Kiwi benefits: പ്ലേറ്റ്ലെറ്റുകളെ നിയന്ത്രിക്കുന്നതു മുതൽ ഈ 5 രോ​ഗങ്ങൾക്ക് പരിഹാരം..! കിവിയുടെ ​ഗുണങ്ങൾ

Kiwi Health value: കിവി പഴങ്ങൾ ദിവസവും കഴിക്കുന്നത് കണ്ണുമായി ബന്ധപ്പെട്ട മിക്ക രോഗങ്ങളും ഭേദമാക്കും. 

Written by - Zee Malayalam News Desk | Last Updated : Dec 25, 2023, 11:17 PM IST
  • കിവി പഴങ്ങൾ സ്ഥിരമായി കഴിക്കുന്നത് ഉറക്കമില്ലായ്മയും പരിഹരിക്കും.
  • കിവി പഴങ്ങൾ രാവിലെ കഴിക്കുന്നത് നല്ലതാണ്.
Kiwi benefits: പ്ലേറ്റ്ലെറ്റുകളെ നിയന്ത്രിക്കുന്നതു മുതൽ ഈ 5 രോ​ഗങ്ങൾക്ക് പരിഹാരം..! കിവിയുടെ ​ഗുണങ്ങൾ

കിവി പഴം ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് പോഷകങ്ങളാൽ സമ്പുഷ്ടമാണ്. പ്രത്യേകിച്ച് മഗ്നീഷ്യം, വിറ്റാമിൻ എ, വിറ്റാമിൻ സി, പൊട്ടാസ്യം, വിറ്റാമിൻ ഇ എന്നിവയ്‌ക്കൊപ്പം നാരുകളും ലഭ്യമാണ്. ഡെങ്കിപ്പനി പോലുള്ള രോഗബാധിതരാണെങ്കിൽ കിവി നിർബന്ധമായും കഴിക്കണം. കിവി കഴിക്കുന്നത് ശരീരത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് വർദ്ധിപ്പിക്കും. പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിനൊപ്പം മറ്റു പല ഗുണങ്ങളുമുണ്ട്. കിവി പഴത്തിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം..

മികച്ച ദഹനവ്യവസ്ഥയ്ക്ക് കിവി പഴം അത്യുത്തമമാണ്. നാരുകളാൽ സമ്പുഷ്ടമാണ് കിവി എന്നതിനാലാണിത്. കിവി പഴം ദിവസവും കഴിക്കുന്നത് ശരീരത്തിന്റെ മെറ്റബോളിസം വർധിപ്പിക്കുന്നു. ദഹനം മെച്ചപ്പെടുന്നു. ഉദര സംബന്ധമായ രോഗങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കാൻ കിവി നല്ലൊരു ബദലാണ്. 

ALSO READ: ഈ 4 ഇലകൾ മാത്രം മതി..! ഈ രോ​ഗങ്ങൾക്കെല്ലാം പരിഹാരം

ശൈത്യകാലത്ത് സ്വാഭാവികമായും കുറയുന്ന പ്രതിരോധശേഷി നിയന്ത്രിക്കാൻ കിവി പഴം ഉപയോഗപ്രദമാണ്. നാരുകൾ, സിങ്ക്, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ ശരീരത്തിന് അത്യന്താപേക്ഷിതമാണ്. ഇത് ശരീരത്തെ ശക്തമാക്കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. കിവി കഴിക്കുന്നത് രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ സഹായിക്കും. 

കിവി പഴം പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുന്നു. ഇതിലെ ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഇതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ദൈനംദിന ഭക്ഷണത്തിൽ കിവി പഴങ്ങൾ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഹൃദയ സംബന്ധമായ അസുഖങ്ങളും അകറ്റുന്നു. 

കിവി പഴങ്ങൾ ദിവസവും കഴിക്കുന്നത് കണ്ണുമായി ബന്ധപ്പെട്ട മിക്ക രോഗങ്ങളും ഭേദമാക്കും. വിറ്റാമിൻ എ ഇതിൽ വളരെ പ്രധാനമാണ്. കാഴ്ചശക്തി വർധിപ്പിക്കാനും കണ്ണട ഉപയോഗിക്കുന്നത് തടയാനും കിവി പഴങ്ങൾ സഹായിക്കുന്നു. കിവി പഴങ്ങൾ രാവിലെ കഴിക്കുന്നത് നല്ലതാണ്. 

കിവി പഴങ്ങൾ സ്ഥിരമായി കഴിക്കുന്നത് ഉറക്കമില്ലായ്മയും പരിഹരിക്കും. ഇതിലെ സെറിടോണിൻ എന്ന സംയുക്തം ഇതിന് ഉപയോഗപ്രദമാണ്. പലപ്പോഴും ഉറക്കമില്ലായ്മ കൊണ്ട് ബുദ്ധിമുട്ടുന്നവർ കിവി പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ..    

Trending News