Sore Throat Remedies : തൊണ്ട വേദന വേഗം മാറ്റാൻ ഉള്ള പൊടികൈകൾ

ആപ്പിൾ സിഡർ വിനഗറിന് ബാക്റ്റീരിയകളെ നശിപ്പിക്കാനുള്ള കഴിവുണ്ടെന്ന് മാത്രമല്ല അണുബാധ തടയാനും ഒരു പരിധി വരെ സഹായിക്കും.

Written by - Zee Malayalam News Desk | Last Updated : Mar 18, 2023, 04:20 PM IST
  • തേൻ മാത്രമോ ചായയിൽ കലർത്തിയോ കഴിക്കുന്നത് തൊണ്ട വേദനയുടെ ബുദ്ധിമുട്ടുകൾ കുറയാൻ സഹായിക്കും.
  • ആപ്പിൾ സിഡർ വിനഗറിന് ബാക്റ്റീരിയകളെ നശിപ്പിക്കാനുള്ള കഴിവുണ്ടെന്ന് മാത്രമല്ല അണുബാധ തടയാനും ഒരു പരിധി വരെ സഹായിക്കും.
  • ചമോമൈൽ ടീ കുടിക്കുന്നത് തൊണ്ട വേദന കുറയ്ക്കുകയും അസ്വസ്ഥതകൾക്ക് ആശ്വാസം നൽകുകയും ചെയ്യും.
Sore Throat Remedies : തൊണ്ട വേദന വേഗം മാറ്റാൻ ഉള്ള പൊടികൈകൾ

കാലാവസ്ഥയിൽ പെട്ടെന്ന് തന്ന്നെ മാറ്റങ്ങൾ വരുന്നത് മൂലം എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നം തന്നെയാണ് തൊണ്ട വേദന. ഇത് മൂലം അസ്വസ്ഥതകളും തൊണ്ടയ്ക്ക് ചൊറിച്ചിലും ഭക്ഷണവും വെള്ളവും മറ്റും ഇറക്കാൻ ബുദ്ധിമുട്ടും അനുഭവപ്പെടാറുണ്ട്. ജീവിത ശൈലികളിലുണ്ടാവുന്ന വ്യതിചലനങ്ങൾ  മൂലവും പലർക്കും തൊണ്ട വേദന ഉണ്ടാകാറുണ്ട്. വീട്ടിലെ ചില പൊടിക്കൈകളിലൂടെ തൊണ്ട വേദനയെ ഫല പ്രദമായി നേരിടാനാവും.  ആ എളുപ്പപ്പവിദ്യകൾ എന്തൊക്കെയെന്ന് നോക്കാം

തേൻ 

തേൻ മാത്രമോ ചായയിൽ കലർത്തിയോ കഴിക്കുന്നത് തൊണ്ട വേദനയുടെ ബുദ്ധിമുട്ടുകൾ കുറയാൻ സഹായിക്കും. അത് മാത്രമല്ല തേൻ ചുമ കുറയ്ക്കാനും മുറിവുകൾ ഭേദമാക്കാനും സഹായിക്കും.

ഐസ്

തൊണ്ടയിൽ വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കിൽ, ഐസ് ഉപയോഗിച്ച് തൊണ്ടയിൽ അമർത്തുക. ഇങ്ങനെ ചെയ്യുന്നതിലൂടെ തൊണ്ടയിലെ വേദന, നീർവീക്കം എന്നിവ ഇല്ലാതാക്കാൻ സഹായിക്കും. 

ഉപ്പ് വെള്ളം 

ചെറു ചൂട് വെള്ളത്തിൽ ഉപ്പ് ചേർത്ത് കുലുക്കുഴിയുന്നത് തൊണ്ട വേദന കുറയ്ക്കാൻ സഹായിക്കും മാത്രമല്ല ബാക്റ്റീരിയകളെ കൊല്ലാനും സഹായിക്കും. 3 മണിക്കൂറിന്റെ ഇടവേളയിൽ ഉപ്പ് വെള്ളം കുലുക്കുഴിയുന്നത് തൊണ്ടയുടെ വീക്കം കുറയ്ക്കാനും സഹായിക്കും.  

തുളസി 

തൊണ്ടയിൽ മുറുക്കം ഉണ്ടെങ്കിൽ തുളസി വെള്ളം കുടിക്കാം. തുളസിയില ചായയും ഗുണം നൽകുന്നു. ഒരു കപ്പ് വെള്ളത്തിൽ 4 മുതൽ 5 വരെ തുളസി ഇലകൾ ഇട്ട് തിളപ്പിക്കുക. പതുക്കെ കുടിക്കുക. തൊണ്ടയിലെ വ്രണം, കാഠിന്യം, വേദന എന്നിവയെല്ലാം ഇല്ലാതാകും

ചമോമൈൽ ടീ

ചമോമൈൽ ടീ കുടിക്കുന്നത് തൊണ്ട വേദന കുറയ്ക്കുകയും അസ്വസ്ഥതകൾക്ക് ആശ്വാസം നൽകുകയും ചെയ്യും. മാത്രമല്ല ചമോമൈൽ ടീ ആന്റി ഓക്സിഡന്റ് കൂടിയാണ് അത് ശരീരത്തിലെ ടോക്സിൻസ് പുറംതള്ളാൻ സഹായിക്കും.

പുളിവെള്ളം

പുളിവെള്ളം കൊണ്ട് കുൽക്കുഴിയുന്നതും തൊണ്ടയിലെ ബുദ്ധിമുട്ട് മാറ്റും. അതിനായി ഒരു കഷ്ണം പുളി ഒരു കപ്പ് വെള്ളത്തിൽ ഇട്ട് നന്നായി തിളപ്പിച്ച് ഇളം ചൂടാകുമ്പോൾ വായിൽ ഒഴിക്കുക . ഈ വെള്ളം കുടിക്കേണ്ടതില്ല.

ആപ്പിൾ സിഡർ വിനഗർ 

 ആപ്പിൾ സിഡർ വിനഗറിന് ബാക്റ്റീരിയകളെ നശിപ്പിക്കാനുള്ള കഴിവുണ്ടെന്ന് മാത്രമല്ല അണുബാധ തടയാനും ഒരു പരിധി വരെ സഹായിക്കും. 2 സ്പൂൺ ആപ്പിൾ സിഡർ വിനഗർ ഒരു ഗ്ലാസ് വെള്ളത്തിൽ ചേർത്ത്  കുളിക്കുഴിഞ്ഞാൽ തൊണ്ട വേദന കുറയ്ക്കാൻ സഹായിക്കും. ഇത് ഒരു മണിക്കൂറിൽ ഒന്നോ രണ്ടോ പ്രാവശ്യം വീതം ആവർത്തിക്കുക മാത്രമല്ല കുലുക്കുഴിയുന്നതിന്റെ ഇടവേളകളിൽ വെള്ളം കുടിയ്ക്കാനും ശ്രദ്ധിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News