Diabetes: നിങ്ങൾ പ്രമേഹ രോഗിയാണോ? ഇവ പരീക്ഷിച്ച് നോക്കൂ...
Diabetes: ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം.
പല തരത്തിലുള്ള പ്രമേഹമുണ്ട്. നാല് ടൈപ്പുകളാണ് പ്രധാനമായും ഉള്ളത്. ടൈപ്പ് 1 മുതൽ ടൈപ്പ് 4 വരെയാണിത്. സാധാരണയായി ടൈപ്പ് 1, ടൈപ്പ് 2 എന്നീ പ്രമേഹങ്ങളാണ് കൂടുതലായും കണ്ടുവരാറുള്ളത്. ടൈപ്പ് ടു പ്രമേഹ രോഗിയാണ് നിങ്ങളെങ്കിൽ പല ആരോഗ്യ പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടി വരും. രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ്, കാഴ്ച മങ്ങൽ, വിട്ടുമാറാത്ത അസുഖം, അമിതമായ ദാഹം, വിശപ്പ് കൂടുകയോ കുറയുകയോ ചെയ്യുക, പെട്ടെന്ന് ശരീരഭാരം വർദ്ധിക്കുക എന്നിവയാണ് അതിന്റെ ലക്ഷണങ്ങൾ. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നാൽ, ഇത് മറികടക്കാൻ നിങ്ങൾക്ക് ഇവ പരീക്ഷിച്ച് നോക്കാം.
അടുക്കളയിലെ മസാലകൾ പാചകത്തിന്റെ രുചി വർദ്ധിപ്പിക്കുന്നതിനൊപ്പം ആരോഗ്യം മെച്ചപ്പെടുത്തും. പ്രത്യേകിച്ച്, പ്രമേഹത്തെ മാറ്റാൻ സഹായിക്കുന്ന ചില സുഗന്ധദ്രവ്യങ്ങളും ഔഷധങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കാൻ ഇവ സഹായിക്കുന്നു. അവ ഏതൊക്കെയാണെന്ന് നോക്കാം...
ALSO READ: പ്ലേറ്റ്ലെറ്റുകളെ നിയന്ത്രിക്കുന്നതു മുതൽ ഈ 5 രോഗങ്ങൾക്ക് പരിഹാരം..! കിവിയുടെ ഗുണങ്ങൾ
കറുവപ്പട്ട
കറുവപ്പട്ട ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ്. ഇത് ഇൻസുലിൻ പോലെ പ്രവർത്തിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ കോശങ്ങളെ മാറ്റി ഇൻസുലിൻ ശേഷി വർദ്ധിപ്പിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.
മഞ്ഞൾ
ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുകയും പ്രമേഹവുമായി ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങൾ കുറയ്ക്കുകയും ചെയ്യുന്ന പദാർത്ഥങ്ങൾ മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. മഞ്ഞൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നു.
ഉലുവ
നാരുകളാൽ സമ്പുഷ്ടമായ ഒരു സുഗന്ധവ്യഞ്ജനമാണ് ഉലുവ. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനൊപ്പം ദഹനം മെച്ചപ്പെടുത്തുന്നു. ഉലുവയിലെ കാർബോഹൈഡ്രേറ്റുകൾ ശരീരത്തിലെ പഞ്ചസാരയുടെ ആഗിരണത്തെ മന്ദഗതിയിലാക്കുന്നു, ഇത് സ്വാഭാവികമായും ശരീരത്തിലെ ഇൻസുലിൻ അളവ് വർദ്ധിപ്പിക്കുന്നു.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങളും വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടണം.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ..