Tips to fight loneliness | ഏകാന്തത എങ്ങനെ ഒഴിവാക്കാം? ചില വഴികൾ ഇതാ
ചെയ്യണം എന്ന് ആഗ്രഹിച്ച, ചെയ്യാൻ സാധിക്കാതെ പോയ ഇഷ്ടങ്ങൾ അല്ലെങ്കിൽ ഹോബികൾ എന്തെങ്കിലും ഉണ്ടെങ്കിൽ അതിനെ ഒന്ന് പൊടിതട്ടിയെടുക്കുക.
ഇന്ന് മിക്ക ആളുകളെയും ബാധിക്കുന്ന ഒന്നാണ് ഏകാന്ത. നമ്മൾ ഏകാന്തനാണെന്ന് ഉൾക്കൊള്ളുക എന്നതാണ് അതിനെതിരെ പോരാടാനുള്ള ആദ്യപടി. മറ്റുള്ളവരുമായി ഇടപഴകാൻ ശ്രമിക്കണം. അവരാൽ നിങ്ങൾ നിരസിക്കപ്പെടുമെന്നുള്ള തോന്നൽ ഒരിക്കലും ഉണ്ടാകാൻ പാടില്ല. ഒരു ചാൻസ് എടുക്കുക തന്നെ വേണം.
ആവശ്യമുള്ളവരെ സഹായിക്കുന്നതിലൂടെയും സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുക എന്നിവയിലൂടെയൊക്കെ നിങ്ങൾ നിങ്ങളെ തന്നെ ബിസിയാക്കുക. മറ്റൊന്നും ചിന്തിക്കാനുള്ള സമയം കിട്ടാതാകുമ്പോൾ തന്നെ ഏകാന്തത നമ്മളെ പിടികൂടാതിരിക്കും. ചെയ്യണം എന്ന് ആഗ്രഹിച്ച, ചെയ്യാൻ സാധിക്കാതെ പോയ ഇഷ്ടങ്ങൾ അല്ലെങ്കിൽ ഹോബികൾ എന്തെങ്കിലും ഉണ്ടെങ്കിൽ അതിനെ ഒന്ന് പൊടിതട്ടിയെടുക്കുക.
Also Read: ഏത് പുസ്തകം വായിക്കുമെന്ന കൺഫ്യൂഷനിലാണോ? എന്നാലിതാ രാശി പ്രകാരം വായിക്കാൻ പറ്റിയ ക്ലാസിക് പുസ്തകങ്ങൾ
ഓൺലൈൻ വഴി ആളുകളുമായി പരിചയപ്പെടുന്ന ഒരു സമൂഹമാണ് ഇന്നത്തേത്. അങ്ങനെ പല അബദ്ധങ്ങളിലും പലപ്പോഴും നമ്മളിൽ പലരും ചെന്നു വീഴാറുണ്ട്. അതുകൊണ്ട് ഓൺലൈൻ വഴി സൗഹൃദം സ്ഥാപിക്കാതെ യഥാർഥ സുഹൃത്തുക്കളെ കണ്ടെത്താൻ ശ്രമിക്കുക. ഏകാന്തത അനുഭവിക്കുന്നവർ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു മൃഗത്തെ വളർത്തുന്നത് നല്ലതായിരിക്കും. വളർത്തു മൃഗങ്ങളുടെ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ തുടങ്ങുമ്പോൾ ഒറ്റപ്പെടൽ ഒഴിവാകും.
ജീവിതത്തിൽ ഒരു ലക്ഷ്യം കണ്ടെത്തുക. അതിന് വേണ്ടി ജീവിക്കുക. പഴയ സുഹൃത്തുക്കളുമായി വീണ്ടും സൗഹൃദം പുതുക്കാൻ ശ്രമങ്ങൾ തുടങ്ങുക. ഇതൊക്കെ ചെയ്തിട്ടും നിങ്ങൾക്ക് പരിഹാരം ലഭിക്കുന്നില്ലെങ്കിൽ ഒരു നല്ല തെറാപ്പിസ്റ്റിനെ കണ്ട് ചികിത്സ തേടാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...