Sun Tan: പിഗ്മെന്റേഷന് പ്രതിവിധിയായി വീട്ടിൽ തന്നെ ചെയ്യാം ഇക്കാര്യങ്ങൾ
Sun tan: ചില ഭാഗത്തുള്ള ചർമം ചുറ്റുമുള്ള ചർമ്മത്തേക്കാൾ ഇരുണ്ടതായി മാറുന്ന അവസ്ഥയാണ് ഹൈപ്പർപിഗ്മെന്റേഷൻ.
അമിതമായ സൂര്യപ്രകാശം ശരീരത്തിൽ ഏൽക്കുന്നത് ഹൈപ്പർപിഗ്മെന്റേഷൻ, സൂര്യതാപം, കറുത്ത പാടുകൾ എന്നിവയ്ക്ക് കാരണമാകും. ചില ഭാഗത്തുള്ള ചർമം ചുറ്റുമുള്ള ചർമ്മത്തേക്കാൾ ഇരുണ്ടതായി മാറുന്ന അവസ്ഥയാണ് ഹൈപ്പർപിഗ്മെന്റേഷൻ. ചർമ്മത്തിൻ്റെ നിറത്തിന് കാരണമാകുന്നത് മെലാനിൻ എന്ന ഒരു ഹോർമോണൽ പ്രോട്ടീൻ ആണ്. മെലാനിന്റെ അളവ് അമിതമായി ഉയരുമ്പോഴാണ് ഹൈപ്പർ പിഗ്മെന്റേഷൻ ഉണ്ടാകുന്നത്. ഇവ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുമ്പോൾ ചർമ്മത്തിന്റെ നിറം ഇരുണ്ടതാകുന്നു. പിഗ്മെന്റേഷൻ അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
നാരങ്ങയും തേനും: ഒരു ടേബിൾ സ്പൂൺ തേനിനൊപ്പം നാരങ്ങ നീര് ചേർക്കുക. ഈ മിശ്രിതം ചർമ്മത്തിൽ പുരട്ടുക. 20 മിനിറ്റ് ചർമ്മത്തിൽ തന്നെ ഈ മിശ്രിതം വയ്ക്കുക. ഉണങ്ങിയ ശേഷം കഴുകിക്കളയാം.
ALSO READ: Prostate Cancer: പ്രോസ്റ്റേറ്റ് കാൻസർ; ഈ ലക്ഷണം പുരുഷന്മാർ അവഗണിക്കരുത്
കടലമാവ്: ചർമ്മത്തിൽ ഉണ്ടാകുന്ന പിഗ്മെന്റേഷൻ നീക്കാൻ കടലമാവ് സഹായിക്കുന്നു. കടലമാവ്, മഞ്ഞൾ, തൈര് എന്നിവ ചേർത്ത് കുഴമ്പ് രൂപത്തിൽ മിശ്രിതം തയ്യാറാക്കുക. ഈ പേസ്റ്റ് ചർമ്മത്തിൽ പുരട്ടുക. 15 മിനിറ്റ് വച്ച് ഉണങ്ങാൻ അനുവദിക്കുക. അതിന് ശേഷം കഴുകിക്കളയാം.
പഴങ്ങളും പച്ചക്കറികളും: പഴുത്ത പപ്പായ, തണ്ണിമത്തൻ, ഉരുളക്കിഴങ്ങ്, തക്കാളി, കുക്കുമ്പർ എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിൽ മിശ്രിതം ഉണ്ടാക്കുക. ഈ മിശ്രിതം 15 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക. ഇത് ചർമ്മത്തിൽ പുരട്ടി ചർമ്മത്തിൽ ആഗിരണം ചെയ്യപ്പെടുന്നതുവരെ മസാജ് ചെയ്യുക. ഈ മിശ്രിതം ചർമ്മത്തിൽ നന്നായി തേച്ച് പിടിപ്പിച്ചതിന് ശേഷം ഉണങ്ങാൻ അനുവദിക്കുക. പിന്നീട് കഴുകിക്കളയുക.
ALSO READ: ഈ സൂചനകളെ അവഗണിക്കരുത്; ഹൃദയം ദുർബലമാകുന്നതിന്റെ പ്രധാന സൂചനകളാകാം
തേങ്ങാപ്പാൽ: ഒരു കോട്ടൺ പാഡ് തേങ്ങാപ്പാലിൽ മുക്കിവയ്ക്കുക. പിന്നീട് ഈ കോട്ടൺ പാഡ് ചർമ്മത്തിൽ വയ്ക്കുക. ഉണങ്ങുന്നത് വരെ ഇങ്ങനെ വയ്ക്കുക. തുടർന്ന് കഴുകിക്കളയാം.
കറ്റാർ വാഴ: കറ്റാർ വാഴ ജെൽ ചർമ്മത്തിൽ പുരട്ടുക. 10-15 മിനിറ്റിനു ശേഷം കഴുകി കളയുക.
കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...