പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് മുഖക്കുരു. കൂടുതലും കൗമാരക്കാരാണ് ഈ പ്രശ്നം നേരിടുന്നത്. ഹോർമോൺ വ്യതിയാനം, കാലാവസ്ഥ, മാനസിക സമ്മർദ്ദം, ഭക്ഷണ രീതി തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ട് മുഖക്കുരു വരാം. പലരും അതിന് ചികിത്സ തേടാറുണ്ട്. മുഖക്കുരു എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് കാര്യം. കാരണം ചിലർ മുഖക്കുരു വരുമ്പോഴേക്കും അത് കുത്തിപൊട്ടിക്കാൻ നോക്കാറുണ്ട്, അല്ലെങ്കിൽ ശരിയല്ലാത്ത പല കാര്യങ്ങളും ചെയ്ത് അവസാനം സ്ഥിതി വഷളായേക്കും. മുഖക്കുരു ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ അത് കൂടും.


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖക്കുരു പ്രാരംഭ ഘട്ടത്തിൽ ചികിത്സിച്ചാൽ പാടുകളും ഒഴിവാക്കാം. ആവർത്തിച്ച് ബ്രേക്ക്ഔട്ടുകൾ വരികയോ അല്ലെങ്കിൽ അവ ഇല്ലാതാക്കാൻ ബുദ്ധിമുട്ടുകയോ ചെയ്യുന്നവർ ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ബ്രേക്കൗട്ടുകൾ തടയാനുള്ള ഫലപ്രദമായ മാർ​ഗങ്ങളാണിത്.


ചർമ്മ ഉൽപ്പന്നങ്ങൾ
ചർമ്മം എന്ന് പറയുന്നത് വളരെ സെൻസിറ്റീവ് ആയിട്ടുള്ള ഒന്നാണ്. ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടത് വളരെ പ്രധാനമാണ്. മുഖക്കുരുവുള്ളവർ അവരുടെ ചർമ്മത്തിന് അനുയോജ്യമായ ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ മാത്രമെ തിരഞ്ഞെടുക്കാവുള്ളൂ. മൃദുലവും ആൽക്കഹോൾ രഹിതവുമായ ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളാണ് ഇത്തരം ചർമ്മക്കാർക്ക് അനുയോജ്യം. സ്‌ക്രബുകൾ തുടങ്ങിയവ എന്നിവ ഒഴിവാക്കേണ്ടതുണ്ട്. 'നോൺ കോമഡോജെനിക്' ആയിട്ടുള്ള മേക്കപ്പും ചർമ്മ ഉൽപ്പന്നങ്ങളും തിരഞ്ഞെടുക്കുക.


വീട്ടുവൈദ്യങ്ങൾ ഒഴിവാക്കുക
മുഖക്കുരു ഉണ്ടാകുമ്പോൾ നാരങ്ങ, മഞ്ഞൾ, തേൻ തുടങ്ങിയ വീട്ടുവൈദ്യങ്ങൾ ചർമ്മത്തിൽ പ്രയോ​ഗിക്കാറുണ്ട് പലരും. എന്നാൽ മിക്കവാറും എല്ലാ കേസുകളിലും ഇത് മുഖക്കുരു വർദ്ധിപ്പിക്കുകയാണ് ചെയ്യാറുള്ളത്.


തലയോട്ടിയും മുടിയും പരിപാലിക്കുക
ദിവസേന അല്ലെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഷാംപൂ ചെയ്യുക. മുടിയുടെ എണ്ണ തങ്ങിനിൽക്കുന്നത് ഒഴിവാക്കുക. കാരണം ഇവ മുഖക്കുരു വരാനുള്ള കാരണമാകാം. തടയാം. തലയിൽ താരൻ ഉണ്ടെങ്കിലും മുഖക്കുരു വരാം. അതിനാൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഷാംപൂ ചെയ്യുന്നത് ഉചിതമാണ്.


