Weight Loss Diet: ശരീരഭാരം കുറയ്ക്കാൻ സാധിക്കുന്നില്ലേ? പരിഹാരമുണ്ട്! ഈ പച്ചക്കറികൾ മികച്ചത്
Weight Loss Diet: വ്യായാമത്തോടൊപ്പം ആരോഗ്യകരമായ ഭക്ഷണശീലങ്ങളും പിന്തുടർന്നാലെ ശരീരഭാരം കുറയ്ക്കാനും കൃത്യമായ ഭാരം നിലനിർത്താനും സാധിക്കൂ.
ശരീരഭാരം കുറയ്ക്കുന്നത് പലർക്കും വലിയ വെല്ലുവിളിയാണ്. വ്യായാമത്തോടൊപ്പം ആരോഗ്യകരമായ ഭക്ഷണശീലങ്ങളും പിന്തുടർന്നാലെ ശരീരഭാരം കുറയ്ക്കാനും കൃത്യമായ ഭാരം നിലനിർത്താനും സാധിക്കൂ. ആരോഗ്യവും ഊർജ്ജസ്വലതയും നിലനിർത്തിക്കൊണ്ട് ശരീരഭാരം കുറയ്ക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന പച്ചക്കറികൾ ഏതെല്ലാമാണെന്ന് നോക്കാം.
ചീര: ചീരയിൽ നാരുകൾ, വിറ്റാമിൻ എ, സി, കെ എന്നിവയും ഇരുമ്പ്, കാത്സ്യം തുടങ്ങിയ അവശ്യ ധാതുക്കളും അടങ്ങിയിരിക്കുന്നു. കലോറി കുറവും പോഷകങ്ങൾ കൂടുതലുമുള്ള ഇലക്കറിയാണ് ചീര. ഇതിലെ ഫൈബർ ദഹനത്തെ സഹായിക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ സഹായിക്കും.
വെള്ളരി: വെള്ളരിക്കയിൽ കലോറി കുറവും ജലാംശം കൂടുതലുമാണ്. ഇത് ശരീരത്തിൽ നിന്ന് വിഷാംശം പുറന്തള്ളാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും. ഇതിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം മികച്ചതാക്കാൻ സഹായിക്കുകയും വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
കാബേജ്: നാരുകൾ കൂടുതലും കലോറി കുറവുമുള്ള മറ്റൊരു പച്ചക്കറിയാണ് കാബേജ്. ഇത് ദഹനം മെച്ചപ്പെടുത്താനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കുന്നു. ആൻ്റിഓക്‌സിഡൻ്റുകളാലും വിറ്റാമിനുകളാലും സമ്പന്നമാണ് കാബേജ്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യുന്നു.
കാരറ്റ്: കാരറ്റിൽ കലോറി കുറവും നാരുകൾ കൂടുതലുമാണ്. അതിനാൽ, കാരറ്റ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. കാരറ്റിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിൽ വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യപ്പെടുന്നു. ഇത് കാഴ്ച ശക്തി മികച്ചതാക്കുന്നതിനും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും സഹായിക്കുന്നു.
മത്തങ്ങ: ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന കുറഞ്ഞ കലോറിയും ഉയർന്ന നാരുകളുമുള്ള മറ്റൊരു പച്ചക്കറിയാണ് മത്തങ്ങ. വിറ്റാമിൻ എ, സി, പൊട്ടാസ്യം, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണിത്. ഇവയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം മികച്ചതാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.