Eye Health: നിങ്ങളുടെ ഈ ശീലങ്ങൾ കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കും
Eye Health: ലളിതമായ ശരീര അവയവമാണ് എങ്കില്‍കൂടി അതിന് ഏറെ പരിരക്ഷ ആവശ്യമാണ്. കാരണം ഒരു ചെറിയ പിഴവ് മാത്രം മാറി ചിലപ്പോള്‍ വലിയ വില കൊടുക്കേണ്ടി വരും.
Eye Health: പ്രകാശം തിരിച്ചറിഞ്ഞ് കാഴ്ചയുടെ അനുഭവം സാധ്യമാക്കുന്ന അവയവമാണ് കണ്ണ്. ജീവജാലങ്ങളിലെ ഏറ്റവും ലളിതമായ ശരീര അവയവം കൂടിയാണ് കണ്ണ് എന്നാണ് പറയപ്പെടുന്നത്.
ലളിതമായ ശരീര അവയവമാണ് എങ്കില്‍കൂടി അതിന് ഏറെ പരിരക്ഷ ആവശ്യമാണ്. കാരണം ഒരു ചെറിയ പിഴവ് മാത്രം മാറി ചിലപ്പോള്‍ വലിയ വില കൊടുക്കേണ്ടി വരും.
പലപ്പോഴും നമ്മുടെ കണ്ണുകള്‍ക്ക് ചില ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാകാറുണ്ട്. അത് നമ്മുടെ കണ്ണുകളെ പ്രതികൂലമായി ബാധിക്കാറുണ്ട്. അത് ഒരുപക്ഷേ നാം ചെയ്യുന്ന ചെറിയ പിഴവുകള്‍ മൂലമാകാം.. അതായത്, നമ്മുടെ ചില ശീലങ്ങള്‍ നമ്മുടെ കണ്ണുകളുടെ ആരോഗ്യം നശിപ്പിക്കുന്നു. ആ അവസരത്തില്‍ അറിയാതെ ചെയ്യുന്ന ഇത്തരം പിഴവുകള്‍ അല്ലെങ്കില്‍ നമ്മുടെ ശീലങ്ങളെക്കുറിച്ച് നാം ബോധവാന്മാരാകേണ്ടത് അനിവാര്യമാണ്.
Also Read: Hair Growth: ഈ 4 വിത്തുകൾ കഴിയ്ക്കു, പനങ്കുല പോലെ മുടി വളരും
ഇത്തരം ഏതു ശീലങ്ങളാണ് അല്ലെങ്കില്‍ പിഴവുകളാണ് നമ്മുടെ കണ്ണുകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നത് എന്ന് നോക്കാം...
Also Read: Pregnancy and Health: ഗർഭകാലത്ത് ഈ അവശ്യ വിറ്റാമിൻ കുറവാകാതെ ശ്രദ്ധിക്കണം, പ്രാധാന്യം അറിയാം
കൂടെക്കൂടെ കണ്ണ് തിരുമ്മുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? എങ്കില്‍, ഇത് എത്രയും പെട്ടെന്ന് ഒഴിവാക്കണം. കാരണം വീണ്ടും വീണ്ടും കണ്ണ് തിരുമ്മുന്നത് നമ്മുടെ കണ്ണുകളെ ദുർബലമാകുക മാത്രമല്ല, മറിച്ച്, കണ്‍പോളകൾ കൂടി ദുർബലമാക്കും. അതിനാല്‍ ഈ ഒരു ശീലം എത്രയും പെട്ടെന്ന് ഒഴിവാക്കുക.
നിങ്ങള്‍ കണ്ണട ഉപയോഗിക്കുന്ന വ്യക്തിയാണ് എങ്കില്‍ 6 മാസം കൂടുമ്പോൾ കണ്ണ് പരിശോധിപ്പിക്കേണ്ടത് അനിവാര്യമാണ്. ചിലർ കണ്ണട ഉപയോഗിച്ച് തുടങ്ങിയതിനുശേഷം കണ്ണുകൾ പരിശോധിക്കാൻ മറക്കുന്നു. ഇത് കണ്ണിന്‍റെ കാഴ്ച കൂടുതല്‍ ദുര്‍ബലമാകാന്‍ വഴിയൊരുക്കുന്നു. അതിനാല്‍, എല്ലാ 6 മാസത്തിലും ഒരു പരിശോധന നടത്തുന്നത് വളരെ പ്രധാനമാണ്.
ഇന്ന് ആളുകളുടെ ജീവിതശൈലി ഏറെ മാറിയിരിയ്ക്കുന്നു. അതായത്, ആളുകള്‍ കൂടുതല്‍ പായ്ക്ക് ചെയ്ത ഭക്ഷണങ്ങളോ ജങ്ക് ഫുഡുകളോ കഴിക്കുന്നു. ഇതുവഴി നമ്മുടെ ശരീരത്തിന് അവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നത് കുറയുന്നു. അവശ്യ പോഷകങ്ങളുടെ അഭാവം മൂലം ഒരു വ്യക്തിയുടെ കണ്ണുകൾ ദുർബലമാകും. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ ഭക്ഷണത്തിൽ സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡുകൾ തുടങ്ങിയ പോഷകങ്ങൾ ചേർക്കണം.
ആളുകൾ രാത്രി ഉറങ്ങുന്നതിന് മുമ്പ് മൊബൈൽ ഉപയോഗിക്കുന്നു, വൈകി ഉറങ്ങുന്നതിനാല്‍ അവരുടെ ഉറക്കവും പൂർണ്ണമല്ല. ഒരു വ്യക്തി കുറഞ്ഞത് 8 മുതൽ 9 മണിക്കൂർ വരെ ഉറങ്ങേണ്ടത് ആവശ്യമാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇത് കണ്ണിനും ആവശ്യമായ വിശ്രമം നൽകുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...