വേനൽക്കാലത്ത് ശരീരഭാരം കുറയ്ക്കാൻ സീസണൽ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ​ഗുണം ചെയ്യും. വേനൽക്കാലത്ത് കൃത്യമായ ഭക്ഷണക്രമം പാലിക്കുന്നത് അധിക കലോറി എരിച്ചുകളയാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഉപാപചയ പ്രവർത്തനങ്ങൾ വേ​ഗത്തിലാക്കാനും സഹായിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോ​ഗ്യത്തിന് നിരവധി ​ഗുണങ്ങൾ നൽകും. ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിന് പുറമേ, വിത്തുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ്. ഏതെല്ലാം വിത്തുകളാണ് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതെന്നും ഇത് എങ്ങനെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുമെന്നും അറിയാം.


ALSO READ: അത്തിപ്പഴം കഴിച്ചാൽ എന്താണ് ​ഗുണം? ശരീരഭാരം കുറയ്ക്കാൻ ഇങ്ങനെ കഴിക്കണം


ചിയ വിത്തുകൾ: ചിയ വിത്തുകൾ കുതിർത്ത് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമാണ്. ഇവയിൽ നാരുകൾ, ഒമേ​ഗ-3 ഫാറ്റി ആസിഡുകൾ, മറ്റ് പോഷകങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കുന്നു.


തണ്ണിമത്തൻ വിത്തുകൾ: വേനൽക്കാലത്ത് ശരീരത്തിന് ആവശ്യമായ ജലാംശം നൽകാൻ സഹായിക്കുന്ന ഫലമാണ് തണ്ണിമത്തൻ. ഇവയുടെ വിത്തുകളും ആരോ​ഗ്യപ്രദമാണ്. പ്രോട്ടീൻ, സിങ്ക്, വൈറ്റമിൻ, മ​ഗ്നീഷ്യം, ധാതുക്കൾ തുടങ്ങിയവ തണ്ണിമത്തനിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു. അതിനാൽ, ഇവ ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ്.


ഫ്ലാക്സ് സീഡ്സ്: ഫ്ലാക്സ് സീഡ്സ് പോഷകസമ്പുഷ്ടമാണ്. ഇത് നാരുകളുടെ മികച്ച ഉറവിടമാണ്. ദഹനം മികച്ചതാക്കുന്നതിനും ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും ഉപാപചയ നിരക്ക് മെച്ചപ്പെടുത്തുന്നതിനും ഫ്ലാക്സ് സീഡ്സ് ​ഗുണം ചെയ്യും. ഇത് ശരീരഭാരം കുറയ്ക്കുന്നതിന് വളരെയധികം ​ഗുണം ചെയ്യും.


ALSO READ: വെറും വയറ്റിൽ പപ്പായ കഴിക്കാം; ഇത്രയുമാണ് ​ഗുണങ്ങൾ


മത്തങ്ങ വിത്തുകൾ: വേനൽക്കാല ഭക്ഷണക്രമത്തിൽ മത്തങ്ങ വിത്തുകൾ ചേർക്കുന്നത് വളരെയധികം ​ഗുണം ചെയ്യും. മത്തങ്ങ വിത്തുകൾ നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നിറഞ്ഞതാണ്. ഇത് ശരീരഭാരം കുറയ്ക്കുന്നതിനും ശരീരത്തിന് ആവശ്യമായ വിറ്റാമിനുകൾ ലഭിക്കുന്നതിനും സഹായിക്കുന്നു.


Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.