നെയ്യാറ്റിൻകര:   നിംസ് മെഡിസിറ്റിയിൽ വർണ്ണാഭമായ ചടങ്ങിൽ സംഥാനത്തെ രണ്ടാമത്തെ യൂത്ത് റെഡ് ക്രോസ്സ് യൂണിറ്റ് ഉദ്‌ഘാടനം തിരുവനന്തപുരം പാങ്ങോട് സ്റ്റേഷൻ കമാൻഡർ  നിർവ്വഹിച്ചു. നിംസ് മെഡിസിറ്റി  ജീവകാരുണ്യ മേഖലയിൽ നിന്നും വ്യത്യസ്തമായി കാമ്പസിനുള്ളിൽ നിന്നും പുറത്തുവന്നു സന്നദ്ധസേവക സംഘാടനത്തിനും കാർമ്മികത്വം വഹിച്ചു വരുന്നത് അഭിന്ദനാർഹമാണെന്നും അത്തരം സേവന ദൗത്യങ്ങൾക്കുവേണ്ടി  പാടുപെടുന്ന  നിംസ് മാനേജിങ് ഡയറക്ടർ  എം. എസ്. ഫൈസൽ  ഖാന്റെ പ്രവർത്തനങ്ങൾ ശ്‌ളാഘനീയമാണെന്നും സ്റ്റേഷൻ കമാൻഡർ   അഭിപ്രായപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING


ഇന്ത്യൻ റെഡ്  ക്രോസ്സ് സൊസൈറ്റി നെയിം ബാഡ്ജ് നിംസിലെ യൂണിറ്റ് അംഗങ്ങൾക്കു സ്റ്റേഷൻ കമാൻഡർ വിതരണം ചെയ്തു.  ഇന്ത്യൻ ആർമിയുടെ  പ്രത്യേക ഉപഹാരം എം. എസ്. ഫൈസൽ  ഖാനു നൽകി അദ്ദേഹം ആദരിച്ചു.  മികച്ച പ്രകടനത്തിന് നിംസ് വിദ്യാർത്ഥിനി ജിജി മേരിക്ക്  പ്രത്യേക അവാർഡ് നൽകി .



ഇന്ത്യൻ റെഡ്  ക്രോസ്സ് സൊസൈറ്റി സംസ്ഥാന ചെയർമാൻ മുഖ്യ പ്രഭാഷണം നടത്തി. നിംസ് മാനേജിങ് ഡയറക്ടർ  എം. എസ്. ഫൈസൽ  ഖാൻ അധ്യക്ഷത വഹിച്ചു.    ഇന്ത്യൻ റെഡ്  ക്രോസ്സ് സൊസൈറ്റി സംസ്ഥാന ചെയർമാൻ എം ആർ രഞ്ജിത്ത് കാർത്തികേയൻ,ജില്ലാ ചെയർമാൻ പി എച്ച് ഹരികൃഷ്ണൻ,തിരുവനന്തപുരം ഇ സി എച് എസ് ഡയറക്ടർ,നിംസ് ജനറൽ മാനേജർ ഡോ. കെ എ സജു, തുടങ്ങിയവർ സംബന്ധിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.