SBI Amrit Kalash Update: എസ്ബിഐ അമൃത് കലഷ് പദ്ധതിയുടെ സമയപരിധി നീട്ടി, മുതിർന്ന പൗരന്മാർക്ക് ലോട്ടറി..!!

SBI Amrit Kalash Update:  രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI കാലാകാലങ്ങളിൽ ബാങ്ക്  നിരവധി നിക്ഷേപ പദ്ധതികള്‍ തങ്ങളുടെ ഉപഭോക്താക്കൾക്കായി അവതരിപ്പിക്കാറുണ്ട്. ഇത്തരം പദ്ധതികളില്‍ സാമാന്യ നിരക്കിലും കൂടുതല്‍ പലിശയും മറ്റ് ആനുകൂല്യങ്ങളും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 

Written by - Zee Malayalam News Desk | Last Updated : Aug 18, 2023, 05:12 PM IST
  • SBIയുടെ സ്ഥിരന നിക്ഷേപ പദ്ധതിയായ എസ്ബിഐ അമൃത് കലഷ് ഡെപ്പോസിറ്റ് സ്കീം (SBI Amrit Kalash Deposit Scheme)സാധാരണ സ്ഥിര നിക്ഷേപത്തേക്കാള്‍ കൂടുതല്‍ പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.
SBI Amrit Kalash Update: എസ്ബിഐ അമൃത് കലഷ് പദ്ധതിയുടെ സമയപരിധി നീട്ടി, മുതിർന്ന പൗരന്മാർക്ക് ലോട്ടറി..!!

SBI Amrit Kalash Scheme Update: രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBIയില്‍ നിക്ഷേപം നടത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ വാര്‍ത്ത‍ നിങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടും. അതായത്, SBI അവതരിപ്പിച്ചിരിയ്ക്കുന്ന അടിപൊളി നിക്ഷേപ പദ്ധതിയായ എസ്ബിഐ അമൃത് കലഷ് പദ്ധതിയില്‍ ചേരാനുള്ള സമയപരിധി ബാങ്ക് നീട്ടി. 

Also Read:  Inflation Rate: വിലക്കയറ്റം നിയന്ത്രിക്കാൻ മെഗാ പ്ലാൻ..!! മന്ത്രാലയങ്ങളിൽ നിന്ന് റിപ്പോർട്ട് തേടി കേന്ദ്ര സര്‍ക്കാര്‍

ബാങ്ക് പുറത്തുവിട്ട അറിയിപ്പ് അനുസരിച്ച് ഈ പദ്ധതിയില്‍ ചേരുവാന്‍ ഇനി ഡിസംബര്‍ 31 വരെ സമയമുണ്ട്.  രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI കാലാകാലങ്ങളിൽ ബാങ്ക്  നിരവധി നിക്ഷേപ പദ്ധതികള്‍ തങ്ങളുടെ ഉപഭോക്താക്കൾക്കായി അവതരിപ്പിക്കാറുണ്ട്. ഇത്തരം പദ്ധതികളില്‍ സാമാന്യ നിരക്കിലും കൂടുതല്‍ പലിശയും മറ്റ് ആനുകൂല്യങ്ങളും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. അതില്‍ പ്രധാനപ്പെട്ട പദ്ധതിയാണ് SBI Amrit Kalash FD Scheme. 

Also Read:  Manipur Violence Update: മണിപ്പൂരില്‍ വീണ്ടും കലാപം, കുക്കി സമുദായത്തിലെ 3 പേർ കൊല്ലപ്പെട്ടു
 
എസ്ബിഐ അമൃത് കലഷ് പദ്ധതിയുടെ സമയപരിധി ഇതിനോടകം നിരവധി തവണ ബാ ങ്ക് വര്‍ദ്ധിപ്പിച്ചിരുന്നു. SBI ഫെബ്രുവരി 15 നാണ് ഈ പദ്ധതി അവതരിപ്പിച്ചത്. പിന്നീട് മാര്‍ച്ച്‌ 31 വരെ ഈ പദ്ധതിയുടെ കാലാവധി നീട്ടി. എന്നാല്‍, പദ്ധതിയുടെ ജനപ്രീതി മുന്നില്‍ക്കണ്ട് പദ്ധതിയുടെ കാലാവധി ആഗസ്റ്റ് 15 വരെ ബാങ്ക് നീട്ടുകയുണ്ടായി. അതിനുശേഷമാണ് ബാങ്ക് ഈ പദ്ധതിയുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടിയത്. 

