ഇന്നത്തെ കാലത്ത് ജീവിതശൈലിയും ഭക്ഷണ ശീലങ്ങളും കാരണം നിരവധി ആളുകളാണ് അമിതവണ്ണം എന്ന പ്രശ്‌നം കാരണം ബുദ്ധിമുട്ടുന്നത്. തിരക്കേറിയ ജീവിതശൈലിയിൽ ആളുകൾക്ക് വ്യായാമം ചെയ്യാൻ പോലും സമയമില്ല. അതിനാൽ നാം അറിയാതെ തന്നെ ശരീരഭാരം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശരീരഭാരം കൂടുതലാണെങ്കിൽ ആളുകൾ എളുപ്പത്തിൽ മാരകമായ രോഗങ്ങൾക്ക് ഇരയാകും. ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾ കഠിനാധ്വാനം ചെയ്യണമെന്ന് നി‍ർബന്ധമില്ല. നിങ്ങളുടെ ദിനചര്യ ക്രമീകരിക്കുന്നതിലൂടെ നിങ്ങൾക്ക് ശരീരഭാരം ഗണ്യമായി കുറയ്ക്കാൻ കഴിയും. പതിവായി ചെയ്താൽ 30 ദിവസത്തിനുള്ളിൽ ശരീരഭാരം കുറയ്ക്കാൻ കഴിയുന്ന ശക്തമായ ഒരു പ്രതിവിധിയെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. ദിവസവും രാവിലെ ഈ വെള്ളം ഒരു ഗ്ലാസ് കുടിക്കണം. ഈ വെള്ളം കുടിച്ച് കൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കുക. കുറച്ച് ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ ശരീരത്തിൽ മാറ്റങ്ങൾ കാണാം.


ALSO READ: രാവിലെ ഉണരുന്നത് തന്നെ തലവേദനയുമായാണോ? നിസാരമായി തള്ളിക്കളയരുത്


അമിതവണ്ണം കുറയ്ക്കാൻ വളരെ ഫലപ്രദമായ വീട്ടുവൈദ്യത്തെ കുറിച്ചാണ് പറയാൻ പോകുന്നത്. ജീരകത്തിന് നിങ്ങളുടെ ശരീര ഭാരം പെട്ടെന്ന് കുറയ്ക്കാൻ കഴിയും. എല്ലാ വീട്ടിലും കിട്ടുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് ജീരകം. ഒരു ടീസ്പൂൺ ജീരകം ഒരു ഗ്ലാസ് വെള്ളത്തിൽ രാത്രി മുഴുവൻ കുതിർക്കുക. രാവിലെ ഉണർന്നതിന് ശേഷം ആദ്യം ഈ വെള്ളം അരിച്ചെടുത്ത് കുടിക്കുക. 


ജീരകത്തിൽ അടങ്ങിയിരിക്കുന്ന തൈമോൾ മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതുമൂലം അസിഡിറ്റി പ്രശ്‌നം ഉണ്ടാകില്ല. അതേസമയം, ജീരക വെള്ളം വയറ്റിലും അരക്കെട്ടിലും അടിഞ്ഞുകൂടിയ കൊഴുപ്പിനെ പെട്ടെന്ന് അലിയിക്കും.


രാവിലെ ജീരക വെള്ളം കുടിക്കുന്നത് വയറുമായി ബന്ധപ്പെട്ട മറ്റ് രോഗങ്ങളെ സുഖപ്പെടുത്തുന്നു. മലബന്ധം, ഗ്യാസ് അല്ലെങ്കിൽ അസിഡിറ്റി പ്രശ്നങ്ങൾ ഉള്ള ആളുകൾക്ക് ജീരക വെള്ളം കുടിക്കുന്നതിലൂടെ സുഖം ലഭിക്കും. ഒരു മാസം സ്ഥിരമായി ജീരക വെള്ളം കുടിച്ചാൽ മൂന്നോ നാലോ കിലോ ഭാരം എളുപ്പത്തിൽ കുറയ്ക്കാം.


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. Zee News അത് സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.