ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിന് ശരിയായ ഭക്ഷണക്രമവും വ്യായാമവും പ്രധാനമാണ്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ രാവിലെ കഴിക്കുന്ന ഭക്ഷണം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അത്തിപ്പഴം നിരവധി ആരോഗ്യ ഗുണങ്ങളുള്ള പഴമാണ്. വേനൽക്കാലത്ത് അത്തിപ്പഴം കഴിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകും.
നാരുകൾ: അത്തിപ്പഴത്തിൽ മികച്ച അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. നാരുകൾ ദഹനം മികച്ചതാക്കാനും വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു. ഇവയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. അത്തിപ്പഴം കുതിർത്ത് കഴിക്കുന്നത് ദീർഘനേരം വയറുനിറഞ്ഞതായി തോന്നാനും വിശപ്പ് കുറയ്ക്കാനും സഹായിക്കും. ഇതുവഴി ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
ALSO READ: വെറും വയറ്റിൽ പപ്പായ കഴിക്കാം; ഇത്രയുമാണ് ഗുണങ്ങൾ
കലോറി: കുതിർത്ത അത്തിപ്പഴത്തിൽ കൊഴുപ്പും കലോറിയും കുറവാണ്. ഇത് ശരീരത്തിൽ അധിക കലോറി ചേർക്കാതെ തന്നെ വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ലഘുഭക്ഷണമായി അത്തിപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ജങ്ക് ഫുഡുകൾ ലഘുഭക്ഷണമാക്കുന്നതിന് ആരോഗ്യകരമായ ബദലാണിത്.
ഊർജ്ജം: ഫ്രക്ടോസ്, ഗ്ലൂക്കോസ് തുടങ്ങിയ സ്വാഭാവിക പഞ്ചസാരയുടെ നല്ല ഉറവിടമാണ് അത്തിപ്പഴം. ഇത് വേഗത്തിൽ ശരീരത്തിൽ ഊർജം വർധിപ്പിക്കുന്നു. കുതിർത്ത അത്തിപ്പഴം കഴിക്കുന്നത് ശരീരത്തിൽ ഊർജ്ജം ലഭിക്കാൻ സഹായിക്കും. ഉയർന്ന കലോറിയും സംസ്കരിച്ചതുമായ ലഘുഭക്ഷണങ്ങൾക്ക് ആരോഗ്യകരമായ ബദലായി അത്തിപ്പഴം കഴിക്കാവുന്നതാണ്.
ALSO READ: ശരീരഭാരം കുറയ്ക്കാനുള്ള പാനീയങ്ങൾ; വേനൽക്കാലത്ത് കലോറി കുറഞ്ഞ ഈ പാനീയങ്ങൾ കുടിക്കാം
ജലാംശം: അത്തിപ്പഴം ശരീരത്തിന് തണുപ്പ് നൽകുന്ന പഴമാണ്. ഇത് വേനൽക്കാലത്ത് ശരീരത്തിന് തണുപ്പ് നൽകുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുന്നതിനും സഹായിക്കുന്നു. കുതിർത്ത അത്തിപ്പഴം കഴിക്കുന്നത് കൂടുതൽ ഗുണം ചെയ്യും. ഇത് വേനൽക്കാലത്തെ ചൂടുള്ള കാലാവസ്ഥയിൽ ഉന്മേഷദായമായ ലഘുഭക്ഷണ ഓപ്ഷനാണ്.
പോഷകം: കുതിർത്ത അത്തിപ്പഴത്തിൽ വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും ഉൾപ്പെടെയുള്ള അവശ്യ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. ഈ പോഷകങ്ങൾ മൊത്തത്തിലുള്ള ആരോഗ്യം മികച്ചതാക്കുകയും ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം, വിറ്റാമിൻ കെ എന്നിവയുടെ മികച്ച സ്രോതസാണ് അത്തിപ്പഴം. ശരീരഭാരം ആരോഗ്യകരമായി നിലനിർത്തുന്നതിൽ ഇവ വലിയ പങ്ക് വഹിക്കുന്നു.
ALSO READ: മല്ലിയില ചായയുടെ ഗുണങ്ങൾ അറിഞ്ഞാൽ ഇപ്പോൾ തന്നെ തയ്യാറാക്കും
കുതിർത്ത അത്തിപ്പഴം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെങ്കിലും സമീകൃതാഹാരത്തിന്റെ ഭാഗമായി ഇത് മിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കണം. ശരീരഭാരം കുറയ്ക്കുന്നതിന് മൊത്തത്തിലുള്ള കലോറി ഉപഭോഗം, ഭക്ഷണത്തിന്റെ അളവ് എന്നിവ പരിഗണിക്കേണ്ടത് പ്രധാനമാണ്. ശരീരഭാരം കുറയ്ക്കാൻ ഭക്ഷണ നിയന്ത്രണത്തിനൊപ്പം കൃത്യമായ വ്യായാമവും ആവശ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.