SBIയുടെ സ്ഥിരന നിക്ഷേപ പദ്ധതിയായ എസ്ബിഐ അമൃത് കലഷ് ഡെപ്പോസിറ്റ് സ്കീം  (SBI Amrit Kalash Deposit Scheme)സാധാരണ സ്ഥിര നിക്ഷേപത്തേക്കാള്‍ കൂടുതല്‍ പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.  അതായത്, ഈ പദ്ധതി കുറഞ്ഞ കാലയളവില്‍ കൂടുതല്‍ പലിശ വാഗ്ദാനം ചെയ്യുന്നു. 400 ദിവസം കാലാവധിയുള്ള എസ്ബിഐ അമൃത് കലശ് നിക്ഷേപത്തിന് 7.10% ആണ്  സാധാരണ നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക്. നിലവില്‍ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന പലിശ നിരക്കാണ് ഈ നിക്ഷേപത്തിന് SBI നല്‍കുന്നത്. 

എസ്ബിഐ അമൃത് കലഷ് പദ്ധതി മുതിര്‍ന്ന പൗരന്മാർക്ക് ലോട്ടറി...!! 

SBI അവതരിപ്പിച്ചിരിയ്ക്കുന്ന ഈ സ്ഥിര നിക്ഷേപ പദ്ധതി  സാധാരണ  പൗരന്മാർക്ക് 7.10% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍, മുതിർന്ന പൗരന്മാർക്ക് ഈ പദ്ധതി ഒരു ലോട്ടറി തന്നെയാണ്. കാരണം, മുതിര്‍ന്ന പൗരന്മാർക്കും ജീവനക്കാർക്കും സ്റ്റാഫ് പെൻഷൻകാർക്കും ഈ പദ്ധതി കൂടുതല്‍ നേട്ടം നല്‍കുന്നു. അതായത്, 0.50% അധിക പലിശ നിരക്ക് ഈ വിഭാഗക്കാര്‍ക്ക് ലഭിക്കും. ഈ സ്ഥിര നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക്  സാധാരണ നിരക്കില്‍ നിന്നും 0.50% അധിക പലിശ ലഭിക്കും....!! കുറഞ്ഞ കാലയളവില്‍ കൂടുതല്‍ നേട്ടം ഈ പദ്ധതിയിലൂടെ ലഭിക്കും.  

എസ്ബിഐ അമൃത് കലഷ് ഡെപ്പോസിറ്റ് സ്കീമിലൂടെ എത്ര  തുക പലിശയായി ലഭിക്കും? 

ഏതെങ്കിലും നിക്ഷേപകൻ ഈ സ്കീമിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ, 400 ദിവസം കഴിയുമ്പോള്‍ പലിശയായി 8017 രൂപ ലഭിക്കും. അതേസമയം, മുതിർന്ന പൗരന്മാർക്ക് ഈ കാലയളവിൽ പലിശയായി 8600 രൂപയാണ് ലഭിക്കുക.  

എസ്ബിഐയുടെ ശാഖകളിലോ നെറ്റ്ബാങ്കിംഗ് വഴിയോ എസ്ബിഐ യോനോ മൊബൈല്‍ ആപ്പ് ഉപയോഗിച്ചോ ഈ പദ്ധതിയില്‍ നിക്ഷേപം നടത്താന്‍ സാധിക്കും. അമൃത് കലഷ് നിക്ഷേപത്തിന് കീഴിൽ ആദായനികുതി നിയമപ്രകാരം ബാധകമായ നിരക്കില്‍ നികുതി ഈടാക്കുകയെന്ന് എസ്‌ബി‌ഐ ഔദ്യോഗിക വെബ്‌സൈറ്റ്  വ്യക്തമാക്കുന്നു. 

എസ്ബിഐ അമൃത് കലഷ് ഡെപ്പോസിറ്റ് സ്കീമിന്‍റെ നേട്ടങ്ങള്‍ എന്തെല്ലാമാണ്? 

SBI അമൃത് കലാഷ് സ്കീമില്‍ ലോൺ സൗകര്യം ലഭ്യമാണ്. ഈ സ്കീമിൽ നിങ്ങൾക്ക് ഇടക്കാല പിൻവലിക്കലും നടത്താം. നിക്ഷേപകർക്ക് അമൃത് കലഷ് പദ്ധതിയില്‍ രണ്ട് കോടി രൂപ വരെ നിക്ഷേപിക്കാം. Yono Banking App വഴിയും ഇതിൽ നിക്ഷേപിക്കാം. ഇതുകൂടാതെ, ബ്രാഞ്ച് സന്ദർശിച്ചും നിങ്ങൾക്ക് ഈ സ്കീമിൽ നിക്ഷേപിക്കാം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News