സ്ലിം ആകാൻ ആഗ്രഹിക്കാത്തവർ ആരാ അല്ലെ..  എല്ലാവർക്കും മെലിഞ്ഞ സുന്ദരമായ ശരീരമാണ് ആഗ്രഹം.  പലരും അതിനായി ഓരോ ടിപ്പുകൾ തേടിക്കൊണ്ടിരിക്കും.  അത്തരക്കാർക്ക് ഇതാ ഒരു സന്തോഷ വാർത്ത.  നിങ്ങൾക്ക് സ്ലിം ആകണമെങ്കിൽ നിതാ അമ്പനിയുടെ (Nita Ambani) ഈ മാതൃക പിന്തുടർന്നാൽ മതി.  


COMMERCIAL BREAK
SCROLL TO CONTINUE READING

മെലിയാൻ കഠിന പ്രയത്നം ചെയ്ത നിതാ അംബാനിയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ (Social media) വൈറലാകുന്നത്.  തന്റെ മകൻ ആനന്ദ് അംബാനി സെലിബ്രിറ്റി കൊച്ചായ വിനോദ് ചോപ്രയ്ക്ക് കീഴിലുള്ള പരിശീലനത്തിൽ രണ്ടുവർഷം കൊണ്ടു കുറച്ചത് 100 കിലോ ആയിരുന്നു.  മകന്റെ രൂപമാറ്റം അതിശയമായി തോന്നിയ നിതയ്ക്കും ഡയറ്റും വ്യായാമവും ചെയ്യണമെന്നായി.  അതിന്റെ അടിസ്ഥാനത്തിൽ ഏതാനും മാസങ്ങൾക്കുള്ളിൽ അവർ കുറച്ചത് 18 കിലോയാണ്.  



ഇതിന് നിതയെ സഹായിച്ചത് പഴങ്ങളും പച്ചക്കറികളും നട്ടും സീഡുകളും അടങ്ങിയ ഭക്ഷണമാണ് ഒപ്പം നീന്ത, യോഗ, ജിം തുടങ്ങിയ വ്യായാമ മുറകളും.  ഇതിനെല്ലാത്തിനും പുറമെ നിതയുടെ ഭാരം കുറയാൻ ഉണ്ടായ രണ്ടു പ്രധാന കാര്യങ്ങളുണ്ട്.  ഇത് ആർക്ക് വേണമെങ്കിലും പരീക്ഷിക്കാൻ പറ്റും.  അതിൽ ഒന്ന് ബീറ്റ് റൂട്ട് ജൂസ് (Beetroot juice) മറ്റേത് ഡാൻസ് (Dance). 



ദിവസവും പോഷക സമ്പുഷ്ടമായ ഒന്നോ രണ്ടോ ഗ്ലാസ് ബീറ്റ് റൂട്ട് ജ്യൂസ് (Beetroot juice) കുടിക്കുന്നത് നിത്യ പതിവായിരുന്നു. ഇവ പ്രധാനമായി ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ബീറ്റ് റൂട്ടിൽ സീറോ ഫാറ്റും വളരെ കുറിച്ച് കാലറിയുമാണ് ഉള്ളത്. ഇവ വയറിനെ ശുദ്ധീകരിക്കുകയും ശരീരത്തിന് ആവശ്യമായ പോഷകം നല്‍കുകയും ചെയ്യും.  കൂടാതെ ഇതിലെ ആന്റി ഓക്സിഡന്റുകൾ കൊഴുപ്പ് നിക്ഷേപവും ശരീരത്തിലെ വിഷാംശവും കുറച്ച് ഭാരം കുറയ്ക്കാൻ സഹായിക്കും.  രക്തസമ്മർദ്ദം കുറേക്കനും ബീറ്റ് റൂട്ട് വളരെ നല്ലതാണ്.  



ഭാരതനാട്യം പോലുള്ള ക്ലാസിക്കൽ നൃത്ത രൂപങ്ങളിൽ (Clasical dance) പരിശീലനം ലഭിച്ചിട്ടുള്ള നിതാ അംബാനി ദിവസവും ഡാൻസ് പ്രാക്ടീസ് ചെയ്യുമായിരുന്നു.   ശരീര വടിവിനും മനസിന്റെ സമ്മർദ്ദമകറ്റാനും ഭാരം കുറയുന്നതിനും നൃത്തം ചെയ്യുന്നത് വളരെ നല്ലതാണ്.  ഈ രണ്ടു കാര്യങ്ങൾ മുടങ്ങാതെ ചെയ്താണ് നിതാ അംബാനി തന്റെ 18 കിലോ കുറച്ചത്.