സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ നെപ്പന്തസ് ഹോർഡെനീ അഥവാ പെനെസ് ചെടി പറച്ചെടുക്കുന്നതിൽ വിലക്കേർപ്പെടുത്തിയ കംബോഡിയ സർക്കാർ. അന്യം നിന്ന് പോകാൻ സാധ്യതയുള്ള സസ്യങ്ങളുടെ പട്ടികയലുള്ള ചെടിയായതിനാലാണ് കർശന നിർദേശവുമായി കംബോഡിയൻ സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. പ്രാണികളെ ഭക്ഷിക്കുന്ന പിച്ചർ പ്ലാന്റിന്റെ ഗണത്തിൽ പെടുന്ന സസ്യമാണിത്.
സമുദ്ര നിരപ്പിൽ നിന്ന് 800 മീറ്റർ ഉയരത്തിൽ ഉഷ്ണമേഖലയിൽ കാണപ്പെടുന്ന സസ്യമാണ് നെപ്പന്തസ് ഹോർഡെനീ. സാധാരണയായി പെനിസ് പ്ലാന്റ് എന്നാണ് ഈ ചെടിയെ വെളിക്കപ്പെടാറുള്ളത്. ചെടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചതോടെ നിരവധി സ്ത്രീകളാണ് അത് കാണാനായി ഒഴുകിയെത്തുന്നത്.
ALSO READ : Viral News: 5000 രൂപക്ക് ലുങ്കിയോ അതോ പാവാടയോ? സംഭവം ഇതാണ്
സസ്യം കാണപ്പെടുന്ന മേഖലകളിലെത്തി അതിന്റെ പൂക്കൾ പറിച്ചെടുക്കുകയും ചെടിക്കൊപ്പം സെൽഫി എടുക്കുകയുമാണിവർ. ഈ മേഖലകളിലേക്ക് കുടുതൽ പേരെത്തി തുടങ്ങിയതോടെയാണ് സർക്കാർ വിനോദ സഞ്ചാരികൾക്ക് ചെടിയുടെ പൂക്കൾ പറിച്ചെടുക്കരുതെന്നുള്ള കർശന നിർദേശവുമായി എത്തിയത്.
അടുത്തിടെയായിട്ടാണ് ഈ ചെടി കാണാൻ നിരവധി പേർ ഈ മേഖലകളിലെത്തുന്നത്. ഇവിടെയെത്തുന്നവർ ചെടിയുടെ പൂക്കൾ പിടിച്ചുകൊണ്ടുള്ള ചിത്രങ്ങളെടുക്കുകയും അത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. സമാനമായ രൂപത്തിലുള്ള 129 ഇനത്തിലുള്ള ചെടികൾ രാജ്യത്തുണ്ടെന്ന് കംബോഡിയൻ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.