വളർത്തുമൃഗങ്ങളെ വളർത്തുന്നവർക്ക് അവരുടെ കാര്യത്തിൽ വളരെയധികം ശ്രദ്ധയുണ്ടാകും. അവർക്ക് ഏത് ഭക്ഷണം  നൽകാം, എന്ത് നൽകരുത് എന്ന കാര്യത്തിൽ ഒക്കെ സംശയങ്ങൾ ഉണ്ടാകും. നായകളെ വീട്ടിൽ വളർത്തുന്നവർ ഏറെയാണ്.  ചോക്കളേറ്റ് നായകൾക്ക് കൊടുക്കാൻ പാടില്ലെന്ന് മിക്കവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ മനുഷ്യർ സാധാരണയായി കഴിക്കുന്ന പല ഭക്ഷണങ്ങളൂം നായകൾക്ക് നൽകാൻ പാടില്ലെന്ന് പലർക്കും അറിയില്ല. അതിനാൽ തന്നെ നായകളെ വളർത്തുന്നവർ ഏത് ഭക്ഷണങ്ങളാണ് അവർക്ക് നൽകാവുന്നതെന്നും കൊടുത്തു കൂടത്തെതെന്നും മനസിലാക്കേണ്ടത് അത്യാവശ്യമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചോക്കളേറ്റ് 


ചോക്കളേറ്റ് നായകൾ കഴിക്കുന്നത് ഗുരുതര പ്രശ്‍നങ്ങൾക്ക് കാരണമാകും. ചോക്കളേറ്റിൽ തിയോബ്രോമിൻ അടങ്ങിയിട്ടുണ്ട്. ഇത് നായകളുടെ മെറ്റബോളിക് പ്രവർത്തനങ്ങളെ കാര്യമായി  ബാധിക്കും. ഡാർക്ക് ചോക്കളേറ്റുകളിലും ബേക്ക് ചെയ്യുന്ന ചോക്കളേറ്റുകളിലും തിയോബ്രോമിന്റെ അളവ് കൂടുതലാണ്. അതിനാൽ താൻ അത് കഴിക്കുന്നത് കൂടുതൽ അപകടമാണ്. ചോക്കളേറ്റുകൾ കൂടുതൽ കഴിക്കുന്നത് നായകളിൽ ഉദരപ്രശനങ്ങള്ക്കും, ഹൃദ്രോഗങ്ങൾക്കും, പലപ്പോഴും മരണത്തിന് വരെ കാരണമായേക്കും.


ALSO READ: Hairfall Solution: മുടി കൊഴിച്ചില്‍ മാറ്റം, ഈ എണ്ണകള്‍ പരീക്ഷിക്കൂ


കഫീൻ


 കഫീൻ നായകൾക്ക് വിഷമല്ലെങ്കിലും, പലപ്പോഴും ആരോഗ്യ പ്രശ്‍നങ്ങൾക്ക് കാരണമാകും. കഫീൻ ചെറിയ അളവിൽ കഴിച്ചാൽ തന്നെ പട്ടികൾ കൂടുതൽ പ്രസരിപ്പുള്ളവരായി പെരുമാറും. കൂടാതെ ചില നായകളിൽ ഇത് വിറയലും ചെറിയ ചില ആരോഗ്യ പ്രശ്‍നങ്ങൾ ഉണ്ടാകാനും കാരണമാകും.


കൃത്രിമ മധുരം


ച്യൂയിംഗ് ഗം, ഷുഗർ ഫ്രീ പീനട്ട് ബട്ടർ, ടൂത്ത് പേസ്റ്റ് തുടങ്ങിയവയിൽ എല്ലാം കാണുന്ന ഒരു കൃത്രിമ മധുര പദാർത്ഥമാണ് സൈലിറ്റോൾ. ഹാർഡ്വുഡ് മരങ്ങളിൽ നിന്ന് ഉണ്ടാക്കിയെടുക്കുന്ന  പദാർത്ഥമാണ് സൈലിറ്റോൾ. സൈലിറ്റോൾ കൂടുതൽ കഴിച്ചാൽ മനുഷ്യർക്ക് തന്നെ വയറിളക്കം, ഗ്യാസ് ട്രബിൾ തുടങ്ങിയ പ്രശ്‍നങ്ങൾക്ക് കാരണമാകാറുണ്ട്. എന്നാൽ നായകൾക്ക് ഇത് വിഷത്തിന് തുല്യമാണ്. അത് നായകൾ ചത്തുപോകാൻ കാരണമാകും. അതിനാൽ അബദ്ധത്തിൽ പോലും നായകൾ ഇത് കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.


മദ്യം 


നായകൾ ഒരിക്കലും മദ്യം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. നായകളിൽ മദ്യം ആരോഗ്യ പ്രശ്‍നങ്ങൾക്ക് കാരണമാകും.  നായകൾക്ക് ശുദ്ധമായ വെള്ളം നൽകുന്നതാണ് നല്ലത്.


അവകാഡോ 


  അവകാഡോ പഴം നായകൾ കഴിക്കുന്നത് കൊണ്ട് യാതൊരു പ്രശ്നവും ഇല്ല. എന്നാൽ അവയുടെ തൊലിയും ഇലകളൂം കുരുവും നായകൾ കഴിക്കാൻ പാടില്ല.  അവകാഡോയുടെ തൊലിയിലും ഇലകളിലും പെർസിൻ അടങ്ങിയിട്ടുണ്ട്. അത് ഛർദ്ദിലിനും വയറിളക്കത്തിനും കാരണമാകും.


ജങ്ക് ഫുഡ് 


ജങ്ക് ഫുഡ് കഴിക്കുന്നത് മനുഷ്യരിൽ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് നമ്മുക്ക് അറിയാവുന്ന കാര്യമാണ്. എന്നാൽ ഇത് നായകൾക്കും ആരോഗ്യ പ്രശ്‍നങ്ങൾക്ക് കാരണമാകും. നായകൾ കൊഴുപ്പ്  കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ദഹന പ്രശ്നങ്ങൾക്കും പാൻക്രിയാറ്റിസീനും കാരണമാകും. 


വെളുത്തുള്ളിയും ഉള്ളിയും 


മിക്ക ഭക്ഷണങ്ങളിലും ആളുകൾ  വെളുത്തുള്ളിയും ഉള്ളിയും  ചേർക്കാറുണ്ട്. എന്നാൽ ഇവ രണ്ടും വേവിച്ചും അല്ലാതെയും കഴിക്കുന്നത് നായകളുടെ റെഡ് ബ്ലഡ് സെല്ലുകൾ നശിക്കാൻ കാരണമാകുകയും അത് അനീമിയക്ക് കാരണമാകുകയും ചെയ്യും.


മുന്തിരി 


നായകൾ  മുന്തിരി കഴിക്കുന്നത് വളരെയധികം അപകടമാണ്. അത് പലപ്പോഴും കിഡ്നിയുടെ പ്രവർത്തനത്തെയും മരണത്തിനും കാരണമാകും.


പാൽ 


നായകൾക്ക് പാലുത്പന്നങ്ങൾ ദഹിപ്പിക്കാനുള്ള കഴിവില്ല. അതിനാൽ തന്നെ നായകൾ പാലുത്‌പന്നങ്ങൾ കഴിച്ചാൽ ഛർദ്ദി, വയറിളക്കം, വയറുവേദന എന്നീ പ്രശ്‍നങ്ങൾ ഉണ്ടാകും



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