Tanning Removal: ടാനിംഗ് എളുപ്പത്തില്‍ മാറ്റം, അടുക്കളയിലുണ്ട് പോംവഴി
Tanning Removal: ടാനിംഗ് നീക്കം ചെയ്യുന്നതിനും ചർമ്മത്തിന്‍റെ നിറവും ഭംഗിയും വര്‍ദ്ധിപ്പിക്കുന്നതിനും നമ്മുടെ വീടുകളില്‍ ലഭ്യമായ . കുങ്കുമപ്പൂവ്, കറ്റാർവാഴ, മഞ്ഞൾ, വെള്ളരി, നാരങ്ങ, ഓറഞ്ച്, പഴുത്ത പപ്പായ, ബദാം, മോര്, തക്കാളി, തുടങ്ങിയ ഉപയോഗിക്കാം.
Tanning Removal: നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നതുമൂലം ചര്‍മ്മത്തില്‍ ഉണ്ടാകുന്ന നിറ വ്യത്യാസമാണ് ടാനിംഗ് എന്നറിയപ്പെടുന്നത്. സൂര്യപ്രകാശത്തിന്‍റെ നേരിട്ടുള്ള ആഘാതങ്ങളിലൊന്നാണ് സൺ ടാനിംഗ്.
വീട്ടിലിരുന്നാല്‍ പോലും സണ്‍സ് സ്‌ക്രീന്‍ ഉപയോഗിക്കണം എന്നാണ് പൊതുവേ പറയപ്പെടുന്നത്. കാരണം, പകല്‍ സമയത്തെ അതി ശക്തമായ ചൂട് നമ്മുടെ ചര്‍മ്മത്തിന്‍റെ സ്വാഭാവിക ഭംഗി ഇല്ലാതാക്കും.
Also Read: Memory Loss: ഇപ്പൊ പറഞ്ഞ കാര്യം ദേ മറന്നു... ഈ അവസ്ഥയുള്ളവര്‍ സൂക്ഷിക്കണം
ചര്‍മ്മത്തിന്‍റെ ഭാഗിയെ ഏറ്റവുമധികം ബാധിക്കുന്ന ഒന്നാണ് ടാനിംഗ്. എന്നാല്‍ നിങ്ങള്‍ക്കറിയുമോ? ടാനിംഗ് മാറ്റാന്‍ ബ്യൂട്ടി പാര്‍ലറില്‍ പോകേണ്ട ആവശ്യമില്ല. വീട്ടില്‍ നമ്മുടെ അടുക്കളയില്‍ നിന്നുതന്നെ നമുക്ക് ടാനിംഗ് മാറ്റാനുള്ള ഉപായങ്ങള്‍ ലഭിക്കും. അതിനായി ഏറെ അലയേണ്ട ആവശ്യവുമില്ല. നമ്മുടെ അടുക്കളയിലും തൊടിയിലും ലഭിക്കുന്ന ചില സാധങ്ങള്‍ ഉപയോഗിച്ചാല്‍ നമ്മുടെ ചര്‍മ്മം മുത്തുപോലെ തിളങ്ങും.
ടാനിംഗ് നീക്കം ചെയ്യുന്നതിനും ചർമ്മത്തിന്‍റെ നിറവും ഭംഗിയും വര്‍ദ്ധിപ്പിക്കുന്നതിനും നമ്മുടെ വീടുകളില്‍ ലഭ്യമായ . കുങ്കുമപ്പൂവ്, കറ്റാർവാഴ, മഞ്ഞൾ, വെള്ളരി, നാരങ്ങ, ഓറഞ്ച്, പഴുത്ത പപ്പായ, ബദാം, മോര്, തക്കാളി, തുടങ്ങിയ ഉപയോഗിക്കാം. ഇവ കെമിക്കൽ അടങ്ങിയ ബ്ലീച്ചുകളേക്കാൾ നൂറുമടങ്ങ് സുരക്ഷിതമെന്നതിന് പുറമേ, ചർമ്മത്തിന് ഏറെ ഗുണകരവുമാണ്.
ചര്‍മ്മത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് കറ്റാര്‍ വാഴ. കറ്റാർ വാഴയുടെ ജ്യൂസും ജെല്ലും നിരവധി ഗുണങ്ങൾ നല്‍കുന്നു. കറ്റാർ വാഴ ജെൽ യഥാർത്ഥത്തിൽ ടാനിംഗ് സംഭവിച്ച ചർമ്മത്തെ സുഖപ്പെടുത്തുന്നു എന്ന് വേണമെങ്കില്‍ പറയാം.
