ജീവിതത്തിൽ എപ്പോഴും ചെറുതും വലുതുമായ ഒരുപാട് പ്രശ്നങ്ങൾ സംഭവിച്ചു കൊണ്ടേയിരിക്കും. ഇത് പലപ്പോഴും നമ്മളെ സമ്മർദ്ദത്തിലാക്കാറുമുണ്ട്. പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയെന്നത് മാത്രമാണ് ഇതിന് പോംവഴി. പ്രശ്നങ്ങളുണ്ടാകുമ്പോൾ അതിന്റെ പേരിൽ സമ്മർദ്ദത്തിലാകാതെ അത് നേരിടുന്നിടത്താണ് ഓരോത്തരുടെയും വിജയം. പ്രതിസന്ധി ഘട്ടങ്ങൾ ഒന്നിന് പിന്നാലെ ഒന്നായി നമ്മുടെ ജീവിതത്തിൽ വരും. അത് എങ്ങനെ തരണം ചെയ്യുന്നു എന്നതിലാണ് വിജയം. ഈ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രത്തിൽ നിന്ന് നിങ്ങൾ ജീവിതത്തിലുണ്ടാകുന്ന സമ്മർദ്ദങ്ങൾ അഭിമുഖീകരിക്കുന്നത് എങ്ങനെയാണെന്ന് മനസിലാക്കാം.
ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ ഉണ്ടാക്കുന്നതിനെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷനെന്ന് വിളിക്കുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. നിങ്ങളുടെ കണ്ണിൽ നിന്ന് നിങ്ങളുടെ തലച്ചോറിൽ എത്തുന്ന സിഗ്നലുകൾ മാറുന്നതനുസരിച്ച് ഒരു ചിത്രത്തെ നിങ്ങൾ കാണുന്ന രീതിയും മാറും. ഇതിന് യാഥാർഥ്യവുമായി ബന്ധമുണ്ടാകണമെന്ന് നിർബന്ധമില്ല.
Also Read: Aerobic Exercises: എയ്റോബിക് പരിശീലനം നിങ്ങളുടെ ശരീരത്തിനും തലച്ചോറിനും എങ്ങനെ ഗുണം ചെയ്യുന്നു?
ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങി മറ്റ് പല ഘടകങ്ങളുടെ സ്വാധീനം മൂലവും നമ്മൾ കാണുന്ന ഒരു ചിത്രത്തെ കുറിച്ച് നമ്മുക്ക് മിഥ്യാധാരണകൾ ഉണ്ടാകും. ശാസ്ത്രജ്ഞരുടെ അഭിപ്രായം അനുസരിച്ച്, നമ്മുടെ തലച്ചോർ പാറ്റേണുകളെയും പരിചിതമായ വസ്തുക്കളെയും പെട്ടെന്ന് തിരിച്ചറിയും. അതിനാലാണ് ഈ മിഥ്യാധാരണങ്ങൾ ഉണ്ടാക്കാൻ കഴിയുന്നത്. അതിനാൽ തന്നെ നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം എങ്ങനെയാണെന്നും, നിങ്ങളുടെ സ്വഭാവ സവിശേഷതകളും മനസിലാക്കാൻ ഇത്തരത്തിലുള്ള ചിത്രങ്ങൾ സഹായിക്കും
ഇവിടെ നൽകിയിരിക്കുന്ന ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കൂ, നിങ്ങൾ എന്താണ് കാണുന്നത്?
ദ്വീപ് ആണ് കണ്ടതെങ്കിൽ
ഒരു ദ്വീപാണ് ആദ്യം ശ്രദ്ധിച്ചതെങ്കിൽ നിങ്ങൾ വളരെ സെൻസിറ്റീവും ബഹിർമുഖനുമായ വ്യക്തിയാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഏകാന്തത ഇഷ്ടപ്പെടാത്ത നിങ്ങൾ സൗഹൃദങ്ങളെ വലിയ വില നൽകുന്നു. മറ്റുള്ളവരുടെ അംഗീകാരം നേടുന്നതിന് നിങ്ങൾ ചിലപ്പോൾ നിങ്ങളുടെ പെരുമാറ്റത്തിൽ മാറ്റം വരുത്തിയെന്ന് വരാം. നിർണ്ണായകമായ സാഹചര്യങ്ങളിൽ അല്ലെങ്കിൽ സമ്മർദ്ദം നിറഞ്ഞ സാഹചര്യങ്ങളിൽ ഇക്കൂട്ടർക്ക് തീരുമാനങ്ങൾ എടുക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും.
പൂച്ചയെ ആണ് കണ്ടതെങ്കിൽ
പൂച്ചയുടെ തലയാണ് ആദ്യം ശ്രദ്ധിച്ചതെങ്കിൽ മറ്റുള്ളവരോട് അപൂർവ്വമായി മാത്രം ദേഷ്യം കാണിക്കുന്ന ഒരു വ്യക്തിയാണ് നിങ്ങൾ എന്ന് അത് സൂചിപ്പിക്കുന്നു. എന്നാൽ ആരെങ്കിലും അവരെ പ്രകോപിപ്പിക്കുകയോ അതിരുകൾ ലംഘിക്കുകയോ ചെയ്താൽ ഇക്കൂട്ടരുടെരുടെ കോപം അനിയന്ത്രിതമാകും. പ്രശ്നങ്ങൾ നിറഞ്ഞ സാഹചര്യങ്ങളിൽപ്പോലും അത്തരം വ്യക്തികൾ ഒരു ചിരിയോടെ അതിനെ നേരിടും. ഈ വ്യക്തികൾ പൊതുവെ പക്വതയുള്ളവരാണ്. സാഹചര്യങ്ങളെ അതിന്റെ രീതിയിൽ മനസിലാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.