തുളസി അല്ലെങ്കിൽ ഹോളി ബേസിൽ വളരെയധികം ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു സസ്യമാണ്. തുളസി വീട്ട് മുറ്റത്ത് വളർത്താറുമുണ്ട്. ബ്രോങ്കൈറ്റിസ്, ഛർദ്ദിൽ , കണ്ണിന്റെ രോഗങ്ങൾ, കഫം എന്നിങ്ങനെ ഒരുപാട് രോഗങ്ങൾക്ക് പരിഹാരമാണ് തുളസി.  കൂടാതെ  പ്രമേഹവും കുറയ്ക്കുന്നതിനും ചർമ്മസംരക്ഷണത്തിനും പിരിമുറുക്കവും ഉത്കണ്ഠയും കുറയ്ക്കാനും ഒക്കെ തുളസി സഹായിക്കാറുണ്ട്. തുളസിയുടെ ശാസ്ത്രീയ നാമം ഒസിമം സാൻക്റ്റം എൽ എന്നാണ്. ആയുര്‍വേദത്തിൽ വിവിധ രോഗങ്ങൾ ചികിത്സിക്കാനായി സാധാരണയായി ഉപയോഗിച്ച് വരുന്ന ഒന്നാണ് തുളസി.  ദിവസവും തുളസി കഴിക്കുന്നതും, തുളസിയിട്ട് ആവി പിടിക്കുന്നതും. രോഗങ്ങളെ അകറ്റാൻ സഹായിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

തുളസിയുടെ ഔഷധഗുണങ്ങൾ എന്തൊക്കെ?


അണുബാധ പ്രതിരോധിക്കും


തുളസിക്ക് പെട്ടന്ന് മുറിവ് ഉണക്കാനും, അണുബാധ ഉണ്ടാകാതിരിക്കാൻ സഹായിക്കാനും ഉള്ള കഴിവുണ്ട്. തുളസിക്ക് ആൻറി ബാക്ടീരിയൽ ആൻറിവൈറൽ, ആന്റിഫംഗൽ കഴിവുകളുണ്ട്. കൂടാതെ നീര് കുറയ്ക്കാനും, ഒരു പരിധി വരെ വേദന കുറയ്ക്കാനും തുളസിക്ക് സാധിക്കും. മുറിവിനെ കൂടാതെ വായ്പ്പുണ്ണ്, മുഖക്കുരു എന്നിവയ്ക്കും തുളസി പരിഹാരമാകാറുണ്ട്.


 


 പിരിമുറുക്കവും ഉത്കണ്ഠയും കുറയ്ക്കും


നമ്മുടെ ശരീരത്തെ പിരിമുറുക്കവുമായി പൊരുത്തപ്പെടാനും മാനസിക സന്തുലിതാവസ്ഥയിലെത്താനും സഹായിക്കുന്ന എലമെന്റാണ് അഡാപ്റ്റോജൻ. തുളസി ഒരു അഡാപ്റ്റോജനായി പ്രവർത്തിക്കാറുണ്ട്. തുളസിക്ക് പലതരത്തിലുള്ള പിരിമുറുക്കാത്തെ കുറയ്ക്കാനുള്ള കഴിവുണ്ടെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആന്റിഡിപ്രെസന്റ്‌സിന്റ മരുന്നുകളിൽ കണ്ട് വരുന്ന ഗുണങ്ങൾ തുളസിയിലുമുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.


പ്രമേഹം  നിയന്ത്രിക്കും 


നിങ്ങൾക്ക് ടൈപ്പ് 2 പ്രമേഹം ഉണ്ടെങ്കിൽ തുളസി ഉപയോഗിക്കുന്നത് രക്തത്തിലെ പ്രമേഹം കുറയ്ക്കാൻ സഹായിക്കും. ശരീരഭാരം കൂടുന്നതും രക്തത്തിൽ അമിതമായി ഇൻസുലിന്റെ അളവ് കൂടുന്നത് തടയാനും ഇൻസുലിൻ പ്രതിരോധവും രക്തസമ്മര്ദവും കുറയ്ക്കാനും തുളസി സഹായിക്കും. 


ചർമ്മത്തിന് തുളസി നല്‍കുന്ന ഗുണങ്ങൾ


മുഖക്കുരു നിയന്ത്രിക്കാൻ സഹായിക്കും 


തുളസിയിൽ ആന്‍റിസെപ്റ്റിക്, ആന്‍റി ബാക്ടീരിയൽ ഗുണങ്ങൾ ഉണ്ട്. ഇത് മുഖക്കുരു ഉണ്ടാവുന്നത് തടയാൻ സഹായിക്കുന്നു. ഇത് ചര്‍മ്മത്തിലെ സുക്ഷിരങ്ങള്‍ അടയുന്നത് തടയുകയും ചര്‍മ്മത്തിലെ അധിക എണ്ണമയം  നീക്കം ചെയ്യുകയും ചെയ്യും. എണ്ണമയമുള്ള ചർമ്മമാണ് നിങ്ങളുടേതെങ്കിൽ  മുഖക്കുരു ഒഴിവാക്കാൻ തുളസി സഹായിക്കും 


വാർദ്ധക്യത്തിന്‍റെ ലക്ഷണങ്ങളെ ചെറുക്കുന്നു


തുളസിയിൽ ആന്‍റി ഓക്‌സിഡന്‍റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ സഹായിക്കുന്നു. കൂടാതെ, ചർമ്മത്തിണ്ടാകുന്ന കേടുപാടുകൾ നികത്തുകയും  പ്രായമാകൽ പ്രക്രിയയെ സാവധാനത്തിലാകാന്‍ സഹായിയ്ക്കുകയും ചെയ്യുന്നു. പതിവായി തുളസി ഉപയോഗിക്കുന്നത് ചര്‍മ്മത്തില്‍ ഉണ്ടാകുന്ന നേർത്ത വരകൾ, ചുളിവുകൾ, പ്രായത്തിന്‍റെ ലക്ഷണങ്ങള്‍ എന്നിവ കുറയ്ക്കാൻ സഹായിക്കും. ദി


ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്യുകയും പോഷിപ്പിക്കുകയും ചെയ്യുന്നു


തുളസിക്ക് മോയ്സ്ചറൈസിംഗ് ഗുണങ്ങളുണ്ട്, ഇത് ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും പോഷിപ്പിക്കാനും സഹായിക്കുന്നു. ചർമ്മത്തിന്‍റെ സ്വാഭാവിക ഈർപ്പം നിലനിര്‍ത്താന്‍  തുളസി സഹായിയ്ക്കുന്നു. തുളസി ചര്‍മ്മത്തെ മൃദുവും തിളക്കവുമുള്ളതുമാക്കി മാറ്റുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.