Also Read: Optical Illusion: ജീവിതത്തിലുണ്ടാകുന്ന സമ്മർദ്ദങ്ങൾ നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യും; ഈ ചിത്രം ഉത്തരം പറയും


മുഖം കഴുകൽ
ചിലർ മുഖം കഴുകാറില്ല. മറ്റു ചിലരാകട്ടെ അമിതമായി മുഖം കഴുകും. ഇത് രണ്ടും ചർമ്മത്തിന് ദോഷകരമാണ്. വ്യായാമത്തിന് ശേഷം ദിവസത്തിൽ രണ്ടുതവണ മുഖം വൃത്തിയാക്കിയാൽ മതിയാകും.


മുഖം വൃത്തിയായി സൂക്ഷിക്കുക
നിങ്ങളുടെ മുഖത്ത് ആവർത്തിച്ച് സ്പർശിക്കുന്ന ശീലമുണ്ടെങ്കിൽ അത് ഒഴിവാക്കുക. തലയിണ കവറുകൾ ഇടയ്ക്കിടെ മാറ്റേണ്ടത് പ്രധാനമാണ്. കാരണം ഇത് ബ്രേക്ക്ഔട്ടുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉറങ്ങാൻ പോകുന്നതിനു മുമ്പ് മേക്കപ്പ് നീക്കം ചെയ്യുന്നത് ഉറപ്പാക്കുക.


മോയ്സ്ചറൈസറും സൺസ്‌ക്രീനും
വരണ്ട ചർമ്മവും സൂര്യാഘാതവും മുഖക്കുരു വർദ്ധിപ്പിക്കും. ചർമ്മ സംരക്ഷണത്തിൽ പ്രധാന കാര്യങ്ങളാണ് മോയ്സ്ചറൈസറും സൺസ്‌ക്രീനും. ഇവ തീർച്ചയായും ഉപയോ​ഗിക്കണം. എന്നാൽ ചർമ്മത്തിന് അനുയോജ്യമായ ശരിയായ ഉൽപ്പന്നം കണ്ടെത്തേണ്ടത് പ്രധാനമാണ്.


സമീകൃതാഹാരം
ആവശ്യത്തിന് നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, ഒമേഗ ഫാറ്റി ആസിഡുകൾ എന്നിവ ചർമ്മത്തെ ശുദ്ധമായി നിലനിർത്താൻ സഹായിക്കുന്നു. ഉയർന്ന ഗ്ലൈസെമിക് ഭക്ഷണങ്ങളുടെയും പാലുൽപ്പന്നങ്ങളുടെയും അമിതമായ ഉപഭോഗം കുറയ്ക്കുക. ബ്രേക്കൗട്ടുകൾ മാറാൻ ധാരാളം വെള്ളം കുടിക്കുകയും വേണം.


മരുന്ന്
മരുന്നുകൾ കഴിച്ച് തുടങ്ങിയാലും അതിന്റെ മാറ്റങ്ങൾ കാണിക്കാൻ ആഴ്ചകൾ മുതൽ മാസങ്ങൾ വരെ എടുക്കും. ചർമ്മ ഉൽപ്പന്നങ്ങൾ പരീക്ഷിക്കുന്നത് തൽക്കാലം ഒഴിവാക്കുക. ഡോക്ടർ നിർദ്ദേശിച്ച മരുന്നുകൾ മുടങ്ങാതെ കഴിക്കുക. മുഖത്ത് പുരട്ടാൻ തരുന്നവ കൃത്യമായി തന്നെ ഉപയോ​ഗിക്കുകയും വേണം.


മുഖക്കുരു പൊട്ടിക്കുന്നത് ഒഴിവാക്കുക
മുഖക്കുരു കുത്തിപ്പൊട്ടിക്കുന്നത് കറുത്ത പാടുകൾ ഉണ്ടാകാൻ കാരണമാകും. കൊളാറ്ററൽ കേടുപാടുകൾ കാരണം ഇത് വീണ്ടും മുഖക്കുരു വർദ്ധിപ്പിക്കുകയും ചെയ്യുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.