കേരളത്തിൽ മഴ കനക്കുന്ന വേളയിൽ ഇനി ഒഴിച്ച് കൂടാൻ സാധിക്കാത്ത ഒരു ഉപകരണമാണ് കുട. വീടിന്റെ പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങുമ്പോൾ മറ്റ് എന്ത് മറന്നാലും കുട എടുക്കാൻ മറക്കില്ല. അതേപോലെ തന്നെ ഓരോ സീസണിലും നിരവധി കുടകളാണ് നമ്മുടെ മാർക്കറ്റുകളിലെത്തുന്നത്. ബ്ലൂടൂത്ത് ഉള്ളതും പാട്ട് കേൾക്കാൻ സാധിക്കുന്നതുമായി നിരവധി സങ്കേതിക സംവിധാനങ്ങൾ ഉൾപ്പെടെയുള്ള കുടകളാണ് മാർക്കറ്റിലേക്കെത്തുന്നത്. അങ്ങനെ ഇരിക്കെ ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത് മറ്റൊരു കുടയാണ്. വില 1.27 ലക്ഷം രൂപ, പക്ഷെ മഴയ്ത്ത് ചുടിയാലോ നനയുമെന്ന് ഉറപ്പാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലക്ഷ്വുറി ഫാഷൻ ബ്രാൻഡായ ഗുച്ചിയും സ്പോർട്സ് ബ്രാൻഡായ അഡിഡാസുമാണ് കുട നിർമിച്ചിരിക്കുന്നത്. എന്നാൽ ഇത് മഴയ്കത്ത് ചൂടുന്ന കുടയല്ല. ഇത് വെയിലിൽ നിന്ന് ചർമം സംരക്ഷിക്കാനും ഫാഷനും വേണ്ടി മാത്രം പ്രത്യേകം നിർമിച്ച കുടയാണ്. അതുകൊണ്ട് കുട നിർമാതാക്കൾ ഇതിന് 'സൺ അംബെർലാ' എന്നാണ് പേര് നൽകിയിരിക്കുന്നത്.  ഇന്ത്യയിൽ ഏകദേശം 1.27 ലക്ഷം രൂപയാണ് വില വരുന്നത്. 


ALSO READ : Penis Plants: 'ലിംഗച്ചെടി' അന്യം നിന്ന് പോകുന്നു; അതിൽ തൊടരുതെന്ന് സർക്കാർ



എന്തൊക്കയായലും ഇന്ത്യയിൽ ഈ കുടയുടെ വിൽപന ഗുച്ചിയും അഡിഡാസും നടത്തില്ല. ചൈനയിലാണ് പ്രമുഖ ബ്രാൻഡുകൾ തങ്ങളുടെ കുട അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. 11,100 യുവാനണ് (1.27 ലക്ഷം രൂപ) ഒരു കുടയ്ക്ക് അഡിഡാസും ഗുച്ചിയും ഏർപ്പെടുത്തിയിരിക്കുന്ന വില. സൺ അംബെർലാ അടുത്ത മാസം ചൈനയിലെ മാർക്കറ്റുകളിലെത്തിക്കാനാണ് നിർമാതക്കൾ ഒരുങ്ങുന്നത്. 


എന്നാൽ സൺ അംബെർലയ്ക്ക് അത്ര കണ്ട മികച്ച സ്വീകരണമല്ല ലഭിക്കാനിരിക്കുന്നത്. കുട മാർക്കറ്റിൽ അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ ചൈനയിൽ നിരവധി പേർ രംഗത്തെത്തുകയും ചെയ്തു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.