Winter Lips Care: ശൈത്യകാലത്ത് വരണ്ട ചുണ്ടുകളാണോ പ്രശ്നം? ഈ വീട്ടുവൈദ്യം പ്രയോഗിക്കൂ
Home remedies for dry lips: ചുണ്ടുകൾ വിണ്ടു കീറുന്നത് ശൈത്യകാലത്ത് പൊതുവായി കാണപ്പെടുന്ന ഒരു പ്രശ്നമാണ്.
ശൈത്യകാലത്ത് നമ്മളെ അലട്ടുന്ന ചില പ്രശ്നങ്ങളുണ്ട്. അത്തരത്തിലുള്ള ഒരു പ്രശ്നമാണ് ചുണ്ടുകൾ വിണ്ടുകീറുന്നത്. ശീതകാലം ആരംഭിക്കുമ്പോൾ, ചുണ്ടുകൾ വിണ്ടുകീറാൻ തുടങ്ങുന്നു. അമിതമായ തണുപ്പ് കാരണമാണിത്. ഈ പ്രശ്നങ്ങൾ അകറ്റി, ചുണ്ടുകൾ വളരെ മൃദുവും മിനുസമുള്ളതുമാക്കുന്ന ഒരു പ്രതിവിധി നോക്കാം...
കറ്റാർ വാഴയും പഞ്ചസാര സ്‌ക്രബ്ബും
ALSO READ: ഹീൽസ് സ്ഥിരമായി ധരിക്കുന്നവരാണോ? എങ്കിൽ രോഗങ്ങൾ പിന്നാലെയുണ്ട്
തണുപ്പുകാലത്ത് തണുത്ത വായുവും വരണ്ട അന്തരീക്ഷവും കാരണം ചുണ്ടിലെ ഈർപ്പം നഷ്ടപ്പെടും. ഇത് ചുണ്ട് പൊട്ടാനും അതിൽ നിന്ന് രക്തം വരാൻ കാരണമാവുകയും ചെയ്യുന്നു. വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകൾ നന്നാക്കാൻ ഈ വീട്ടുവൈദ്യം ഫലപ്രദമാണ്. അതിനായി കറ്റാർ വാഴ ജെല്ലിൽ കുറച്ച് പഞ്ചസാര ചേർത്ത് ഈ സ്‌ക്രബ് ചുണ്ടിൽ പുരട്ടുക. ഇത് ചുണ്ടിലെ ഡെഡ് സെല്ലുകളെ ഇല്ലാതാക്കും. അതിനു ശേഷം ചുണ്ടിൽ ലിപ് ബാം പുരട്ടുക.
തേനും കറ്റാർ വാഴയും
തേനും കറ്റാർ വാഴയും ചേർന്നുള്ള മിശ്രിതം ചുണ്ടുകൾക്ക് ഗുണം ചെയ്യും, കാരണം ഇതിന് ആൻറി-ഇൻഫ്ലമേറ്ററി, ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്, ഇത് ചുണ്ടുകളെ മൃദുവാക്കാനും വിള്ളൽ തടയാനും സഹായിക്കുന്നു. ഇതിനായി, ഒരു ചെറിയ പാത്രത്തിൽ തുല്യ അളവിൽ കറ്റാർ വാഴ ജെല്ലും തേനും കലർത്തി പകൽ സമയത്ത് ഈ മിശ്രിതം ലിപ് ബാം ആയി ഉപയോഗിക്കുക. ദിവസവും രണ്ടോ മൂന്നോ തവണ ഇത് പുരട്ടുന്നത് ചുണ്ടുകൾ മൃദുവും മിനുസമുള്ളതുമാക്കും.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങളും വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടണം.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.