Kidney health: വൃക്ക സ്വാഭാവികമായി വൃത്തിയാക്കണോ? ഈ ഭക്ഷ്യവസ്തുക്കൾ പരീക്ഷിച്ച് നോക്കൂ
ശരീരത്തിനാവശ്യമായ ഗ്ലൂക്കോസ്, അമിനോ ആസിഡ്, വിറ്റാമിനുകൾ, ഹോർമോണുകൾ തുടങ്ങിയവ സംഭരിക്കുകയും മാലിന്യങ്ങൾ വേർതിരിച്ച് മൂത്രത്തിലൂടെ പുറന്തള്ളുകയുമാണ് വൃക്കകളുടെ പ്രധാന ജോലി.
ആരോഗ്യമുള്ള വൃക്ക മനുഷ്യ ശരീരത്തിന് വളരെ പ്രധാനമാണ്. രക്തത്തിൽ നിന്ന് മാലിന്യങ്ങൾ വേർതിരിച്ച് മൂത്രത്തിലൂടെ പുറന്തള്ളുകയാണ് വൃക്കകളുടെ പ്രധാന ജോലി. ശരീരത്തിനാവശ്യമായ ഗ്ലൂക്കോസ്, അമിനോ ആസിഡ്, വിറ്റാമിനുകൾ, ഹോർമോണുകൾ തുടങ്ങിയവ സംഭരിക്കുന്നതോടൊപ്പം യൂറിയ, ക്ലോറൈഡ് തുടങ്ങിയ അനാവശ്യ മാലിന്യങ്ങൾ വേർതിരിച്ചെടുക്കുകയും പുറന്തള്ളുകയും ചെയ്യുക എന്ന സുപ്രധാന ദൗത്യമാണ് വൃക്കകൾ നിർവഹിക്കുന്നത്.
പല തരത്തിലുള്ള മാലിന്യങ്ങളും വിഷവസ്തുക്കളുമെല്ലാം ഭക്ഷണത്തിലൂടെയും മറ്റ് പാനീയങ്ങളിലൂടെയും ശരീരത്തിൽ പ്രവേശിക്കുന്നുണ്ട്. ഇവ വൃക്കകളെ ദോഷകരമായി ബാധിക്കും. ഇതുമൂലം വൃക്കയിൽ കല്ലുകൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ, വൃക്കകളെ സ്വാഭാവികമായി വൃത്തിയാക്കാനും വൃക്കകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും കഴിയുന്ന ചില ഭക്ഷ്യവസ്തുക്കളെ പരിചയപ്പെടാം.
ALSO READ: തൊണ്ട വേദന വേഗം മാറ്റാൻ ഉള്ള പൊടികൈകൾ
വൃക്കകൾ വൃത്തിയാക്കുന്നതിന്റെ പ്രാധാന്യം
ശുദ്ധമാണെങ്കിൽ വൃക്കകൾക്ക് അതിന്റെ ജോലി കൃത്യമായി ചെയ്യാൻ കഴിയും. വൃക്കകൾ വൃത്തിയായി സൂക്ഷിക്കുന്നത് കിഡ്‌നി സ്റ്റോൺ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. ഇതോടൊപ്പം ശരീരത്തിലെ ഹോർമോൺ അസന്തുലിതാവസ്ഥയും നിയന്ത്രണവിധേയമാകും. കൂടാതെ മുഖക്കുരു, ചർമ്മത്തിലെ തിണർപ്പ് തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകില്ല.
നാരങ്ങാ നീര്
വേനൽക്കാലത്ത് ഊർജം നൽകാനും അതിനോടൊപ്പം വൃക്കകളെ വൃത്തിയാക്കാനും നാരങ്ങാ നീര് ഗുണം ചെയ്യും. നാരങ്ങാ നീര് കുടിക്കുന്നത് മൂത്രത്തിൽ സിട്രേറ്റിന്റെ അളവ് വർദ്ധിപ്പിക്കുകയും വൃക്കകളിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുകയും ചെയ്യുന്നു. ഇതോടെ വൃക്കയിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കുറയുന്നു. നാരങ്ങ നീര് രക്തത്തെ ശുദ്ധീകരിക്കുകയും വിഷവസ്തുക്കളെ നീക്കം ചെയ്യുകയും ചെയ്യുന്നു.
അമര പയർ
അമര പയർ കിഡ്നി ബീൻസ് എന്നും അറിയപ്പെടുന്നു. ഇത് കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. വൃക്കകളിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടാൻ അമര പയറിൻറെ സാന്നിദ്ധ്യം അനുവദിക്കുന്നില്ല. വിറ്റാമിൻ ബി, ഫൈബർ, ധാതുക്കൾ എന്നിവ അമര പയറിൽ ധാരാളമായി കാണപ്പെടുന്നു.
മാതളനാരകം
വൃക്ക സംബന്ധമായ എല്ലാ പ്രശ്‌നങ്ങൾക്കും മാതളനാരങ്ങ ജ്യൂസ് കഴിയ്ക്കാം . മൂത്രത്തിന്റെ അസിഡിറ്റി കുറയ്ക്കുന്ന ആന്റി ഓക്‌സിഡന്റുകൾ മാതള ജ്യൂസിൽ അടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം വൃക്കയിൽ കല്ലുകൾ ഉണ്ടാകുന്നതും തടയുന്നു. മാതളനാരങ്ങ ജ്യൂസ് കുടിച്ചാൽ കിഡ്നി സ്റ്റോൺ വേദനയിൽ നിന്ന് ആശ്വാസം ലഭിക്കും.
ഔഷധ ചായ
കിഡ്‌നി ശുദ്ധീകരിക്കാൻ ചായ സഹായിക്കുന്നു. അതിനാൽ, പാൽ ചായ കുടിക്കുന്നതിനു പകരം, നിങ്ങൾ ഹെർബൽ ടീ അഥവാ ഔഷധ ചായ കുടിക്കണം. കിഡ്‌നി ശുദ്ധീകരിക്കാൻ ഈ ചായ പതിവായി കുടിക്കാം.
ചെറി
ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് ചെറി. വൃക്കകൾ വൃത്തിയാക്കുന്നതിനൊപ്പം മറ്റ് രോഗങ്ങളുണ്ടാകാനുള്ള സാധ്യതയും ഇത് കുറയ്ക്കുന്നു. ഇത് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മൂത്രനാളിയിലെ അണുബാധയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും.
ആപ്പിൾ സിഡർ വിനഗർ
വൃക്കയിലെ ഓക്സിഡേറ്റീവ് സ്ട്രെസ് പ്രക്രിയ തടയാൻ ആപ്പിൾ സിഡർ വിനഗർ ഫലപ്രദമാണ്. ഇത് ശരീരത്തിലെ ആന്റിഓക്‌സിഡന്റുകളുടെ അളവ് വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുകയും ചെയ്യുന്നു. ആപ്പിൾ സിഡർ വിനഗറിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് വൃക്കയിൽ കല്ലുകൾ ഉണ്ടാകുന്നത് തടയുന്നു. ദിവസവും ഇത് കഴിക്കുന്നത് വിഷാംശം വേഗത്തിൽ പുറന്തള്ളാൻ സഹായിക്കും.
ഈന്തപ്പഴം
നാരുകളാൽ സമ്പുഷ്ടമാണ് ഈന്തപ്പഴം. ഇത് വൃക്കയിൽ കല്ലുകളുണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. ഈന്തപ്പഴം രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കുക. ശേഷം, രാവിലെ കഴിക്കുന്നത് വൃക്കയിലെ കല്ലുകൾ പുറന്തള്ളാൻ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...