ശാരീരകമായും മാനസികമായും നിരവധി ഗുണഫലങ്ങളുള്ള ഒരു പ്രക്രിയയാണ് ലൈംഗിക ബന്ധം. നല്ല ഉറക്കം ലഭിക്കുക, രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുക, മികച്ച പ്രതിരോധിശേഷി സൃഷ്ടിക്കുക തുടങ്ങിയവ നല്ല ഒരു ലൈംഗിക ബന്ധിത്തിലൂടെ ലഭിക്കുന്നതാണ്. സെക്സിൽ ഏർപ്പെടുമ്പോഴും രതിമൂർച്ഛ അഥവാ ഓർഗാസം ലഭിക്കുമ്പോൾ നമ്മുടെ ശരീരം ഓക്സിടോസിൻ എന്ന ഹോർമോൺ പുറപ്പെടുവിക്കും. ഇതിനെ ലൗ ഹോർമോൺ എന്നും വിളിക്കും. ഇത് പങ്കാളികൾക്കിടിയിൽ സ്നേഹവും ആത്മബന്ധവും വളരാൻ സഹായിക്കും. ഇതും ലൈംഗിക ബന്ധത്തിന്റെ മറ്റൊരു ഗുണമായി കരുതാവുന്നതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ഇതിന്റെ വിഷമകരമായ മറ്റൊരു വശം കൂടിയുണ്ട്. സെക്സിൽ ഏർപ്പെടുന്നതിനിടെയോ അല്ലെങ്കിൽ രതിമൂർച്ഛയ്ക്ക് ശേഷമോ ചിലർ മരണപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ അതിന്റെ കണക്ക് എടുത്ത് നോക്കുമ്പോൾ ആകെ ശരാശരിയിൽ 0.6 ശതമാനം മാത്രമാണ് പെട്ടെന്നുള്ള ഈ മരണങ്ങൾ സംഭവിക്കാന സാധ്യതയെന്ന് എന്ന കാര്യം ഒരു ആശ്വാസകരമാണ്.


ഇങ്ങനെ ഒരു സന്ദർഭത്തിനിടെ മരിക്കുക എന്ന് പറയുമ്പോൾ, അതിന് പിന്നിൽ നിരവധി കാരണങ്ങളാണ് ഉള്ളത്. ലൈംഗിക ബന്ധത്തിനിടെ എടുക്കുന്ന അമിതമായ കായിക ശ്രമങ്ങൾ, ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ അതോടൊപ്പം മയക്കുമരുന്നുകളുടെ ഉപയോഗവും ഇത്തരത്തിലുള്ള ഒരു ദുരന്തത്തിലേക്ക് ലൈംഗിക ബന്ധത്തിനിടെയിൽ  നയിച്ചേക്കാം. 


പ്രായമായവരിലാണ് ഇത്തരത്തിലുള്ള മരണ സാധ്യത കൂടതലുള്ളത്. ജർമനിയിൽ വെച്ച് നടന്ന ഒരു ഫോറെൻസിക് പഠനത്തിൽ കഴിഞ്ഞ 33 വർഷമായി നടന്ന 32,000 പെട്ടെന്നുള്ള മരണങ്ങളിൽ 0.2 ശതമാനം ലൈംഗിക ബന്ധത്തിനിടെയാണെന്ന് കണ്ടെത്തിട്ടുണ്ട്. 


പുരുഷന്മാരിലാണ് ഏറ്റവും കൂടുതൽ മരണസാധ്യത കാണുന്നത്, അതും ശരാശരി കണക്കിൽ 59 വയസാണ് പ്രായം. മരണ കാരണം ഹൃദയാഘാതമായിരിക്കും. ഇത്തരത്തിലുള്ള മരണ സാധ്യതയെ കുറിച്ച് യുഎസും ഫ്രാൻസും ദക്ഷിണ കൊറിയയും നടത്തിയ പഠനത്തിൽ സമാനമായ കണ്ടെത്തലുകളാണ് ഉള്ളത്. 


എന്നാൽ മരണം സാധ്യത 50 വയസനിന് മുകളിലാണ് കരുതി ആശ്വസിക്കാൻ നിൽക്കണ്ട. ലണ്ടൺ യൂണിവേഴ്സിറ്റിലെ ചില ഗവേഷകരുടെ പഠനത്തിൽ സെക്സിൽ ഏർപ്പെടുന്നവരുടെ മരണ നിരക്ക് മധ്യവയസ്ക്കരിൽ ഒതുങ്ങി നിൽക്കുന്നില്ല എന്നാണ് കണ്ടെത്തിട്ടുള്ളത്. 1994 മുതൽ 2020 വരെ കാലഘട്ടത്തിലുള്ള പെട്ടെന്നുള്ള മരണങ്ങളുടെ കണക്കെടുത്ത ലണ്ടൺ യൂണിവേഴ്സിറ്റിലെ ഗവേഷകർ കണ്ടെത്തിയത് 6,847 സമാനമായ മരണങ്ങളാണ്. 


ഇതിൽ 17 മരണം സെക്സിൽ ഏർപ്പെടുന്നതിനിടെയും അതിന് ശേഷം ഒരു മണിക്കൂറിനിടെ സംഭവിച്ചതുമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ ശരാശരി പ്രായം എടുത്ത് നോക്കുമ്പോൾ 38 വയസാണ്. പക്ഷെ ഞെട്ടിപ്പിക്കുന്നത് മരണ നിരക്കിലെ 35 ശതമാനവും സ്ത്രീകളാണെന്നുള്ളതാണ്. ഇത് മുൻ പഠനങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് ലണ്ടൺ യൂണിവേഴ്സിറ്റി ഗവേഷകർ അവകാശപ്പെടുന്നു.


ഇതൊരു സാധാരണ ഹൃദയാഘാതമായി കണക്കാക്കാൻ സാധിക്കില്ല. ഈ മരണ നിരക്കിലെ 53 ശതമാനം പേരുടെ ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ രീതിയിലാണുള്ളത്, എന്നാൽ ഹൃദയമിടിപ്പ് അസാധരണ നിലയിലേക്ക് മാറിയതാണ് മരണകാരണമായി കണ്ടെത്തിയിരിക്കുന്നത്.


ഹൃദയത്തിലേക്ക് രക്തം ഒഴുക്കുന്ന ധമനികളിൽ പൊട്ടിലുണ്ടായി മരിക്കുന്നതും മറ്റൊരു കാരണമാണ്. ഇങ്ങനെ മരിക്കുന്നവരുടെ കണക്ക് 12 ശതമാനമാണ്. ഇത് കൂടാതെ ഹൃദത്തയിത്തിൽ നിന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ രക്തം എത്തിക്കാൻ സാധിക്കാത്തതും മറ്റൊരു മരണകാരണമായി ഗവേഷകർ പറയുന്നു. 


പുതിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ 50 വയസിൽ താഴെയുള്ളവരിൽ മരണങ്ങൾ സംഭവിക്കുന്നതിനുള്ള പ്രധാന കാരണം ഹൃദയമിടിപ്പ് അസാധരണ നിലയിലേക്ക് എത്തുമ്പോഴോ ധമനിയുടെ പേശികളിൽ പൊട്ടൽ ഉണ്ടാകുന്നത് കൊണ്ടാണ്. ഇത്തരത്തിൽ ബുന്ധിമുട്ട് അനുഭവിക്കന്ന യുവാക്കൾ ഉടൻ തന്നെ ഡോക്ടറെ സമീപിക്കണമെന്നാണ് ഗവേഷകർ നിർദേശിക്കുന്നത്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.