ്ട്. ഇത് ആമാശയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.


2) ദിവസവും തൈര് കഴിക്കുന്നത് എല്ലുകളുടെ ബലം വർധിപ്പിക്കും. തൈരിൽ കാൽസ്യം,  ഫോസ്‌ഫറസ്‌ എന്നിവ കൂടിയ അളവിൽ കാണപ്പെടാറുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് വളരെ ഗുണകരമാണ്. കൂടാതെ ദന്താരോഗ്യവും വർധിക്കും.


3)  തൈര് ഭാരം കുറയ്ക്കാനും സഹായിക്കും. തൈരിൽ ധാരാളം പ്രോട്ടീനും ഹെൽത്തി ഫാറ്റും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ തൈര് സ്ഥിരമായി കഴിച്ചാൽ ശരീര ഭാരം കുറയ്ക്കുകയും, കൊളസ്‌ട്രോളിന്റെ ആശങ്ക ഇല്ലാതാക്കുകയും ചെയ്യാം.


4) ചൂട് ക്രമാതീതമായി കൂടുമ്പോൾ പലർക്കും വയറിന് പ്രശ്‍നങ്ങൾ ഉണ്ടാകാറുണ്ട്. ഇതിനെ പ്രതിരോധിക്കാൻ തൈരിൽ അടങ്ങിയിരിക്കുന്ന ശരീരത്തിന് ഗുണകരമായ ബാക്റ്റീരിയകൾക്ക് കഴിയും.


തൈര് എങ്ങനെയൊക്കെ കഴിക്കാം?


1) മധുരം ഇഷ്ടപ്പെടുന്നവരാണെങ്കിൽ തൈര് കൊണ്ട് ലസ്സി ഉണ്ടാക്കി കഴിക്കാം. രുചിയും കിട്ടും, ആരോഗ്യത്തിനും ഗുണകരം.


2) നല്ല ഇഞ്ചിയും, കാന്താരിയും, ഉള്ളിയും ചേർത്ത് മോരുണ്ടാക്കിയും തൈര് കഴിക്കാം. ചൂടിൽ നിന്ന് രക്ഷ നേടാൻ മോര് വളരെനല്ല ഉപാധിയാണ്.


3) ചോറിനൊപ്പവും, പഴങ്കഞ്ഞിയോടൊപ്പവും ഒക്കെ തൈര് നല്ല സ്വാദിഷ്ടമായ കഴിക്കാം. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.