ചർമ്മത്തിൻറെ മൃദുത്വം നിലനിർത്താൻ വിപണിയിൽ നിന്നും ലഭിക്കുന്ന സൗന്ദര്യ വർദ്ധക വസ്തുക്കളും രാസവസ്തുക്കളും തുടർച്ചയായി നമ്മൾ  ഉപയോഗിച്ചു പോരുന്നുണ്ട്. എന്നാൽ ഇവയിൽ നിന്നും വ്യത്യസ്തമായി പൂർണ്ണമായും പ്രകൃതിദത്തമായ രീതിയിലൂടെ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളിലൂടെ ചർമ്മത്തെ പരിപാലിക്കാവുന്നതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

പാർശ്വ ഫലങ്ങളൊന്നുമില്ലാത്ത സുരക്ഷിതമായ ചർമ്മ സംരക്ഷണത്തിന് വീട്ടു വൈദ്യരീതി വളരെ ഫലപ്രദമാണ് . പക്ഷേ നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമായതെന്താണെന്ന് നിങ്ങൾ മനസ്സിലാക്കിയിരിക്കണം എന്നുമാത്രം 


ശുദ്ധമായ  തൈര് 


കുളിക്കുന്നതിനു മുൻപ് ഒരുസ്പൂൺ തൈര് മുഖത്തും കഴുത്തിലും മസാജ് ചെയ്യുണം . ഈ പ്രവർത്തി 3 മുതൽ 4 മിനിട്ട് വരെ തുടരുക . അതിനു ശേഷം മുഖം ചെറുചൂടു വെള്ളത്തിൽ കഴുകി വൃത്തിയാക്കണം . കൊഴുപ്പിനെ നീക്കം ചെയ്യാൻ അൽപ്പം ഫെയ്സ് വാഷ് ഉപയോഗിക്കുന്നത് നല്ലതാണ് .


ക്രീമുകൾ മികച്ചതാണ് 


തണുത്ത കാലാവസ്ഥയിൽ ചർമ്മത്തിന് തണുപ്പും ആരോഗ്യവും നിലനിർത്താൻ ക്രീമുകളുടെ ഉപയോഗിക്കുക . അര ടീസ്പൂൺ ക്രീമിൽ ഒരു നുള്ള്  മഞ്ഞൾപ്പൊടി ചേർത്ത് മുഖത്തും കഴുത്തിലും 5 മിനിറ്റ് മസാജ് ചെയ്യുക. കുളിക്കുന്നതിന് മുൻപായി ചെയ്യുന്നത്  വളരെ  നല്ലതാണ് .


നിറം വർദ്ധിക്കാൻ തക്കാളി 


തക്കാളി പൾപ്പ് മുഖത്തിന് വളരെ മികച്ചതാണ്  .തക്കാളി നല്ല രീതിയിൽ മിക്സിയിൽ അരച്ച് അതിൽ രണ്ട്  സ്പുൺ മുൾട്ടാണി മിട്ടിയും അര സ്പൂൺ തേനും ചേർത്ത്  ഉപയോഗിക്കുക.ശേഷം തയ്യാറാക്കിയ മിശ്രിതം വായു കടക്കാതെ ഗ്ലാസ് പാത്രത്തിൽ നിറച്ച ഫ്രിഡ്ജിൽ സൂക്ഷിക്കണം . പിന്നിട് അൽപ്പം റോസ് വാട്ടർ മിക്സ് ചെയ്ത്  മുഖത്ത് പുരട്ടാം.  ഇത്  ചർമ്മത്തിന് മോയ്സ്ചറൈസിംഗ് ഫലം നൽകുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.