നീതിയുടേയും ന്യായത്തിൻറേയും ദേവനാണ് ശനി. നവഗ്രഹങ്ങളിൽ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമായ ശനി രണ്ടര വർഷം കൊണ്ടാണ് രാശിമാറ്റം നടത്തുന്നത്.
2025 മാർച്ച് 29ന് രാത്രി 11.1ന് ആണ് ശനി മീനം രാശിയിൽ പ്രവേശിക്കാൻ പോകുന്നത്.
മീനം രാശിയിൽ 2, 5, 9 ഭാവങ്ങളിൽ ശനി രജതപാദത്തിൽ സഞ്ചരിക്കും. ഇത് മൂന്ന് രാശിക്കാർക്ക് വലിയ ഭാഗ്യം കൊണ്ടുവരും.
കർക്കടകം (Cancer): കർക്കടകം രാശിക്കാർക്ക് ശനിയുടെ രാശിമാറ്റം വലിയ ഗുണങ്ങൾ നൽകും. ഇവർക്ക് വലിയ ഭാഗ്യം ഉണ്ടാകും. പലവിധ അസുലഭ നേട്ടങ്ങളും കർക്കടക രാശിക്കാരെ തേടിയെത്തും. ജോലിയിൽ ഉയർച്ച ഉണ്ടാകും. ബിസിനസിൽ ലാഭം ഉണ്ടാകും.
വൃശ്ചികം (Scorpio): ശനിയുടെ രാശിമാറ്റം വൃശ്ചികം രാശിക്കാർക്ക് വലിയ സാമ്പത്തിക ലാഭം കൊണ്ടുവരും. എല്ലാ മേഖലകളിലും ഇവർക്ക് നേട്ടങ്ങളും വിജയവും ഉണ്ടാകും. വീട്, വാഹനം, സ്വത്തുക്കൾ എന്നിവ വാങ്ങുന്നതിന് അനുകൂല സമയം.
കുംഭം (Aquarius): മീനം രാശിയിലേക്കുള്ള ശനിയുടെ രാശിമാറ്റം കുംഭം രാശിക്കാർക്ക് ഗുണം ചെയ്യും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കും. ജോലിയിൽ മികവ് പുലർത്തും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)