White Hair: പുകവലി അകാലനരയ്ക്ക് കാരണമാകുമോ? ഈ കാര്യങ്ങൾ അറിയുക
Solution for white Hair: വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ദിവസവും കഴിക്കുക.
ഇന്ന് എല്ലാവരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് അകാലനര. പ്രായഭേദമന്യേ എല്ലാവരുടേയും മുടി നരയ്ക്കുന്നു. നമ്മുടെ ഹോർമോണിൽ വരുന്ന പ്രശ്നങ്ങൾ കൊണ്ട് ഇത് സംഭവിക്കാറുണ്ട്. ഇതിനൊപ്പം തന്നെ നമ്മുടെ ജീവിതരീതിയും ശീലങ്ങളും എല്ലാം മുടിയുടെ ആരോഗ്യത്തെ സ്വാദീനിക്കുന്നുണ്ട്. ഭക്ഷണം, വെള്ളം, മാനസികമായ സമ്മർദ്ദങ്ങൾ ഇവയെല്ലാം മുടി കട്ടിയായി വളരുന്നതിനും അകാലനര ഇല്ലാതാക്കാനും സഹായിക്കുന്നു. ഇന്ന് യുവാക്കളിൽ പൊതുവിൽ കണ്ടു വരുന്ന ശീലമാണ് മദ്യപാനവും പുകവലിയും. ഇത്തരം ദുശീലങ്ങളും അകാലനരയുടെ പ്രധാനകാരണമാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.
മുടിയുടെ ആരോഗ്യത്തിന് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
ധാരാളം വെള്ളം കുടിക്കാൻ ശീലിക്കുക. കുറച്ച് വെള്ളം കുടിക്കുന്നത് നിങ്ങളുടെ തലയോട്ടി വരണ്ടതാക്കുകയും മുടി വളർച്ചയെ ബാധിക്കുകയും മാത്രമല്ല നിലവിലുള്ള മുടി നരയ്ക്കാൻ കാരണമാവുകയും ചെയ്യുന്നു. വിറ്റാമിൻ ബി 12 അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. കോഴിമുട്ട, പാലുൽപ്പന്നങ്ങൾ, പയറുവർഗ്ഗങ്ങൾ തുടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക. വിറ്റാമിൻ ബി 12 ന്റെ കുറവ് മുടി നരയ്ക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. മാത്രമല്ല, ചെറുപ്പത്തിൽ തന്നെ മുടി നരയ്ക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് പുകവലി. അതുകൊണ്ട് തന്നെ പുകവലി ശീലത്തിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് നല്ലത്.
ALSO READ: യൂറിക് ആസിഡ് ബുദ്ധിമുട്ടിക്കുന്നോ? ഈ 5 ആയുര്‍വേദ മരുന്നുകളിലുണ്ട് പ്രതിവിധി
വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ദിവസവും കഴിക്കുക. മുടിക്ക് നല്ല പച്ചക്കറികൾ, പയറുവർഗ്ഗങ്ങൾ, മത്സ്യം, പഴങ്ങൾ എന്നിവ കഴിക്കുക. അകാല നരയ്‌ക്കുള്ള ഒരു കാരണം കടുത്ത സമ്മർദ്ദമാണെന്ന് വിദഗ്ധർ പറയുന്നു. അതുകൊണ്ട് മാനസിക പിരിമുറുക്കം കുറയ്ക്കാൻ ധ്യാനവും യോഗയും ചെയ്യുക. ആഴത്തിലുള്ള ശ്വാസം എടുത്ത് സമ്മർദ്ദം കുറയ്ക്കുക. കഴിയുന്നത്ര വിശ്രമിക്കാൻ ശ്രമിക്കുക. തലയിൽ മസാജ് ചെയ്യുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. തലയോട്ടിയിലെ ശരിയായ രക്തചംക്രമണം മുടി വളർച്ചയെ സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...