സ്ത്രീകൾക്കും പുരുഷൻമാരും ഒരുപോലെ അനുഭവിക്കുന്ന പ്രശ്നമാണ് താരൻ. ചില ആളുകൾക്ക് തലയിൽ വലിയ ചൊറിച്ചലും ഒരുപാട് പ്രശ്നങ്ങൾ അനുഭവപ്പെടുകയും ചെയ്യുന്നു. ഇങ്ങനെയുളളവർ തലയിലെ താരൻ മാറാൻ ആയി പല മാർഗങ്ങൾ സ്വീകരിക്കാറുണ്ട്. അതിൽ പല കെമിക്കൽ ട്രീറ്റ്മെന്റുകൾ ചെയ്യാറുമുണ്ട്. എന്നാൽ പലർക്കും അതിൽ മാറ്റം കാണാറില്ല ..മുടികൊഴിച്ചൽ ഇതിലെ പ്രധാന പ്രശ്നമാണ്. മലിനീകരണം, രാസവസ്തുക്കളുടെ അമിതമായ ഉപയോഗം, ഭക്ഷണത്തിലെ പോഷകങ്ങളുടെ അഭാവം,സമ്മർദ്ദം എന്നിവ മൂലമാണ് മുടികൊഴിച്ചിൽ ഉണ്ടാകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

*മുട്ട തലയിൽ തേക്കുന്നത് ശിരോചർമത്തിലെ എണ്ണമയം നിലനിർത്തി, മുടി കണ്ടീഷൻ ചെയ്ത്, മുടി കൊഴിച്ചിലും പൊട്ടലും കുറയ്ക്കാൻ സഹായിക്കുന്നു.


*ഒരു ടീസ്പൂൺ ഉലുവ പൊടിച്ചതും അൽപം നെല്ലിക്ക നീരും  ആവണക്കെണ്ണയിൽ മിക്സ് ചെയ്ത് ഒരു പാക്ക് ഉണ്ടാക്കുക. ഈ പാക്ക് തലയിൽ പുരട്ടി മസാജ് ചെയ്യുക അതും ആഴ്ചയിൽ രണ്ടോ മൂന്ന് തവണ ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.


*ഉലുവ പൊടിയും കറിവേപ്പില അരച്ചതും അൽപം വെള്ളിച്ചെണ്ണയും ചേർത്ത് മിക്സ് ചെയ്ത് പാക്ക് തയ്യാറാക്കി പാക്ക് തലയിൽ പുരട്ടുക. താരനും മുടികൊഴിച്ചിലും അകറ്റാൻ ഈ പാക്ക് ഏറെ നല്ലതാണ്.


*മുട്ടയുടെ വെള്ളയും വെളിച്ചെണ്ണയും ചേർത്ത് തലയിൽ തേച്ചു പിടിപ്പിക്കുന്നത് വളരെ നല്ലതാണ്.


* നാരങ്ങ നീരും രണ്ട് ടീസ്പൂൺ തൈരും ചേർത്ത് തലയോട്ടിയിൽ പുരട്ടുന്നതും മുടിക്ക് നല്ലതാണ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.