വീടിൻറെ പ്രധാന ഭാഗങ്ങളിൽ ഒന്ന് കൂടിയാണ് അവിടുത്തെ കുളിമുറി. എല്ലാ ദിവസവും എല്ലാവരും ഉപയോഗിക്കുന്ന ഒന്ന് കൂടിയാണിത്.  എന്നാൽ പലപ്പോഴും ഇത് വൃത്തിയായി സൂക്ഷിക്കുന്നതിൽ ആളുകൾ ശ്രദ്ധിക്കാറില്ല. ഇത് വഴി ബാത്ത്റൂമിൽ അഴുക്ക് അടിഞ്ഞു കൂടുന്നു. ഇത് ബാത്തൂറൂമിലെ സൗന്ദര്യത്തെയും ആരോഗ്യത്തെയും ഒരുപോലെ നശിപ്പിക്കും. കുളി മുറി ഭംഗിയായി സൂക്ഷിക്കാൻ ചില കാര്യങ്ങൾ എപ്പോഴും മനസ്സിൽ ഉണ്ടാവണം. അത് എന്തൊക്കെയെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ടോയ്‌ലറ്റ് ലിഡ്


പലപ്പോഴും, ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യാൻ നേരം ലിഡ് അടയ്ക്കാൻ നാം മറക്കും ഇതൊരു ചെറിയ കാര്യമാണെന്ന് തോന്നുമെങ്കിലും അതിൻ്റെ പ്രാധാന്യം വളരെ വലുതാണ്. മൂടി അടയ്ക്കാതെ ഫ്‌ളഷ് ചെയ്യുമ്പോൾ, ടോയ്‌ലറ്റിലെ അണുക്കൾ വായുവിലേക്ക് പടരുകയും അവ കുളിമുറിയിൽ വ്യാപിക്കുകയും ചെയ്യും. ഇത് കുളിമുറിയുടെ വൃത്തിയെ മാത്രമല്ല, നമ്മുടെ ആരോഗ്യത്തിനും നല്ലതല്ല. അതിനാൽ,  ഫ്ലഷ് ചെയ്യുമ്പോൾ, ആദ്യം ലിഡ് അടയ്ക്കാൻ ഓർക്കുക.


ശരീരം തേയ്ക്കാൻ ഉപയോഗിക്കുന്നവ


ശുചിത്വം നിലനിർത്താൻ ഓരോ 3 മുതൽ 4 ആഴ്ചയിലും ശരീരം തേയ്ക്കാൻ ഉപയോഗിക്കുന്ന എല്ലാത്തരം സ്ക്രബറുകളും മാറ്റണം. ഇത് വഴി നിങ്ങളുടെ ചർമ്മത്തെ വൃത്തിയോടെയും ആരോഗ്യത്തോടെയും നിലനിർത്താൻ സഹായിക്കും.


ടവൽ 


നിങ്ങളുടെ ബാത്ത്റൂം ടവൽ ഉപയോഗിച്ച ശേഷം കഴുകണം. ഇത് ഉപയോഗിച്ച ശേഷം ബാത്ത്റൂമിൽ സൂക്ഷിക്കരുത് എന്നതാണ് പ്രധാന കാര്യം. സൂര്യപ്രകാശത്തിലും ശുദ്ധവായുവിലും വേണം ഇത് ഉണക്കാൻ. ബാത്ത്റൂമിലെ ഈർപ്പം വഴി ബാക്ടീരിയകൾ വളരാൻ കാരണമായേക്കാം. ടവ്വലുകൾ ഉണങ്ങാതെ വീണ്ടും ഉപയോഗിച്ചാൽ ഈ ബാക്ടീരിയകൾ നമ്മുടെ ചർമ്മത്തിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കും. ആരോഗ്യം നിലനിർത്താൻ ടവലുകളുടെ ശരിയായ പരിചരണം പ്രധാനമാണ്



കുളിമുറിയിൽ ഫാൻ
 
കുളിമുറിയിലെ ഈർപ്പം പല പ്രശ്നങ്ങളും ഉണ്ടാക്കാം. ഇത് ഒഴിവാക്കാൻ, കുളിമുറിയിൽ ഒരു ഫാൻ സ്ഥാപിക്കുക അല്ലെങ്കിൽ എല്ലായ്പ്പോഴും വിൻഡോ തുറന്നിടുക, പ്രത്യേകിച്ച് കുളിച്ചതിന് ശേഷം. ഇത് ഈർപ്പം കുറയ്ക്കാനും ബാത്ത്റൂം ഉണങ്ങാനും ബാത്ത്റൂം വൃത്തിയും സുരക്ഷിതമാക്കി വെക്കാനും സഹായിക്കും. 
 
കുളിമുറിയിൽ ഫോൺ വേണ്ട


സ്‌മാർട്ട്‌ഫോൺ ബാത്ത്‌റൂമിലേക്ക് കൊണ്ടുപോകുമ്പോൾ രോഗാണുക്കൾക്ക് ഫോണിൽ പറ്റിനിന്നേക്കും. ബാത്ത്‌റൂമിൽ നിന്നിറങ്ങിയ ശേഷം നിങ്ങൾ കൈ കഴുകിയാലും ഫോൺ കഴുകാറില്ല. അതുകൊണ്ട് തന്നെ ബാത്ത്റൂമിൽ ഫോൺ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.