രോഗപ്രതിരോധ ശേഷി വർധിപ്പിക്കണോ..? എന്നാൽ ഈ ജൂസുകൾ ശീലമാക്കൂ..
കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കേണ്ടതുണ്ട്. കാരണം പ്രതിരോധ ശേഷി കുറഞ്ഞവരെയാണ് ഈ വൈറസ് കൂടുതലായും ആക്രമിക്കുന്നത്.
ഇന്നത്തെ ഈ സാഹചര്യത്തിൽ നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി കൂട്ടേണ്ടത് നമ്മുടെ തന്നെ ആവശ്യ മായിരിക്കുകയാണ്. ദിവസങ്ങൾ കഴിയുന്തോറും കോറോണ മഹാമാരി പടർന്നുകൊണ്ടിരിക്കുകയാണ്. കോറോണ വൈറസ് കൂടുതലും ആക്രമിക്കുന്നത് രോഗപ്രതിരോധ ശേഷി കുറവുള്ളവരെയാണ്.
കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കേണ്ടതുണ്ട്. കാരണം പ്രതിരോധ ശേഷി കുറഞ്ഞവരെയാണ് ഈ വൈറസ് കൂടുതലായും ആക്രമിക്കുന്നത്. അതിനായി നാം കഴിക്കുന്ന ഭക്ഷണത്തിൽ നല്ല ശ്രദ്ധ ചെലുത്തണം. വിറ്റാമിൻ എ, ഡി, സി, ഇ, ബി 6 തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളാണ് രോഗപ്രതിരോധശക്തി കൂട്ടാൻ നല്ലത്.
അതിനായി പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണം. ഇവയുടെ ജൂസും വളരെനല്ലതാണ്. അവയിൽ ചിലത് പരിചയപ്പെടാം.
ഓറഞ്ച് (Orange)
ഓറഞ്ച് എന്നു പറയുമ്പോഴേ നമുക്കറിയാം വിറ്റാമിൻ സിയുടെ കലവറയാണെന്ന്. ശരീരത്തിലെ പ്രതിരോധശേഷി വർധിപ്പിക്കാനും അതുവഴി ശരീരത്തെ സംരക്ഷിക്കാനും വിറ്റാമിൻ സി വളരെ നല്ലതാണ്. കൂടാതെ ഒറാഞ്ചിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, എ, പൊട്ടാസ്യം എന്നിവ കണ്ണുകളുടെ കാഴ്ചശക്തിക്കും ഗുണകരമാണ്.
എല്ലാത്തിനുമുപരി ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ നമ്മുടെ ശരീരത്തിന് നല്ലതാണ്. ഇത് വയറിനുള്ളിലെ അള്‍സറിനെയും മലബന്ധത്തെയും ചെറുക്കാന്‍ വളരെയധികം സഹായിക്കുന്നു.
മാതളനാരങ്ങ (Pomegranate)
അതുപോലെ പ്രതിരോധ ശേഷി വർധിപ്പിക്കുന്ന മറ്റൊരു ഫലമാണ് മാതളനാരങ്ങ. ഇത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കുന്നതിനും ഉത്തമമാണ്. വൈറ്റമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഈ പഴത്തിൽ കാർബോഹൈഡ്രേറ്റ് സമ്പുഷ്ടമായി അടങ്ങിയിട്ടുണ്ട്.
പാഷൻ ഫ്രൂട്ട് (Passion Fruit)
മറ്റൊരു ഫലമാണ് പാഷൻ ഫ്രൂട്ട്. ഇതിൽ അടങ്ങിയിരിക്കുന്നത് നമുക്കൊന്നും ചിന്തിക്കാൻ പറ്റാത്തത്ര ഗുണങ്ങളാണ്. പ്രമേഹം, ബ്ലഡ് പ്രഷർ, കാൻസർ, ഉദര സംബന്ധമായ രോഗങ്ങൾ എന്നവയെ ചെറുക്കുന്നതിനോടൊപ്പം ശരീരത്തിലെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ഇതിന്റെ ജൂസ് നല്ലതാണ്. കൂടാതെ ഈ ജൂസ് കുടിക്കുന്നത് കൊണ്ട് നല്ല ഉറക്കത്തിനും, എല്ലുകളുടെ ആരോഗ്യത്തിനും, ചർമ്മത്തിന്റെ ഭംഗിയ്ക്കും വളരെ ഉത്തമമാണ്.
ബീറ്റ്റൂട്ട് (Beetroot)
ബീറ്റ്റൂട്ട് ജ്യൂസ് ദിവസവും കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഏറ്റവും ഉത്തമമാണ്. ഇത് ജൂസ് ആയോ അല്ലാതെയോ കഴിക്കാം. രക്തസമ്മർദ്ദം കുറയുന്നതിന് ബീറ്റ്റൂട്ട് വളരെ നല്ലതാണ്. ദിവസവും ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് കരൾ സംബന്ധമായ രോഗം അകറ്റാനും വളരെ ഉത്തമമാണ്.
ഇതിൽ ഓരോന്നും ഓരോ ദിവസമായോ അല്ലെങ്കിൽ ഇടവിട്ടോ ഈ സമയത്ത് കഴിക്കുന്നത് വളരെ ഉത്തമമാണ്.