Memory Booster Drink: ഓർമ്മക്കുറവ് പരിഹരിക്കാൻ പുതിയ മാർഗം; ഈ പാനീയങ്ങൾ മതി!
ഇന്നത്തെ കാലത്ത് കുട്ടികളിലും യുവാക്കളിലുമെല്ലാം ഓർമ്മക്കുറവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ട്.
പ്രായം കൂടുംതോറും ഓർമ്മശക്തി കുറയുന്നതായി കാണാറുണ്ട്. എന്നാൽ, ഇന്നത്തെ കാലത്തെ കുട്ടികളിലും യുവാക്കളിലുമെല്ലാം ഓർമ്മക്കുറവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. മസ്തിഷ്കം ശരിയായി പ്രവർത്തിക്കാതെ വരുമ്പോഴാണ് ഓർമ്മക്കുറവ് ഉണ്ടാകുന്നത്. ഓർമ്മക്കുറവ് പരിഹരിക്കാൻ സഹായിക്കുന്ന രണ്ട് പാനീയങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.
ബീറ്റ്റൂട്ട് ജ്യൂസ്
ബീറ്റ്റൂട്ട് ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നു. മാത്രമല്ല, ഇതിൽ അടങ്ങിയിരിക്കുന്ന ആയുർവേദ ഗുണങ്ങൾ ശരീരത്തെ ബ്രെയിൻ സ്ട്രോക്കിൽ നിന്ന് സംരക്ഷിക്കുന്നു. നൈട്രേറ്റ് ഹൈപ്പർടെൻഷന്റെ സാധ്യതയും കുറയ്ക്കുന്നു.
ALSO READ: വായ വരണ്ടതാകുന്നതും മോണരോഗങ്ങളും സൂക്ഷിക്കുക... പ്രമേഹത്തിന്റെ ലക്ഷണങ്ങൾ
ഗ്രീൻ ടീ
ഗ്രീൻ ടീ കുടിക്കുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്തുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇതിലെ ചില ഔഷധ ഗുണങ്ങൾ തലച്ചോറിന് വിശ്രമം നൽകുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ഇത് ഏകാഗ്രത വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
മഞ്ഞൾ ചായ
മഞ്ഞളിന് ധാരാളം ഔഷധ ഗുണങ്ങളുണ്ട്. അതുകൊണ്ടാണ് പലരും മഞ്ഞൾ ചായയിൽ കലർത്തി ഉപയോഗിക്കുന്നത്. ഇതിലെ ആന്റിഓക്‌സിഡന്റ്, ആൻറി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ തലച്ചോറിലെ വീക്കം എളുപ്പത്തിൽ കുറയ്ക്കും. അൽഷിമേഴ്‌സ് സാധ്യത കുറയ്ക്കുന്നതിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു.
കായ ജ്യൂസ്
കായ ജ്യൂസ് ധാരാളം പോഷകങ്ങൾ അടങ്ങിയതാണ്. അതുകൊണ്ട് ദിവസവും ഇവയിൽ നിന്നുണ്ടാക്കുന്ന ജ്യൂസ് കുടിക്കുന്നത് ഓർമശക്തി വർദ്ധിപ്പിക്കുന്നു. ഓക്സിഡേറ്റീവ് സ്ട്രെസിൽ നിന്ന് ശരീരത്തെ എളുപ്പത്തിൽ മോചിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല, ഇതിലടങ്ങിയിരിക്കുന്ന ആന്തോസയാനിനുകൾ ഓർമശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.