ഉറക്കമില്ലായ്മ പലരും നേരിടുന്ന പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ടാണ് ഉറക്കക്കുറവ് ഉണ്ടാകുന്നത്.നല്ല ഉറ‌ക്കം കിട്ടാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം


COMMERCIAL BREAK
SCROLL TO CONTINUE READING

ഉറക്കം ജീവിതത്തില്‍ വളരെയധികം ആവശ്യമായ ഒന്നാണ്. നല്ല ഉറക്കം ആരോഗ്യത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്.തലച്ചോറിന്റെ പ്രവർത്തനം, വിഷാദം, ഓർമ്മശക്തി ,പ്രതിരോധശേഷി എന്നിവയെ ഉറക്കക്കുറവ് ബാധിക്കും. ഏതൊരാളും എത്ര നേരം ഉറങ്ങുന്നു എന്നത് മാത്രമല്ല, എത്ര സുഖമായി ഉറങ്ങുന്നു എന്നതാണ് പ്രധാനം. ഉറക്കം ഇല്ലാത്ത അവസ്ഥ ഇന്ന് പലരും അനുഭവിക്കുന്ന ഒന്നാണ്.


എന്നാൽ പലരും വളരെ നിസ്സാരമായാണ് ഉറക്കമില്ലായ്മയെ കാണുന്നത്. ദിവസവും ആവശ്യമുളള മണിക്കൂറുകൾ ഉറങ്ങേണ്ടത് പ്രധാനമാണ്. കാരണം ശരീരം സ്വയം സുഖപ്പെടുത്തുന്നത് ഉറങ്ങുന്ന സമയത്താണ്.  ശരീരത്തിന് വേണ്ടി ചെയ്യാന്‍ കഴിയുന്ന ഏറ്റവും ആരോഗ്യകരമായ കാര്യം നന്നായി ഉറങ്ങുക എന്നതാണ്.


നല്ല ഉറക്കം ലഭിക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങൾ 
*ഉറങ്ങുന്നതിന് മുൻപ് ചായയും കാപ്പിയും കുടിക്കുന്നത് ഒഴിവാക്കുക.
*കിടക്കുന്നതിന് മുമ്പ് പ്രാർത്ഥനയോ ധ്യാനമോ ചെയ്യുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കും.
*മനസ്സിനെ ശാന്തമാക്കാനും സുഖപ്രദമായ ഉറക്കത്തിനും വായന സഹായിക്കും.
* ദിവസവും കൃത്യമായ സമയത്ത് ഉറങ്ങാൻ ശീലിക്കുക.
*ഉണരുന്ന സമയവും കൃത്യമായി പിന്തുടരുക.
*രാത്രി ഫോൺ ഉപയോഗിക്കേണ്ടതുണ്ടെങ്കിൽ, നൈറ്റ് മോഡിലേക്ക് മാറ്റിയിട്ട് ഉപയോഗിക്കുക.
*കിടപ്പുമുറിയിലെ ലൈറ്റുകൾ ഓഫ് ചെയ്യ്ത് ഉറങ്ങാൻ ശ്രമിക്കുക.
*ദിവസവും 20 മിനിറ്റ് വ്യായാമം ചെയ്യുന്നത് കൃത്യസമയത്ത് ഉറങ്ങാൻ നിങ്ങളെ സഹായിക്കും.
*ദിവസവും നന്നായി വെളളം കുടിക്കുക.
*ആഹാരം കൃത്യസമയത്ത് കഴിക്കുക.
* പകൽ സമയത്ത് കിടന്നുങ്ങാതെ നോക്കുക.


ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ ചിലപ്പോള്‍ നമ്മുടെ ഉറക്കചക്രത്തെ ബാധിക്കും.


നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍


പാൽ 
ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് ദിവസവും ചെറുചൂടുള്ള പാല്‍ കുടിക്കുന്നത് നന്നായിരിക്കും . പാല്‍ കുടിച്ചാല്‍ പെട്ടെന്ന് ഉറക്കം വരും എന്നത് പഠനങ്ങൾ വരെ തെളിയിച്ചതാണ്. മാത്രമല്ല പാലിൽ ഉറക്കത്തിന് സഹായിക്കുന്ന ട്രിപ്റ്റോഫാന്‍  ധാരാളമുണ്ട്.


ചോക്ലേറ്റ്
നന്നായി ഉറങ്ങണമെങ്കില്‍ അല്‍പ്പം ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്. ചോക്ലേറ്റിലെ സെറോടോണിന്‍ പോലുള്ള ഘടകങ്ങള്‍  മനസ്സിനും ശരീരത്തിനും ശാന്തമാക്കുകയും ചെയ്യുന്നു. എന്നാൽ ധാരളം ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതും നല്ലതല്ല. ഒരു ചെറിയ കഷണം ഡാര്‍ക്ക് ചോക്ലേറ്റ് മാത്രം കഴിക്കുക.


ബദാം
ബദാം ഉറക്കത്തിന് ആവശ്യമായ ഹോര്‍മോണുകള്‍ ഉണ്ടാക്കാൻ സഹായിക്കുന്നു. അതിനാല്‍ ബദാം കഴിക്കുന്നത് സുഖനിദ്രയ്ക്ക് വളരെ നല്ലതാണ്.


പഴം
പഴത്തില്‍ അടങ്ങിയിരിക്കുന്ന മഗ്‍നീഷ്യം ഉറക്കത്തിനാവശ്യമായ ഹോര്‍‌മോണുകളെ ഉണ്ടാക്കുന്നു. അതായത് കാര്‍ബോഹൈഡ്രെറ്റില്‍ നിന്നുമാണ് 90 ശതമാനം കലോറിയും ഇവയ്ക്ക് ലഭിക്കുന്നത്. അതിനാല്‍ രാത്രി ഇവ കഴിച്ചിട്ട് കിടക്കുന്നത് ഉറക്കത്തിന് സഹായിക്കും.


തേന്‍
ഉറങ്ങുന്നതിന് മുൻപ് ഒരു സ്പൂണ്‍ തേന്‍ കുടിക്കുന്നത് വളരെ നല്ലതാണ്. തേനില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് ട്രൈംപ്റ്റോഫാന്‍ ഉറക്കത്തിന് സഹായിക്കും.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.