Tea and Health: ചായ കുടിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് അധികവും. രാവിലെയും ഉച്ചതിരിഞ്ഞും ഒരു ചായ പലര്‍ക്കും പതിവാണ്. ഉച്ചഭക്ഷണ സമയത്തും അത്താഴസമയത്തുപോലും ചായ കുടിക്കാൻ ഇഷ്ടപ്പെടുന്നവരുമുണ്ട്.
എന്നാല്‍, ചായയ്ക്കൊപ്പം എന്തെങ്കിലും കഴിയ്ക്കുക എന്നതും ഒട്ടുമിക്കവര്‍ക്കും ശീലമാണ്. മിക്ക ആളുകളും ചായ കുടിക്കാൻ ഇഷ്ടപ്പെടുന്നു. ചായയ്‌ക്കൊപ്പം വറുത്തതും പൊരിച്ചതുമായ എന്തെങ്കിലും കഴിയ്ക്കുക എന്നത് ഒരു പതിവാണ്.
Also Read: Hair Growth: ഈ 4 വിത്തുകൾ കഴിയ്ക്കു, പനങ്കുല പോലെ മുടി വളരും
എന്നാൽ ചായയ്‌ക്കൊപ്പം ചില സാധനങ്ങള്‍ ഒരിക്കലും കഴിക്കാൻ പാടില്ല എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കും എന്ന് മാത്രമല്ല, ആശുപത്രിയില്‍ വരെ പോകേണ്ട സാഹചര്യം ഒരുപക്ഷെ ഉണ്ടാകാം...
Also Read: Pregnancy and Health: ഗർഭകാലത്ത് ഈ അവശ്യ വിറ്റാമിൻ കുറവാകാതെ ശ്രദ്ധിക്കണം, പ്രാധാന്യം അറിയാം
ചായയ്‌ക്കൊപ്പം കഴിക്കാൻ പാടില്ലാത്ത സാധനങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം...
അബദ്ധത്തിൽ പോലും ചായയ്‌ക്കൊപ്പം ഫ്രഞ്ച് ഫ്രൈസ് കഴിയ്ക്കരുത്
ചായയ്‌ക്കൊപ്പം ഫ്രഞ്ച് ഫ്രൈസ്, ബർഗർ, പിസ്സ മുതലായവ ഇഷ്ടപ്പെടുന്നവര്‍ ഉണ്ട്. എന്നാല്‍, ചായയ്ക്കൊപ്പം ഇവ കഴിയ്ക്കുന്നത് നിങ്ങളുടെ കരളിനെ വളരെ മോശമായി ബാധിക്കും. ഈ ഭക്ഷണങ്ങളില്‍ കൊഴുപ്പ് അധികമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇത് ദഹിപ്പിക്കാന്‍ കരളിന് ഏറെ പരിശ്രമിക്കേണ്ടിവരും. അതുകൊണ്ടാണ് ചായയ്‌ക്കൊപ്പം ഫ്രഞ്ച് ഫ്രൈസ് പോലുള്ള വിഭവങ്ങള്‍ കഴിയ്ക്കരുത് എന്ന് പറയുന്നത്.
ഏറെ ഉപ്പ് അടങ്ങിയ സാധനങ്ങൾ ചായയ്ക്കൊപ്പം വേണ്ട
ചായയ്‌ക്കൊപ്പം ഉപ്പ് കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ചായയ്‌ക്കൊപ്പം ഉപ്പ് കൂടുതലായി അടങ്ങിയ വിഭവങ്ങള്‍ കഴിയ്ക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനുള്ള പ്രശ്‌നങ്ങൾക്ക് കാരണമാകും. അതുകൂടാതെ, പായ്ക്ക് ചെയ്തതായ ഭക്ഷണങ്ങളോ ബിസ്‌കറ്റുകളോ ചായയ്‌ക്കൊപ്പം കഴിക്കരുത്. കാരണം അവ പൊണ്ണത്തടിയ്ക്ക് വഴിതെളിക്കും.
ബ്രെഡിനൊപ്പം ചായ കുടിയ്ക്കുന്നത് ഒഴിവാക്കുക
പ്രഭാതത്തിൽ ചായയ്‌ക്കൊപ്പം ബ്രെഡ് കഴിക്കാൻ മിക്ക ആളുകളും ഇഷ്ടപ്പെടുന്നു, എന്നാൽ ഈ ദിനചര്യ ആരോഗ്യത്തിന് കൂടുതൽ ദോഷകരമാണ്. ചായയ്‌ക്കൊപ്പം ബ്രെഡ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര വർദ്ധിപ്പിക്കുകയും വയറ്റില്‍ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...