Milk Facial At Home: സുന്ദരമായ ചര്‍മ്മവും മുഖ സൗന്ദര്യവും ആരാണ് ആഗ്രഹിക്കാത്തത്? അതിനായി  ബ്യൂട്ടി പാര്‍ലര്‍ പതിവായി സന്ദര്‍ശിക്കുന്നവരും ഏറെ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നവരും കുറവല്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ നമുക്കറിയാം, കെമിക്കൽസ് അടങ്ങിയ സൗന്ദര്യ വർദ്ധക വസ്തുക്കൾ കൂടുതലായി ഉപയോഗിക്കുന്നത്, അതായത്, ഒരു പരിധി കഴിഞ്ഞാൽ നമ്മുടെ ചർമ്മത്തിന് ദോഷം ചെയ്യും. ആ അവസരത്തില്‍ നമ്മുടെ അടുക്കളയില്‍ അനായാസം ലഭ്യമാകുന്ന ചില സാധനങ്ങള്‍ ഉപയോഗിച്ച് ചര്‍മ്മം സംരക്ഷിക്കാം. ഒപ്പം മുഖ കാന്തിയും വര്‍ദ്ധിപ്പിക്കാം. അതിനായി ഏറ്റവും ആവശ്യമായത് അല്പം മില്‍ക്ക് ക്രീം ആണ്. അതായത് ഇവിടെ പറഞ്ഞു വരുന്നത് വീടുകളില്‍ അനായാസമായി ചെയ്യാന്‍ സാധിക്കുന്ന മിൽക്ക് ഫേഷ്യലിനെക്കുറിച്ചാണ്...  


Also Read:  Almonds for Skin: ആരോഗ്യമുള്ള തിളക്കവുമുള്ള ചർമ്മത്തിന് രാവിലെ അല്പം  ബദാം കഴിക്കാം 


ഫേഷ്യല്‍ ചര്‍മ്മത്തിലെ അഴുക്ക് നീക്കി മുഖത്തിന്‌ തിളക്കവും ഭംഗിയും നല്‍കുന്നു. എന്നാല്‍, ഫേഷ്യല്‍ ചെയ്യാനായി ഉപയോഗിക്കുന്ന കെമിക്കല്‍സ് അടങ്ങിയ സൗന്ദര്യ വര്‍ദ്ധകവസ്തുക്കള്‍ ചിലപ്പോള്‍ ചര്‍മ്മത്തിന് ദോഷം ചെയ്യാം. ആ അവസരത്തിലാണ് പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങളിലൂടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ക്ക് പ്രാധാന്യം ഏറുന്നത്. ആ അവസരത്തില്‍ മില്‍ക്ക് ക്രീം ഉപയോഗിച്ച്  ചെയ്യുന്ന ഫേഷ്യല്‍  നിങ്ങളുടെ ചര്‍മ്മത്തിന് കൂടുതല്‍ ഗുണം ചെയ്യും.  


Also Read: Tomato for Skincare: ചര്‍മ്മം വെട്ടിത്തിളങ്ങും, ഈ തക്കാളി പാക്ക് ഉപയോഗിച്ചു നോക്കൂ  


മില്‍ക്ക് ക്രീമില്‍ വിറ്റാമിനുകളും ധാതുക്കളും  കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന് ഏറെ ഗുണം ചെയ്യുക മാത്രമല്ല ചർമ്മത്തില്‍ ഈർപ്പവും നിലനിർത്തുന്നു. പിഗ്മെന്റേഷൻ, സുഷിരങ്ങൾ, ചുളിവുകൾ എന്നിവ കുറയ്ക്കാനും ഇത് സഹായിക്കുന്നു.  വീട്ടിലിരുന്ന് മില്‍ക്ക് ക്രീം ഉപയോഗിച്ച് എങ്ങിനെ നിങ്ങളുടെ ചര്‍മ്മം സുന്ദരമാക്കാം എന്ന് നോക്കാം...   


1. ആദ്യം മുഖം വൃത്തിയക്കാം... ഫേഷ്യലിന്‍റെ ആദ്യ ഘട്ടം ചര്‍മ്മം ശുദ്ധീകരിയ്ക്കുക എന്നതാണ്. ഇത് ചർമ്മത്തിലെ അഴുക്ക് നീക്കം ചെയ്യുന്നു. ഇതിനായി ഒരു നുള്ള് മഞ്ഞൾപ്പൊടി എടുത്ത് അതിൽ രണ്ട് സ്പൂൺ മില്‍ക്ക് ക്രീം മിക്‌സ് ചെയ്യുക. ഇത് നന്നായി യോജിപ്പിച്ച് മുഖത്ത് വൃത്താകൃതിയിൽ മസ്സാജ് ചെയ്ത് ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക.


2. സ്‌ക്രബ്ബിംഗ്- ഫേഷ്യലിന്‍റെ രണ്ടാം ഭാഗം സ്‌ക്രബ്ബിംഗ് ആണ്. ഇത് മുഖത്തെ ഡ്രൈ സ്കിന്‍ ഇല്ലാതാക്കുന്നു. ചർമ്മത്തെ ആഴത്തിൽ വൃത്തിയാക്കുന്നു. ഒരു സ്‌ക്രബ് ഉണ്ടാക്കാൻ, രണ്ട് സ്പൂൺ ക്രീമിൽ ഒരു സ്പൂൺ അരിപ്പൊടി കലർത്തുക. ഇവ രണ്ടും നന്നായി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടി 5 മിനിറ്റ് മൃദുവായി സ്‌ക്രബ് ചെയ്ത ശേഷം മുഖം ചെറു ചൂടുവെള്ളത്തിൽ കഴുകുക.


3. മസാജ്:- മൂന്നാം ഘട്ടത്തിൽ, നിങ്ങൾ മുഖം നന്നായി മസാജ് ചെയ്യണം. ഇതിനായി ഒരു പാത്രത്തിൽ രണ്ട് സ്പൂൺ ക്രീം എടുത്ത് അതിൽ കുറച്ച് തുള്ളി റോസ് വാട്ടർ കലർത്തി പേസ്റ്റ് തയ്യാറാക്കുക. ഇത് ഉപയോഗിച്ച് നിങ്ങളുടെ മുഖം 5 മിനിറ്റ് വൃത്താകൃതിയിൽ മസാജ് ചെയ്യുക. ഇത് മുഖത്തെ മൃദുലമാക്കുകയും മുഖത്തിന് തിളക്കം നൽകുകയും ചെയ്യും. 


4. ഫേസ് പാക്ക് പ്രയോഗിക്കുക- അവസാനമായി ഫേസ് പാക്കിന്‍റെ ഊഴം വരുന്നു. ഇതിനായി,  രണ്ട് സ്പൂൺ ക്രീം, ഒരു സ്പൂൺ തേൻ, ഒരു സ്പൂൺ നാരങ്ങ നീര് എന്നിവ മിക്സ് ചെയ്യുക. ഇവയെല്ലാം നന്നായി മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും പുരട്ടുക. 5 മിനിറ്റ് നേരിയതോതില്‍ മസാജ് ചെയ്യുക. പിന്നീട് 10 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകുക. നിങ്ങളുടെ ചർമ്മവും ക്രീം പോലെ മൃദുവാകും. ടാനിംഗ്, മുഖത്തെ ചുവപ്പ്  എന്നിവ ഇല്ലാതാക്കാനും ഇത് സഹായകമാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.