World Brain Day 2023: രാവിലെ ഉണരുന്നത് തന്നെ തലവേദനയുമായാണോ? നിസാരമായി തള്ളിക്കളയരുത്

Morning Headaches: രാവിലെ തലവേദനയ്ക്ക് ഒപ്പം ഓക്കാനം ഉണ്ടാകുകയും ചെയ്യുന്നുവെങ്കിൽ, അവ ഒരു അടിസ്ഥാന ആരോഗ്യ പ്രശ്നത്തിന്റെ സൂചനയായിരിക്കാം. ശ്രദ്ധയും വൈദ്യപരിശോധനയും അർഹിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണിത്.

Written by - Zee Malayalam News Desk | Last Updated : Jul 21, 2023, 12:39 PM IST
  • രാവിലെ ദിവസം ആരംഭിക്കുന്നത് തന്നെ തലവേദനയോടെയാണെങ്കിൽ ഇത് നിരാശാജനകവും അസുഖകരവുമായിരിക്കും
  • ഇത്തരത്തിൽ പതിവായി രാവിലെ തലവേദന ഉണ്ടാകുന്നതിന് പല കാരണങ്ങളുണ്ട്
  • സ്ലീപ് അപ്നിയ, കൂർക്കംവലി, അല്ലെങ്കിൽ ബ്രക്സിസം (ഉറക്കത്തിൽ പല്ല് കടിക്കുന്നത്) പോലുള്ള ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഏറ്റവും സാധാരണമായ ഘടകങ്ങളിലൊന്ന്
World Brain Day 2023: രാവിലെ ഉണരുന്നത് തന്നെ തലവേദനയുമായാണോ? നിസാരമായി തള്ളിക്കളയരുത്

തലവേദന പലരുടെയും ദൈനംദിന ജീവിതത്തിൽ കണ്ടുവരുന്ന ഒരു ആരോ​ഗ്യാവസ്ഥയാണ്. എന്നാൽ, അവ പതിവായി രാവിലെ സംഭവിക്കുന്നുവെങ്കിൽ ശ്രദ്ധിക്കേണ്ടതുണ്ട്. രാവിലെ തലവേദനയ്ക്ക് ഒപ്പം ഓക്കാനം ഉണ്ടാകുകയും ചെയ്യുന്നുവെങ്കിൽ, അവ ഒരു അടിസ്ഥാന ആരോഗ്യ പ്രശ്നത്തിന്റെ സൂചനയായിരിക്കാം. ശ്രദ്ധയും വൈദ്യപരിശോധനയും അർഹിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണിത്. ആരോഗ്യകരവും സന്തുഷ്ടവുമായ ജീവിതം ഉറപ്പാക്കുന്നതിന് സമയബന്ധിതമായ മെഡിക്കൽ കൺസൾട്ടേഷന്റെ പ്രാധാന്യം നാം മനസ്സിലാക്കേണ്ടതുണ്ട്.

പതിവായി രാവിലെ തലവേദന ഉണ്ടാകാനുള്ള കാരണങ്ങൾ

രാവിലെ ദിവസം ആരംഭിക്കുന്നത് തന്നെ തലവേദനയോടെയാണെങ്കിൽ ഇത് നിരാശാജനകവും അസുഖകരവുമായിരിക്കും. ഇത്തരത്തിൽ പതിവായി രാവിലെ തലവേദന ഉണ്ടാകുന്നതിന് പല കാരണങ്ങളുണ്ട്.

സ്ലീപ് അപ്നിയ, കൂർക്കംവലി, അല്ലെങ്കിൽ ബ്രക്സിസം (ഉറക്കത്തിൽ പല്ല് കടിക്കുന്നത്) പോലുള്ള ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഏറ്റവും സാധാരണമായ ഘടകങ്ങളിലൊന്ന്.

നിർജ്ജലീകരണം മറ്റൊരു പ്രധാന ഘടകമാണ്. ദിവസം മുഴുവൻ ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ലെങ്കിൽ രാവിലെ തലവേദനയ്ക്ക് സാധ്യത കൂടുതലാണ്. കൂടാതെ, കഫീൻ പതിവായി കഴിക്കുന്നവർ ഇടയ്ക്ക് ഇത് ഒഴിവാക്കുന്നത് തലവേദനയ്ക്ക് കാരണമാകും.

