എല്ലാ ഭക്ഷണത്തിലെയും ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ഉപ്പ്. ഭക്ഷണത്തിന് രുചി നൽകുന്നതിൽ ഉപ്പ് വലിയ പങ്കുവഹിക്കുന്നുണ്ട്. എന്നാൽ ശരീരത്തിലെ സോഡിയം അമിതമായാൽ അത് ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഉയർന്ന സോഡിയം ഉപഭോഗം ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുന്നുവെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മുതിർന്നവർക്ക് പ്രതിദിനം അഞ്ച് ഗ്രാമിൽ താഴെ ഉപ്പ് കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയ സംബന്ധമായ അസുഖങ്ങൾ, സ്ട്രോക്ക്, കൊറോണറി ഹാർട്ട് അറ്റാക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. ഉപ്പ് കഴിക്കുന്നത് കുറയ്ക്കുന്നതിന്റെ പ്രധാന ഗുണം ഉയർന്ന രക്തസമ്മർദ്ദം കുറയും എന്നതാണ്.


ഗാർഡിയന്റെ ഒരു റിപ്പോർട്ട് അനുസരിച്ച് , ഭക്ഷണത്തിൽ ഉപ്പ് ചേർക്കാത്തവർക്ക് ഉപ്പ് ചേർക്കുന്നവരെ അപേക്ഷിച്ച് ഹൃദയസംബന്ധമായ രോഗമായ ഏട്രിയൽ ഫൈബ്രിലേഷൻ (എഎഫ്) ഉണ്ടാകാനുള്ള സാധ്യത 18 ശതമാനം കുറവാണെന്ന് ഗവേഷകർ കണ്ടെത്തി. യുകെയിൽ രോഗനിർണയം നടത്തിയവരുടെ എണ്ണം കഴിഞ്ഞ ദശകത്തിൽ 50 ശതമാനം വർദ്ധിച്ച് 1.5 ദശലക്ഷമായി.


ഏട്രിയൽ ഫൈബ്രിലേഷൻ ക്രമരഹിതവും പലപ്പോഴും അസാധാരണമായ വേഗതയേറിയതുമായ ഹൃദയമിടിപ്പ് ഉണ്ടാക്കുന്നു. ഇത് തലകറക്കം, ശ്വാസതടസ്സം, ക്ഷീണം എന്നിവയ്ക്ക് കാരണമാകും. ഏട്രിയൽ ഫൈബ്രിലേഷൻ ഉള്ള ആളുകൾക്ക് സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് അഞ്ചിരട്ടി കൂടുതലാണ്.


നിങ്ങൾ ദിവസവും കഴിക്കുന്ന ഉപ്പിന്റെ അളവ് കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്:


രക്തസമ്മർദ്ദം കുറയുന്നു: സോഡിയം കുറച്ച് കഴിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. ഉപ്പിന്റെ ഉപയോ​ഗം പരിമിതപ്പെടുത്തുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.


ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് മികച്ചത്: ശരീരത്തിൽ ഉപ്പ് അമിതമായാൽ ഹൃദയാഘാതത്തിന് സാധ്യത കൂടുതലാണ്. അതിനാൽ ഉപ്പ് കഴിക്കുന്നത് കുറയ്ക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്.


ശരീരവണ്ണം കുറയ്ക്കുന്നു: ഉപ്പിന്റെ അളവ് കുറയ്ക്കുന്നത് ശരീരഭാരം കുറയാൻ സഹായിക്കും. ഉപ്പ് അമിതമായി കഴിക്കുന്നത് വയറുവീർക്കൽ, വയറുവേദന തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കും.


അസ്ഥികളുടെ ആരോഗ്യത്തെ മോശമാക്കുന്നു: ഭക്ഷണത്തിലെ അമിതമായ ഉപ്പ് ശരീര കോശങ്ങളിൽ ശേഖരിക്കപ്പെടുന്നതിലേക്ക് നയിച്ചേക്കാം. ഇത് കാത്സ്യം പുറന്തള്ളാൻ ശരീരത്തെ പ്രേരിപ്പിക്കുന്നു, ഇത് അസ്ഥികളുടെ അപചയത്തിനും ഓസ്റ്റിയോപൊറോസിസിലേക്കും നയിക്കുന്നു. ഉപ്പ് ഒഴിവാക്കുന്നത് എല്ലുകളുടെ അപചയത്തിനുള്ള സാധ്യത കുറയ്ക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.