എങ്ങനെ ടാനിംഗ് നീക്കംചെയ്യാം? സൺ ടാൻ മാറ്റാനുള്ള ചില ഫലപ്രദമായ പ്രകൃതിദത്ത വഴികൾ അറിയാം
കറ്റാർ വാഴ & നാരങ്ങാനീര് : കറ്റാർവാഴ നാരങ്ങാനീരുമായി മിക്‌സ് ചെയ്ത് പേസ്റ്റാക്കി മുഖത്ത് പുരട്ടുക. 10 മിനിറ്റിനുശേഷം കഴുകിക്കളയുക. ചർമ്മത്തെ പോഷിപ്പിക്കാൻ കറ്റാർ വാഴ ഫെയ്സ് മാസ്കുകളിൽ ചേർക്കാം.
ഗ്രാമ്പു & തൈര്: ഒരു ടേബിൾസ്പൂൺ ചെറുപയർ പൊടി അല്ലെങ്കില്‍ കടലമാവ്, രണ്ട് ടീസ്പൂൺ തൈര്, ഒരു ടേബിൾ സ്പൂൺ കറ്റാർ വാഴ ജെൽ എന്നിവ ഒരുമിച്ച് കലർത്തിചർമ്മത്തിൽ പുരട്ടുക, 30 മിനിറ്റിനു ശേഷം കഴുകുക.
ഗോതമ്പ് തവിട് & ഓറഞ്ച് തൊലി: ഒരു ടേബിൾസ്പൂൺ ഗോതമ്പ് തവിട്, കുറച്ച് ഓറഞ്ച് തൊലി ഉണക്കി പൊടിച്ചത്, അല്പം തൈര്, കറ്റാർ വാഴ ജെൽ ഒരു ടേബിൾ സ്പൂൺ എന്നിവ നന്നായി മിക്സ് ചെയ്ത് ചർമ്മത്തിൽ പുരട്ടുക, 30 മിനിറ്റിന് ശേഷം കഴുകുക.
ഗ്രാമ്പു, തൈര് & മഞ്ഞൾ: ഒരു ടേബിൾസ്പൂൺ ചെറുപയർ പൊടി അല്ലെങ്കില്‍ കടലമാവ്, അല്പം മഞ്ഞൾ, തൈര് എന്നിവ പേസ്റ്റ് രൂപത്തിലാക്കി പുരട്ടുക. 20 മുതൽ 30 മിനിറ്റിനു ശേഷം ഇത് കഴുകിക്കളയുക. ഇത് ദിവസവും ചെയ്യുന്നത് ചര്‍മ്മത്തിന് നല്ലതാണ്.
കുക്കുമ്പർ ജ്യൂസ് & തണ്ണിമത്തൻ: കുക്കുമ്പർ ജ്യൂസ് (അല്ലെങ്കിൽ പൾപ്പ്), തണ്ണിമത്തൻ എന്നിവ രണ്ട് ടീസ്പൂൺ പാലിൽ കലർത്താം. മിനുസമാർന്ന പേസ്റ്റിനായി ചേരുവകൾ ഒരു ബ്ലെൻഡറിൽ ഇടുക. മുഖത്തും കഴുത്തിലും പുരട്ടി അരമണിക്കൂറിനു ശേഷം കഴുകിക്കളയാം.
കുക്കുമ്പർ, & പപ്പായ പൾപ്പ്: വെള്ളരിക്കയും പഴുത്ത പപ്പായ പൾപ്പും തൈരും രണ്ട് ടീസ്പൂൺ ഓട്‌സും ചേർത്ത് നന്നായി ഇളക്കുക. അല്പം നാരങ്ങ നീരും ചേർക്കാം. മുഖത്തും കഴുത്തിലും നന്നായി പുരട്ടുക. അരമണിക്കൂറിനു ശേഷം ഇത് കഴുകിക്കളയുക. ഇങ്ങനെ ആഴ്ചയിൽ രണ്ടുതവണ ചെയ്യുന്നത് ഉത്തമമാണ്.
ബദാം, തൈര്, മഞ്ഞൾ: ബദാം പൊടിച്ചത് തൈരും ഒരു നുള്ള് മഞ്ഞളും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിക്സ് മുഖത്ത് പുരട്ടുക, 15 മിനിറ്റിനു ശേഷം നന്നായി മസാജ് ചെയ്യുക. ശേഷം കഴുകിക്കളയാം
മുള്‍ത്താണി മിട്ടി: എണ്ണമയമുള്ള ചർമ്മമുള്ളവർ മുള്‍ത്താണി മിട്ടി റോസ് വാട്ടറും നാരങ്ങാനീരും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. മുഖത്ത് പുരട്ടി ഉണങ്ങുമ്പോൾ കഴുകിക്കളയുക. രണ്ട് ടീസ്പൂൺ തേൻ, അൽപം പാലും റോസ് വാട്ടറും, ഉണക്കി പൊടിച്ച ചെറുനാരങ്ങ തൊലികൾ എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനിറ്റിനു ശേഷം ഇത് കഴുകിക്കളയുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...