ശരീരത്തിന് വേണ്ടുന്ന ഇലക്കറികളിൽ ബെസ്റ്റാണ് ചീര. കാഴ്ച ശക്തി മുതൽ ചീരയുടെ ഗുണങ്ങൾ നിരവധിയാണ്. എന്നാൽ ഭക്ഷണമായി മാത്രമല്ല മറ്റ് ആവശ്യങ്ങൾക്ക് ചീര ബെസ്റ്റാണ്. ചീരയുടെ ശരിയായ ഉപയോഗം മുടി കൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങളിൽ നിന്ന് നിങ്ങളെ മോചിപ്പിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫോളേറ്റ്, ഇരുമ്പ്, വിറ്റാമിൻ എ, സി, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, റൈബോഫ്ലേവിൻ, വിറ്റാമിൻ ബി 3, വിറ്റാമിൻ ബി 6, വിറ്റാമിൻ കെ തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ് ചീര. ഇത് മുടി കൊഴിച്ചിൽ തടയുകയും ആരോഗ്യകരമായ മുടി വളർച്ചയ്ക്കും സഹായിക്കുന്നു. ഇതിനാവശ്യമായ ചീര എണ്ണയും മാസ്കുകളും എങ്ങനെ നിർമ്മിക്കാമെന്ന് നോക്കാം.


ചീര എണ്ണ-


തലയിൽ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിലൂടെ മുടി കൊഴിച്ചിൽ, വരണ്ട ചർമ്മം തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാൻ ചീര എണ്ണ സഹായിക്കുന്നു. മികച്ച ഫലങ്ങൾക്കായി, ഈ എണ്ണ ആഴ്ചയിൽ 2 മുതൽ 3 തവണ വരെ മുടിയിൽ പ്രയോഗിക്കാം.


ചീര എണ്ണ ഉണ്ടാക്കാനുള്ള ചേരുവകൾ -


1/2 കപ്പ് ചീര 
3/4 കപ്പ് ഓയിൽ (വെളിച്ചെണ്ണ, ഒലിവ് അല്ലെങ്കിൽ ആവണക്കെണ്ണ)


എങ്ങനെ ഉണ്ടാക്കാം 


ചീര എണ്ണ ഉണ്ടാക്കാൻ, ആദ്യം അര കപ്പ് ചീര അരച്ച് പേസ്റ്റ് തയ്യാറാക്കുക. ഒരു തുണിയുടെ സഹായത്തോടെ അരച്ച ചീര  അരിച്ച് പുറത്തെടുത്ത് മാറ്റിവയ്ക്കുക. ഇതിനുശേഷം, ചീര പൾപ്പ് നിങ്ങൾക്ക് ഇഷ്ടമുള്ള എണ്ണയുമായി കലർത്തുക. എണ്ണമയമുള്ള മുടിക്കും വരണ്ട മുടിക്കും വെവ്വേറെ എണ്ണകൾ പുരട്ടുക. ഈ എണ്ണ ഉപയോഗിച്ച് നിങ്ങളുടെ ശിരോചർമ്മത്തിൽ 15 മിനിറ്റ് മസാജ് ചെയ്യുക. ഈ എണ്ണ തേച്ച് മുടി നിവർത്തി 45 മിനിറ്റ് നേരം വയ്ക്കുക.ശേഷം, തണുത്ത അല്ലെങ്കിൽ ഇളം ചൂടുള്ള വെള്ളത്തിൽ സൾഫേറ്റ് ഇല്ലാത്ത ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.


ചീര ഹെയർ മാസ്ക് 


ചീര ഹെയർ മാസ്ക് നിങ്ങളുടെ മുടി വളരാൻ സഹായിക്കുന്നു.മുടി കൊഴിച്ചിൽ കുറയ്ക്കാനും ഇത് സഹായിക്കുന്നു. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ മാസ്ക് മുടിയിൽ പുരട്ടാം.


ചീര ഹെയർ മാസ്ക് തയ്യാറാക്കുന്നതിനുള്ള ചേരുവകൾ -


1 കപ്പ് ചീര ഇല - 1 ടേബിൾസ്പൂൺ തേൻ


1 ടേബിൾസ്പൂൺ കാരിയർ ഓയിൽ (വെളിച്ചെണ്ണ, ആവണക്കെണ്ണ അല്ലെങ്കിൽ ഒലിവ് ഓയിൽ)


ചീര ഹെയർ മാസ്ക് എങ്ങനെ ഉണ്ടാക്കാം 


എല്ലാ ചേരുവകളും കലർത്തി പേസ്റ്റ് തയ്യാറാക്കുക. ഇത് നിങ്ങളുടെ ശിരോചർമ്മത്തിലും മുടിയിലും പുരട്ടി 30 മുതൽ 40 മിനിറ്റ് വയ്ക്കുക. ഇതിനുശേഷം, തണുത്ത / ഇളം ചൂടുള്ള വെള്ളത്തിൽ സൾഫേറ്റ് ഫ്രീ ഷാംപൂവും ഉപയോഗിച്ച് മുടി കഴുകുക. ഈ ഹെയർ മാസ്കിൽ തേനിന് പകരം തൈരും ഉപയോഗിക്കാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.