Devara: ആവേശം അതിര് കടന്നു; ആടിനെ അറുത്ത് എ‍ൻഡിആർ ആരാധക‍ർ

കൈയിൽ രക്തവുമായി പോസ്റ്ററിനടുത്തേക്ക് നീങ്ങുന്ന ആരാധരുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.

Written by - Zee Malayalam News Desk | Last Updated : Sep 27, 2024, 05:27 PM IST
  • ആടിനെ ബലി കൊടുത്ത് ആരാധകരുടെ ആവേശ പ്രകടനം
  • പടക്കം പൊട്ടിക്കുന്നതിനിടെ കട്ടൗട്ട് കത്തി നശിച്ചു
  • രണ്ടുഭാ​ഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യഭാ​ഗമാണ് പ്രദർശനത്തിന് എത്തിയിരിക്കുന്നത്
Devara: ആവേശം അതിര് കടന്നു; ആടിനെ അറുത്ത് എ‍ൻഡിആർ ആരാധക‍ർ

ജൂനിയർ എൻടിആറിനെ നായകനാക്കി കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന 'ദേവര'യുടെ റിലീസ് ദിവസം അതിര് കടന്ന് ആരാധകരുടെ ആവേശ പ്രകടനം. റിലീസിന്റെ ആദ്യ ദിവസം തിയറ്റർ പരിസരത്ത് ആടിനെ അറുത്തും പടക്കം പൊട്ടിച്ചുമാണ് ആരാധകർ ആവേശം പ്രകടിപ്പിച്ചത്. കൈയിൽ രക്തവുമായി പോസ്റ്ററിനടുത്തേക്ക് നീങ്ങുന്ന ആരാധരുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. 

അതിനിടെ തിയറ്റർ പരിസരത്ത് നിർത്തിയിരുന്ന കട്ടൗട്ട് കത്തി നശിച്ചു. ആരാധകർ പടക്കം പൊട്ടിക്കുന്നതിനിടെ തീപ്പിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ആളപായം ഒന്നുമില്ലെന്ന് സൂചന. 

Read Also: അൻവർ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി, പാർട്ടിയെ സ്നേഹിക്കുന്നവർ അൻവറിനെതിരെ രം​ഗത്തിറങ്ങണം; പോരിനിറങ്ങി സിപിഎം

കഴിഞ്ഞ വർഷം ജൂനിയർ എൻടിആറിന്റെ പിറന്നാൾ ദിനത്തിലും ആടിനെ ബലി കൊടുത്ത് ആരാധകർ ആഘോഷിച്ചിരുന്നു. ആടിനെ ബലി കൊടുത്ത സംഭവത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സിനിമയിലെ താരങ്ങൾ രം​ഗത്തെത്തി.

രണ്ടുഭാ​ഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യഭാ​ഗമാണ് പ്രദർശനത്തിന് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ​ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്. 

കൊരട്ടല ശിവയും ജൂനിയർ എൻടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര. യുവസുധ ആർട്ട്‌സും ജൂനിയർ എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ..    

Trending News