Headache: മരുന്ന് കഴിക്കാതെ തലവേദന മാറ്റാം; ചില പൊടിക്കൈകൾ ഇതാ
Tips to get rid of headache: തലവേദന അനുഭവപ്പെടുമ്പോഴെല്ലാം മരുന്ന് കഴിക്കുക എന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
തലവേദന എന്നത് എല്ലാവരിലും കണ്ടുവരുന്ന കാര്യമാണ്. തലവേദന അനുഭവപ്പെടുന്നതിന് പല കാരണങ്ങളുണ്ട്. അമിതമായ ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം പലരിലും തലവേദന ഉണ്ടാകുന്നതിന് കാരണമാകുന്നു. വെള്ളം നന്നായി കുടിച്ചില്ലെങ്കിലും വെയിലേറ്റാലും അമിതമായി മദ്യപിച്ചാലുമെല്ലാം തലവേദന അനുഭവപ്പെടാം. പല്ലുവേദന, കണ്ണ് വേദന തുടങ്ങിയവയ്ക്കൊപ്പം തലവേദന വരുന്നവരുമുണ്ട്.
ഭൂരിഭാഗം ആളുകൾക്കും തലവേദന വന്നാൽ ഉടനടി മരുന്ന് കഴിക്കുന്ന ശീലമുണ്ട്. പെട്ടെന്ന് ആശ്വാസം ലഭിക്കാനാണ് പലരും ഈ മാർഗം സ്വീകരിക്കുന്നത്. എന്നാൽ, തലവേദന അനുഭവപ്പെടുമ്പോൾ എപ്പോഴും മരുന്ന് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇത്തരത്തിൽ മരുന്ന് കഴിക്കാതെ തന്നെ തലവേദനയിൽ നിന്ന് ആശ്വാസം നേടാൻ സാധിക്കും. അത് എങ്ങനെയെന്ന് നോക്കാം.
ALSO READ: പ്രമേഹത്തെ നിയന്ത്രിക്കുമോ മൾബറി? അറിയാം മൾബറിയുടെ ഗുണങ്ങൾ
പ്രകൃതിദത്തമായ രീതിയിൽ തലവേദനയെ അകറ്റിനിർത്താൻ സാധിക്കും. തലവേദന അനുഭവപ്പെടുമ്പോൾ നെറ്റിയിൽ ചന്ദനം അരച്ച് പുരട്ടുന്നത് ആശ്വാസം നൽകും. ചന്ദനം പുരട്ടുമ്പോൾ നേരിയ തണുപ്പ് അനുഭവപ്പെടും. അതുപോലെ തന്നെ, നന്നായി വെള്ളം കുടിക്കുന്നതും ഫലപ്രദമായ രീതിയാണ്. നെറ്റിയിൽ മോര് പുരട്ടുന്നത് തലവേദന കുറക്കാൻ സഹായിക്കും. നന്നായി ഉറങ്ങുക എന്നതും തലവേദനയെ അകറ്റി നിർത്താൻ ഉപകരിക്കും.
കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്താൽ തലവേദനയിൽ നിന്ന് നേരിയ ആശ്വാസം ലഭിക്കും. ചെവിയുടെ പിൻഭാഗത്തുള്ള ഞരമ്പിൽ പതിയെ മസാജ് ചെയ്യുന്നത് തലവേദനയിൽ നിന്ന് മോചനം നൽകുന്ന ഒരു സിമ്പിൾ ടിപ്പാണ്. തലച്ചോറുമായി ഈ ഞരമ്പുകൾക്ക് നേരിട്ട് ബന്ധമുള്ളതിനാലാണിത്.
നെറ്റിയിലും തലയിലും മസാജ് ചെയ്ത് കൊടുക്കുന്നതും മൂക്കിന് മുകളിൽ നിന്ന് താഴേയ്ക്ക് ചെറുതായി ഉഴിഞ്ഞ് കൊടുക്കുന്നതും തലവേദനയെ അകറ്റി നിർത്താൻ സഹായിക്കും. തലയിൽ ഐസ് ഉപയോഗിച്ച് മസാജ് ചെയ്യുന്നതും ഫലപ്രദമാണ്. നന്നായി ബ്രീത്ത് ചെയ്യുക എന്നതാണ് ഏറ്റവും മികച്ച പ്രതിവിധി. തലയിലേയ്ക്ക് നല്ല രീതിയിൽ ഓക്സിജൻ എത്തുന്നത് തലവേദന കുറക്കാൻ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...