Sweating: അധികം വിയര്‍ക്കാറുണ്ടോ? ചില മുന്‍കരുതലുകള്‍ ആവാം
Excess Sweating: നിങ്ങളുടെ ശരീരം കൂടുതല്‍ വിയര്‍ക്കാറുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക, ഒരു പക്ഷെ അത് വലിയ ഒരു രോഗത്തിന്റെ സൂചനയാകാം
Excess Sweating: പലപ്പോഴും നമുക്ക് ബുദ്ധിമുട്ടായി തോന്നുന്ന ഒന്നാണ് അമിതമായിന് വിയര്‍ക്കുന്നത്. അല്പ ദൂരം നടന്നാൽ പോലും ശരീരം മുഴുവനായി വിയർക്കുന്നവര്‍ നമുക്കിടയിലുണ്ട്. എന്നാല്‍ ചിലര്‍ക്കാകട്ടെ ഒട്ടു വിയര്‍ക്കാറില്ല...
Also Read: Rahul Gandhi News..!! അമേത്തിയെ കൈവിടാതെ രാഹുല്‍ ഗാന്ധി, അടുത്ത തിരഞ്ഞെടുപ്പില്‍ വീണ്ടും അങ്കത്തിന്
നിങ്ങളുടെ ശരീരം കൂടുതല്‍ വിയര്‍ക്കാറുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക, ഒരു പക്ഷെ അത് വലിയ ഒരു രോഗത്തിന്റെ സൂചനയാകാം. ചിലരുടെ ശരീര പ്രകൃതി തന്നെ ധാരാളമായി വിയര്‍ക്കുന്നതായിരിക്കാം. 'ഹൈപ്പര്‍ഹൈഡ്രോസിസ്' എന്നാണ് ഈ അവസ്ഥയെ പറയുക. എന്നാല്‍, മിക്കവാറും ഇത് മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടാക്കാറില്ല. എങ്കിലും മുമ്പില്ലാത്തത് പോലെ അമിതമായി വിയര്‍ക്കുന്നവര്‍ തീര്‍ച്ചയായും അത് എന്തുകൊണ്ടാണെന്ന് പരിശോധിച്ചേ മതിയാകൂ. കാരണം അമിതമായി വിയര്‍ക്കുമ്പോള്‍ ശരീരത്തില്‍ നിന്നും കൂടുതല്‍ ജലാംശം നഷ്ടപ്പെടുന്നു. ഇത് മറ്റ് ശാരീരിക പ്രശങ്ങളിലേയ്ക്ക് നയിയ്ക്കുന്നു.
Also Read: SBI Amrit Kalash Update: എസ്ബിഐ അമൃത് കലഷ് പദ്ധതിയുടെ സമയപരിധി നീട്ടി, മുതിർന്ന പൗരന്മാർക്ക് ലോട്ടറി..!!
വിയര്‍ക്കുന്നത് സ്വാഭാവികം
വിയർപ്പ് സാധാരണയായി ആരോഗ്യമുള്ള ശരീരത്തിന്റെ ലക്ഷണമാണ്. ഏതൊരു ജോലിയും ചെയ്താൽ വിയർപ്പ് വരും, എന്നാൽ ചിലർ ഒന്നും ചെയ്യാതെതന്നെ വിയർക്കുന്നു. ചൂട് അനുഭവപ്പെടുമ്പോള്‍ ശരീരം സ്വാഭാവികമായി വിയര്‍ക്കുന്നു. ഇത് ആരോഗ്യത്തിന് ഗുണകരമാവുകയേ ഉള്ളൂ. ശരീരം അമിതമായി ചൂടാകുന്നത് തടയാനും ശരീരത്തിലെ വിഷാംശങ്ങളെയും സോഡിയത്തെയും പുറന്തള്ളാനും നമ്മുടെ ശരീരം തണുപ്പിക്കാനുമെല്ലാം വിയര്‍ക്കുന്നത് ഏറെ സഹായകമാകും.
Also Read: Diabetes Signs: രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയോ? ശരീരം നല്കുന്ന ഈ 5 അടയാളങ്ങള്‍ ഒരിക്കലും അവഗണിക്കരുത്
അമിതമായ വിയർപ്പിനുള്ള കാരണങ്ങള്‍
അമിതമായ വിയർപ്പിന് പല കാരണങ്ങളുണ്ടാകാം. ഹൃദയത്തിന്റെ വാൽവിലെ വീക്കം, എല്ലുകളുമായി ബന്ധപ്പെട്ട അണുബാധ, HIV അണുബാധ എന്നിങ്ങനെ പല തരത്തിലുള്ള രോഗങ്ങളും ഉണ്ടാകാം. അമിതമായ വിയർപ്പ് ഹൃദ്രോഗത്തിന്റെ ലക്ഷണമാകാം, ചിലപ്പോൾ സമ്മർദ്ദവും അമിത വിയർപ്പിന് കാരണമാകാം.
അമിതമായി വിയര്‍ത്താല്‍ എന്താണ് ചെയ്യേണ്ടത്?
അമിതമായി വിയര്‍ക്കുന്നവര്‍ ഒന്നാമതായി ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കണം. ഉപ്പിന്റെ ഉപയോഗം കുറയ്ക്കണം. മദ്യപാനം ഒഴിവാക്കണം. ഗർഭാവസ്ഥയിൽ അമിതമായ വിയർപ്പ് ഉണ്ടായാൽ ഉടൻ ഡോക്ടറെ സമീപിക്കണം. വിറ്റമിനുകൾ അടങ്ങിയ പോഷകഗുണമുള്ള ഭക്ഷണ സാധനങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
അമിതമായി വിയര്‍ക്കുന്നവര്‍ ചെയ്യേണ്ടത്?
അമിതമായി വിയര്‍ക്കുന്നവര്‍ ഒന്നാമതായി ചെയ്യേണ്ടത് ധാരാളം വെള്ളം കുടിക്കുക എന്നതാണ്. അമിതമായ ചൂട് അനുഭവപ്പെടാതിരിക്കാൻ കോട്ടൺ വസ്ത്രങ്ങൾ ധരിയ്ക്കുക. വിയർപ്പിന്റെ ഗന്ധം ഒഴിവാക്കാം. കൂടെക്കൂടെ നാരങ്ങാവെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. കൂടാതെ, ശരീരം തണുപ്പിക്കാൻ ധാരാളം വെള്ളം കുടിക്കുക. പുരുഷന്മാർ ഒരു ദിവസം 3.7 ലിറ്ററും സ്ത്രീകൾ 2.7 ലിറ്ററും വെള്ളം കുടിക്കണം. ഇത് നമ്മുടെ ശരീര താപനില കുറയ്ക്കുകയും ശരീരത്തിൽ നിന്ന് അമിത വിയർപ്പ് ഉണ്ടാകുന്നത് കുറയ്ക്കുകയും ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...