ഇന്നത്തെ കാലത്ത് തിരക്കുപിടിച്ച ജീവിതത്തിനിടെ ആളുകൾക്ക് പരസ്പരം സ്നേഹവും കരുതലുമെല്ലാം കുറഞ്ഞുവരികയാണ്. ആളുകൾക്ക് അവരുടെ സ്നേഹവും പ്രണയവും പങ്കാളിയോട് പ്രകടിപ്പിക്കാൻ അവർ ആഗ്രഹിച്ചാൽ പോലും കഴിയാറില്ല. സ്‌ട്രെസ്, ഉറക്കക്കുറവ്, അനാരോഗ്യകരമായ ഭക്ഷണക്രമം എന്നിവയാണ് ആളുകളുടെ പ്രണയ ജീവിതത്തിലെ പ്രശ്‌നങ്ങളുടെ ഏറ്റവും വലിയ കാരണമെന്ന് പറയപ്പെടുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിങ്ങളുടെ ജീവിതശൈലി മാറ്റിയാൽ നിങ്ങൾക്ക് നിങ്ങളുടെ പങ്കാളിയെ സ്നേഹം കൊണ്ട് അമ്പരപ്പിക്കാൻ കഴിയും. ഇതിന് ആവശ്യമായ  ഹോർമോണുകൾ വർദ്ധിപ്പിക്കുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. നിങ്ങൾ ഇത് പരീക്ഷിച്ചാൽ നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകുമെന്ന് മാത്രമല്ല, നിങ്ങളുടെ പങ്കാളി നിങ്ങളുടെ ഊർജ്ജത്തിന്റെ രഹസ്യം ചോദിക്കുകയും ചെയ്യും. പ്രണയ ജീവിതത്തിൽ സന്തുഷ്ടരല്ലാത്തവരോ ഇഷ്ടപ്പെട്ടാലും പങ്കാളിയെ സ്നേഹിക്കാൻ കഴിയാത്തവരോ ആയവരുടെ ശരീരത്തിൽ ലവ് ഹോർമോൺ അതായത് ഓക്സിടോസിൻറെ അളവ് കുറയുന്നതാണ് കാരണം.


ALSO READ: മുഖത്ത് അടിക്കടി മുഖക്കുരു വരാറുണ്ടോ? ഇതാ നിങ്ങളുടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം!


പ്രണയം ജ്വലിക്കും


ഓക്സിടോസിന്റെ കുറവ് നികത്താൻ നിരവധി തരത്തിലുള്ള ഭക്ഷണങ്ങൾ ലഭ്യമാണ്. നിങ്ങളുടെ ശരീരത്തിലെ ഓക്സിടോസിൻ വർദ്ധിപ്പിക്കണമെങ്കിൽ ചില ഭക്ഷണങ്ങൾ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിൽ പ്രണയത്തിന്റെ ഊഷ്മളതയും സന്തോഷവും ഉണ്ടാകും.


അവോക്കാഡോ


പ്രണയ ഹോർമോൺ അഥവാ ഓക്സിടോസിൻ വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല ഓപ്ഷൻ ഭക്ഷണമാണെന്ന് ഹോവാർഡ് മെഡിക്കൽ സ്‌കൂളിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. അവോക്കാഡോയാണ് ഇതിൽ മുൻപന്തിയിൽ. അവോക്കാഡോയിൽ വൈവിധ്യമാർന്ന വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ഉള്ളിലെ ഓക്‌സിടോസിൻ ഹോർമോൺ വർദ്ധിപ്പിക്കുന്നതിലൂടെ നിങ്ങളുടെ പ്രണയ ജീവിതം കള‍‍ർഫുള്ളാക്കുന്നു.


തണ്ണിമത്തൻ


വേനൽക്കാലം വരുമ്പോൾ തന്നെ വിപണിയിൽ ധാരാളമായി കാണപ്പെടുന്നവയാണ് തണ്ണിമത്തൻ. പ്രണയ ഹോർമോൺ വർദ്ധിപ്പിക്കുന്നതിന് തണ്ണിമത്തൻ വളരെ സഹായകമാണ്. തണ്ണിമത്തൻ പല തരത്തിലുള്ള ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഇത് നിങ്ങളുടെ ശരീരത്തിന്റെ പല ഭാഗങ്ങൾക്കും ധാരാളം ഗുണങ്ങൾ നൽകുന്നു.


സ്ട്രോബെറി


സ്ട്രോബെറിയിൽ കാണപ്പെടുന്ന ഫ്ലേവനോയിഡ് എന്ന സംയുക്തം ഓക്സിടോസിൻ എന്ന ഹോർമോൺ അതിവേഗം വർദ്ധിപ്പിക്കുന്നു. നിങ്ങളുടെ പ്രത്യുൽപാദന ശേഷി വർദ്ധിപ്പിക്കുന്ന വിറ്റാമിൻ ഇയും ഇതിൽ ധാരാളമുണ്ട്.


വെളുത്തുള്ളി


നിങ്ങളുടെ പ്രണയ ജീവിതം മെച്ചപ്പെടുത്തുന്നതിൽ വളരെ പ്രധാനപ്പെട്ട സംഭാവന നൽകാൻ വെളുത്തുള്ളിയ്ക്ക് കഴിയും. ഇതിലടങ്ങിയിരിക്കുന്ന അല്ലിസിൻ എന്ന സംയുക്തം പ്രണയ ഹോർമോണിനെ ഉത്തേജിപ്പിക്കാൻ വളരെയധികം സഹായിക്കുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.