Cholesterol Lowering Foods: ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ ഈ നാല് ഭക്ഷണങ്ങൾ കഴിക്കരുത്; ഹൃദയാഘാത സാധ്യത കൂടുതൽ, പകരം ഈ ഭക്ഷണങ്ങൾ നല്ലത്
High Cholesterol: രക്തത്തിൽ കൊളസ്ട്രോൾ വർധിക്കുന്നത് ചീത്ത കൊളസ്ട്രോൾ വർധിക്കാനും സ്ട്രോക്ക്, ഹൃദയാഘാതം, മറ്റ് ഹൃദ്രോഗങ്ങൾ എന്നിവയിലേക്ക് നയിക്കാനും കാരണമാകും.
മോശം ജീവിതശൈലിയും ആരോഗ്യകരമല്ലാത്ത ഭക്ഷണക്രമവും മൂലം പലരിലും ഉണ്ടാകുന്ന ആരോഗ്യ പ്രശ്നമാണ് ഉയർന്ന കൊളസ്ട്രോൾ. കൊളസ്ട്രോൾ ആരോഗ്യത്തിന് ആവശ്യമായ വസ്തുവാണ്. എന്നാൽ, പരിധിയിൽ കൂടുതൽ രക്തത്തിൽ കൊളസ്ട്രോൾ വർധിക്കുന്നത് ചീത്ത കൊളസ്ട്രോൾ വർധിക്കാനും സ്ട്രോക്ക്, ഹൃദയാഘാതം, മറ്റ് ഹൃദ്രോഗങ്ങൾ എന്നിവയിലേക്ക് നയിക്കാനും കാരണമാകും.
കൊളസ്ട്രോൾ നിയന്ത്രണത്തിന് ആളുകൾ ഏറ്റവും ആദ്യം സ്വീകരിക്കുന്ന മാർഗം ഭക്ഷണനിയന്ത്രണമാണ്. കൊളസ്ട്രോളിന്റെ അളവ് വളരെ ഉയർന്നിരിക്കുകയാണെങ്കിൽ ചിലപ്പോൾ മരുന്ന് കഴിക്കേണ്ടതായി വരും. എങ്കിലും ഭക്ഷണനിയന്ത്രണവും കൊളസ്ട്രോൾ കുറയ്ക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.
ഡോക്ടറുടെ നിർദേശാനുസരണം മരുന്നിനൊപ്പമോ മരുന്ന് കഴിക്കാതെയോ ഭക്ഷണ നിയന്ത്രണത്തിലൂടെ കൊളസ്ട്രോൾ കുറയ്ക്കാൻ സാധിക്കും. കൊളസ്ട്രോളിന്റെ അളവ് കൃത്യമായി നിലനിർത്തുന്നത് സ്ട്രോക്ക്, ഹൃദയാഘാതം എന്നിവയുടെ സാധ്യത കുറയ്ക്കും. കൊളസ്ട്രോൾ കുറയ്ക്കുന്നതിന് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.
ALSO READ: രുചികരം പോഷകസമ്പുഷ്ടം! അറിയാം മധുരക്കിഴങ്ങിന്റെ ഗുണങ്ങൾ
കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളാണ് ഓട്സ് ബാർലി തുടങ്ങിയ തവിടുള്ള ധാന്യങ്ങൾ. വഴുതനങ്ങ, വെണ്ടയ്ക്ക, അണ്ടിപ്പരിപ്പ്, വെജിറ്റബിൾ ഓയിൽ, ആപ്പിൾ, മുന്തിരി, സ്ട്രോബെറി, സോയ, കൊഴുപ്പുള്ള മത്സ്യങ്ങൾ, നാരുകൾ കൂടുതലായി അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നതും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
ഉയർന്ന അളവിൽ പൂരിത കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളാണ് രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കുന്നത്. ഇത് അമിതവണ്ണത്തിനും കാരണമാകും. കൊള്സ്ട്രോൾ വലിയ അളവിൽ ഉയർന്നിരിക്കുകയാണെങ്കിൽ നിർബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങളുണ്ട്. റെഡ് മീറ്റ്, ബെയ്ക്ക് ചെയ്ത ഭക്ഷണങ്ങൾ എന്നിവയെല്ലാം ചീത്ത കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കും.
റെഡ് മീറ്റ് (പോത്ത് ഇറച്ചി, പന്നിയിറച്ചി, ആട്ടിറച്ചി) തുടങ്ങിയ റെഡ് മീറ്റ് വിഭാഗത്തിൽപ്പെടുന്ന ഇറച്ചികൾ ഒഴിവാക്കണം. ഇവയിൽ ഉയർന്ന അളവിൽ പൂരിത കൊഴുപ്പ് അടങ്ങിയിരിക്കുന്നു. ഇവ സ്ഥിരമായി കഴിക്കുന്നവർ കൊളസ്ട്രോൾ വർധിച്ചാൽ ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തുക.
ALSO READ: ശരീരഭാരം കുറയ്ക്കാം... ദഹനത്തിനും മികച്ചത്; വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം ഈ പാനീയങ്ങൾ
കൊളസ്ട്രോൾ നിയന്ത്രണ വിധേയമാകുന്നത് വരെ പൂരിത കൊഴുപ്പും കൊളസ്ട്രോളും കുറഞ്ഞ ചിക്കൻ, ടർക്കി ബ്രെസ്റ്റ്, മീൻ എന്നിവ കഴിക്കുക. വറുത്ത ഭക്ഷണങ്ങൾ കൊളസ്ട്രോൾ വർധിപ്പിക്കും. ബെയ്ക്ക് ചെയ്ത ഭക്ഷണങ്ങളും പ്രൊസസ് ചെയ്ത ഭക്ഷണങ്ങളും കഴിക്കുന്നത് ഒഴിവാക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.