മുട്ടോളം മുടിയാണ് സൗന്ദര്യം എന്ന കാഴ്ച്ചപ്പാടുകൾ മാറിയെങ്കിലും സുന്ദരമായ ആരോഗ്യമുള്ള മുടി എല്ലാവരും ആഗ്രഹിക്കുന്നത് തന്നെയാണ്.  അവിടെയാണ് വില്ലനായി മുടികൊഴിച്ചിൽ എത്തുന്നത്. എന്തൊക്കെ പൊടിക്കൈകൾ പരീക്ഷിച്ചിട്ടും മുടികൊഴിച്ചിൽ മാറുന്നില്ലെന്ന് പരാതിപ്പെടുന്നവരും ഏറെയാണ്. മുടി കൊഴിച്ചിലിനുള്ള ഏറ്റവും പ്രധാനപ്പെട്ട 5 കാരണങ്ങൾ എന്തൊക്കെയാണെന്നും ഈ പ്രശ്നത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും നമുക്ക് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങൾ


1. പോഷകങ്ങളുടെ അഭാവം
മുടിക്ക് വൈറ്റമിൻ ഇ, വൈറ്റമിൻ ഡി, പ്രോട്ടീൻ തുടങ്ങി പലതരം പോഷകങ്ങൾ ആവശ്യമാണ്. ഇവയുടെ കുറവുണ്ടെങ്കിൽ മുടി കൊഴിയാൻ തുടങ്ങും.


ALSO READ: കൂള്‍ ഡ്രിങ്ക്‌സിന്റെ ഉപയോഗത്തില്‍ വന്‍ വര്‍ധന; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍


2. കെമിക്കൽ, ഹീറ്റ് ട്രീറ്റ്മെന്റ്


മുടി മനോഹരവും ആകർഷകവുമാക്കാൻ കെമിക്കലുകളും ഹീറ്റ് ട്രീറ്റ്മെന്റും ഉപയോഗിക്കുന്നവരാണ് ഏറെയും. ഇത് കുറച്ച് സമയത്തേക്ക് ഗുണം ചെയ്തേക്കാം, പക്ഷേ ദീർഘകാലാടിസ്ഥാനത്തിൽ ഇത് നഷ്ടത്തിലേക്ക് നയിച്ചേക്കാം.


3. ഹോർമോൺ മാറ്റങ്ങൾ
ഗർഭകാലത്ത് സ്ത്രീകൾക്ക് ധാരാളം ഹോർമോൺ മാറ്റങ്ങൾ നേരിടേണ്ടിവരുന്നു, ഇതുമൂലം മുടി കൊഴിച്ചിൽ അല്ലെങ്കിൽ പൊട്ടൽ  ഉണ്ടാകാം.


4. ഹോർമോൺ അസന്തുലിതാവസ്ഥ
ചില ആളുകൾ ഹൈപ്പോതൈറോയിഡിസത്തിന് ഇരകളാകുന്നു, അതായത് കുറഞ്ഞ തൈറോയിഡ്, ഇതുകൂടാതെ പല സ്ത്രീകളും പിസിഒഎസ് നേരിടുന്നു. ഇത്തരം ഹോർമോൺ അസന്തുലിതാവസ്ഥ കാരണം മുടി ദുർബലമാകും.


5. സ്വയം രോഗപ്രതിരോധ രോഗം
നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള സ്വയം രോഗപ്രതിരോധ രോഗം നേരിടുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ മുടിയുടെ വളർച്ചയെയും ശക്തിയെയും ബാധിക്കും.


മുടി പൊട്ടുന്നത് എങ്ങനെ തടയാം


1. ആരോഗ്യകരമായ ഭക്ഷണക്രമം സ്വീകരിക്കുക,
മുടിക്ക് ഇരുമ്പ് പ്രധാനമാണ്, ഇതിന് പച്ച ഇലക്കറികൾ, വിത്തുകൾ, പരിപ്പ് എന്നിവ കഴിക്കുക. പ്രോട്ടീൻ ലഭിക്കാൻ, ചിക്കൻ, സീഫുഡ്, പയർവർഗ്ഗങ്ങൾ, സോയാബീൻ എന്നിവ കഴിക്കുക. വിറ്റാമിൻ ഇ ലഭിക്കാൻ മുട്ട, അവോക്കാഡോ എന്നിവ കഴിക്കുക


2. മുടിയിൽ സൂര്യപ്രകാശം കാണിക്കുക 


മുടിക്ക് വിറ്റാമിൻ ഡിയും ആവശ്യമാണ്, അത് ലഭിക്കാൻ നിങ്ങൾക്ക് സൂര്യപ്രകാശം ആവശ്യമാണ്. നിങ്ങൾ രാവിലത്തെ വെയിൽ മുടിയിൽ കൊള്ളിക്കണം.ഇത് മുടിക്ക് ബലം നൽകും. എന്നിരുന്നാലും, ശക്തമായ സൂര്യപ്രകാശത്തിൽ നിന്നും മലിനീകരണത്തിൽ നിന്നും തീർച്ചയായും നിങ്ങളുടെ മുടി സംരക്ഷിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.