മോശം ഉറക്കം തലവേദനയിലേക്ക് നയിക്കും. സമ്മർദ്ദം, പിരിമുറുക്കം എന്നിവ രാവിലെ തലവേദനയ്ക്ക് കാരണമാകും. ഇത്തരത്തിൽ ഉണ്ടാകുന്ന തലവേദന ടെൻഷൻ ഹെഡ്എയ്ക്ക് എന്നും അറിയപ്പെടുന്നു.

സൈനസൈറ്റിസ്, അലർജി എന്നിവയും തലവേദനയിൽ ഒരു പങ്കു വഹിക്കുന്നു. സൈനസ് രാവിലെ തലവേദനയിലേക്ക് നയിക്കും. രാവിലെ ഉറക്കം ഉണരുമ്പോൾ തന്നെ തലവേദന ഉണ്ടാകുന്നതിന്റെ കാരണം കണ്ടെത്തി ഉചിതമായ പ്രതിവിധി തേടേണ്ടത് പ്രധാനമാണ്.

ALSO READ: Mushroom Side Effects: കൂൺ രുചികരവും ​ഗുണപ്രദവും; എന്നാൽ പാർശ്വഫലങ്ങളും ഉണ്ട്, അറിഞ്ഞിരിക്കണം

രാവിലെ പതിവായി തലവേദന ഉണ്ടാകുന്നതിനെ പ്രതിരോധിക്കുന്നതിനുള്ള മാർ​ഗങ്ങൾ

മെച്ചപ്പെട്ട ഉറക്ക ശീലങ്ങൾ: സുസ്ഥിരമായ ഉറക്ക ചക്രം നിലനിർത്തുന്നത് പ്രധാനമാണ്. സുഖപ്രദമായ അന്തരീക്ഷത്തിൽ ഉറങ്ങാൻ ശ്രമിക്കുക. ഉറങ്ങുന്നതിന് മുമ്പ് ഇലക്ട്രോണിക് ഉപകരണങ്ങൾ ഒഴിവാക്കുക. മതിയായ അളവിൽ ഗുണനിലവാരമുള്ള ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

ജലാംശം നിലനിർത്തുക: നിർജ്ജലീകരണം തടയാൻ ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുക. കാരണം, നിർജ്ജലീകരണം ഉണ്ടാകുന്നത് രാവിലെ ഉറക്കം ഉണരുമ്പോൾ തന്നെ തലവേദന ഉണ്ടാകുന്നതിന് കാരണമാകും.

ഉറക്ക തകരാറുകൾക്ക് ചികിത്സ ഉറപ്പാക്കുക: സ്ലീപ് അപ്നിയ, കൂർക്കം വലി അല്ലെങ്കിൽ ബ്രക്സിസം എന്നിവ സംശയിക്കുന്നുവെങ്കിൽ, ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഒരു ഡോക്ടറെ സമീപിച്ച് ചികിത്സ ഉറപ്പാക്കുക.

കഫീൻ ഉപയോ​ഗം കുറയ്ക്കുക: നിങ്ങൾ പതിവായി കഫീൻ കഴിക്കുകയാണെങ്കിൽ, രാവിലെ കഫീൻ ലഭിക്കാതിരിക്കുന്നത് തലവേദന ഉണ്ടാകാൻ കാരണമാകും. അതിനാൽ കഫീൻ ഉപയോ​ഗത്തിന്റെ അളവ് ക്രമേണ കുറയ്ക്കണം.

സ്ട്രെസ് മാനേജ്മെന്റ്: ടെൻഷൻ തലവേദനയ്ക്ക് കാരണമാകുന്ന സമ്മർദ്ദവും പിരിമുറുക്കവും കുറയ്ക്കുന്നതിന് ധ്യാനം, ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ അല്ലെങ്കിൽ യോഗ പോലുള്ള വ്യായമങ്ങൾ പരിശീലിക്കുക.

ഓക്കാനം, ഛർദ്ദി, തലകറക്കം, കാഴ്ച പ്രശ്‌നങ്ങൾ അല്ലെങ്കിൽ സംസാര പ്രശ്‌നങ്ങൾ എന്നിങ്ങനെയുള്ള മറ്റ് അസ്വസ്ഥമായ ലക്ഷണങ്ങളോടൊപ്പം നിങ്ങൾക്ക് പതിവായി രാവിലെ തലവേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഉടൻ തന്നെ ഒരു ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്. രാവിലെ ഉണ്ടാകുന്ന തലവേദനയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നേരത്തെയുള്ള കണ്ടെത്തലും സമയബന്ധിതമായ ചികിത്സാ നടപടികളും നിർണായകമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News