ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ വ്യായാമത്തിനൊപ്പം ആരോ​ഗ്യകരമായ ഭക്ഷണക്രമവും പിന്തുടരേണ്ടത് പ്രധാനമാണ്. ഇതിനായി കലോറി കുറവും പോഷകങ്ങൾ കൂടുതലുമുള്ള ഭക്ഷണങ്ങൾ വേണം ഡയറ്റിൽ ഉൾപ്പെടുത്താൻ. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളിൽ ഒന്നാണ് വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ആന്റി ഓക്സിഡന്റ് സമ്പുഷ്ടമാണ്. ഇത് മെറ്റബോളിസം വർധിപ്പിക്കാനും കലോറി വേ​ഗത്തിൽ കുറയ്ക്കാനും സഹായിക്കുന്നു. ഇവ ശരീത്തിലെ വീക്കം കുറയ്ക്കാനും വിട്ടുമാറാത്ത രോ​ഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും നല്ലതാണ്. ശരീരത്തിലെ വീക്കം വിവിധ രോ​ഗങ്ങളിലേക്ക് നയിക്കും. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.


ഓറഞ്ച്: വിറ്റാമിൻ സിയുടെ മികച്ച ഉറവിടങ്ങളിലൊന്നാണ് ഓറഞ്ച്. ഇവയിൽ കലോറി കുറവാണ്. അതിനാൽ, ഇത് ലഘുഭക്ഷണത്തിന് മികച്ചതാണ്. ഓറഞ്ചിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഫൈബർ, അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുകയും ഇതിലെ പ്രകൃതിദത്ത പഞ്ചസാര ശരീരത്തിന് ഊർജം നൽകുകയും ചെയ്യുന്നു.


കിവി: വിറ്റാമിൻ സിയുടെ മറ്റൊരു സമ്പന്നമായ ഉറവിടമാണ് കിവി. ഇത് രുചികരമാണ്. മാത്രമല്ല, ഇവയിൽ കലോറിയും കുറവാണ്. കിവി നാരുകളാൽ സമ്പുഷ്ടമാണ്. ഇത് ദഹനത്തിന് മികച്ചതാണ്. നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും ​ഗുണം ചെയ്യുന്നു.


ALSO READ: പൈനാപ്പിൾ കഴിച്ച് ശരീരഭാരം കുറയ്ക്കാം... നിരവധിയാണ് ​ഗുണങ്ങൾ


ബെൽ പെപ്പ‍ർ: കുരുമുളകിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഒരു കപ്പ് ബെൽ പെപ്പറിൽ ഏകദേശം 190 മില്ലി​ഗ്രാം വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. ഇവയിൽ കലോറി കുറവാണ്. നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കുന്നതിന് മികച്ചതാണ്. ഇത് സാലഡുകളിലും മറ്റും ചേർത്ത് ഭക്ഷണത്തിന്റെ ഭാ​ഗമാക്കാം. അവശ്യ പോഷകങ്ങളാൽ സമ്പന്നമാണിവ.


സ്ട്രോബെറി: സ്ട്രോബെറി രുചികരമാണ്. മാത്രമല്ല, വിറ്റാമിൻ സിയുടെ മികച്ച ഉറവിടവുമാണ്. ഇവയിൽ കലോറി കുറവാണ്. ഒരു കപ്പ് സ്ട്രോബെറിയിൽ ഏകദേശം 49 കലോറിയാണുള്ളത്. ഇവ ആന്റി ഓക്സിഡന്റുകളാലും സമ്പന്നമാണ്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാനും ഹൃദയാരോ​ഗ്യം മികച്ചതാക്കാനും സഹായിക്കുന്നു. സ്മൂത്തികളിലോ സലാഡുകളിലോ ചേർത്ത് ഇവ ഭക്ഷണത്തിന്റെ ഭാ​ഗമാക്കാം.


ബ്രോക്കോളി: ബ്രോക്കോളി വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമാണ്. ഇത് ഒരു കപ്പിൽ ഏകദേശം 81 മില്ലി​ഗ്രാം വിറ്റാമിൻ സി നൽകുന്നു. ബ്രോക്കോളിയിൽ കലോറിയും കുറവാണ്. ഒരു കപ്പ് ബ്രോക്കോളിയിൽ 55 കലോറിയാണുള്ളത്. ഇവയിൽ സമ്പന്നമായ അളവിൽ നാരുകളും അടങ്ങിയിരിക്കുന്നു. ഇത് മൊത്തത്തിലുള്ള ആരോ​ഗ്യത്തെ മികച്ചാക്കുന്നു. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയും ബ്രോക്കോളിയിൽ അടങ്ങിയിരിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.