Sweet Potatoes Health Benefits: രുചികരം പോഷകസമ്പുഷ്ടം! അറിയാം മധുരക്കിഴങ്ങിന്റെ ​ഗുണങ്ങൾ

Weight loss with sweet potatoes: ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നിരവധി ​ഗുണങ്ങളാൽ സമ്പന്നമാണ് മധുരക്കിഴങ്ങ്. ഇവ ധാതുക്കൾ, വിറ്റാമിനുകൾ, നാരുകൾ എന്നിവയാൽ സമ്പന്നമാണ്.

Written by - Zee Malayalam News Desk | Last Updated : Oct 25, 2024, 06:35 PM IST
  • മധുരക്കിഴങ്ങ് നാരുകളുടെ സമ്പന്നമായ ഉറവിടമാണ്
  • ഇവയിൽ ലയിക്കുന്ന നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു
  • ഇവ വിശപ്പ് കുറയ്ക്കുന്നതിനും അതുവഴി ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു
Sweet Potatoes Health Benefits: രുചികരം പോഷകസമ്പുഷ്ടം! അറിയാം മധുരക്കിഴങ്ങിന്റെ ​ഗുണങ്ങൾ

മധുരക്കിഴങ്ങ് രുചികരവും പോഷകസമ്പുഷ്ടവുമാണ്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഒരു മികച്ച തിരഞ്ഞെടുപ്പാണ് മധുരക്കിഴങ്ങ്. ഇവ ധാതുക്കൾ, വിറ്റാമിനുകൾ, നാരുകൾ എന്നിവയാൽ സമ്പന്നമാണ്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നിരവധി ​ഗുണങ്ങളാൽ സമ്പന്നമാണ് മധുരക്കിഴങ്ങ്. ഇവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത് എങ്ങനെയെന്ന് അറിയാം.

നാരുകൾ: മധുരക്കിഴങ്ങ് നാരുകളുടെ സമ്പന്നമായ ഉറവിടമാണ്. ഇവയിൽ ലയിക്കുന്ന നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ വിശപ്പ് കുറയ്ക്കുന്നതിനും അതുവഴി ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു. മധുരക്കിഴങ്ങ് പോലുള്ള ഫൈബർ ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. ഫൈബർ ദഹനം മികച്ചതാക്കാനും ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാനും സഹായിക്കും.

ALSO READ: ശരീരഭാരം കുറയ്ക്കാം... ദഹനത്തിനും മികച്ചത്; വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം ഈ പാനീയങ്ങൾ

കലോറി: മധുരക്കിഴങ്ങ് പോഷകസമ്പുഷ്ടമാണ്. ഇതിൽ കലോറി കുറവുമാണ്. ഇടത്തരം വലുപ്പമുള്ള ഒരു മധുരക്കിഴങ്ങിൽ ഏകദേശം 100 മുതൽ 120 കലോറിയാണ് അടങ്ങിയിരിക്കുന്നത്. ഉയർന്ന അളവിൽ കലോറിയുള്ള ഭക്ഷണങ്ങൾക്ക് പകരം മധുരക്കിഴങ്ങ് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് കലോറി ഉപഭോ​ഗം വർധിപ്പിക്കാതെ വിശപ്പ് നിയന്ത്രിക്കാനും ശരരീഭാരം കുറയ്ക്കാനും സഹായിക്കുന്നു.

പോഷകങ്ങൾ: മധുരക്കിഴങ്ങിൽ എ, സി, ബി6 എന്നീ വിറ്റാമിനുകളും പൊട്ടാസ്യം, മാം​ഗനീസ് എന്നീ അവശ്യ പോഷകങ്ങളും അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ ചർമ്മത്തിന്റെ ആരോ​ഗ്യം മികച്ചതാക്കാനും കാഴ്ച ശക്തി മികച്ചതാക്കാനും സഹായിക്കുന്നു. പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. മധുരക്കിഴങ്ങ് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ശരീരത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

ALSO READ: വിറ്റാമിൻ കെ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം.... ശരീരഭാരം വേ​ഗത്തിൽ കുറയ്ക്കാം

രക്തത്തിലെ പഞ്ചസാര: മധുരക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ്സ് സാവധാനത്തിലാണ് ദഹിക്കുന്നത്. അതിനാൽ ഇവ രക്തത്തിലെ പ‍ഞ്ചസാര വർധിപ്പിക്കുന്നില്ല. മന്ദ​ഗതിയിലുള്ള ദഹനം പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്താനും വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു. ഇതുവഴി ശരീരഭാരം കുറയ്ക്കാനും ദിവസം മുഴുവൻ ശരീരത്തിന് ആവശ്യമായ ഊർജം നിലനിർത്താനും സഹായിക്കുന്നു.

ചർമ്മത്തിന്റെ ആരോ​ഗ്യം: ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിനൊപ്പം മധുരക്കിഴങ്ങ് ചർമ്മത്തിന്റെ ആരോ​ഗ്യം മികച്ചതാക്കാനും സഹായിക്കുന്നു. ഇവയിലെ ബീറ്റാ കരോട്ടിൻ ചർമ്മത്തിന്റെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നു. ഈ ആന്റി ഓക്സിഡന്റ് ശരീരത്തിൽ വിറ്റാമിൻ എ ആയി മാറുന്നു. ഇത് ചർമ്മത്തിന്റെ ആരോ​ഗ്യത്തിന് മികച്ചതാണ്. മധുരക്കിഴങ്ങ് ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം മറ്റ് നിരവധി ആരോ​ഗ്യ ​ഗുണങ്ങളും നൽകുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News