ഫാറ്റി ലിവർ വർധിച്ചുവരുന്ന ഒരു ആരോ​ഗ്യ പ്രശ്നമാണ്. കൃത്യസമയത്ത് പരിശോധിച്ച് ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് ഇത് നയിക്കും. എന്താണ് ഫാറ്റി ലിവർ? കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് മൂലം ഉണ്ടാകുന്ന ആരോ​ഗ്യാവസ്ഥയാണിത്. ഇത് കരളിനെ തകരാറിലാക്കുന്നു. ഇത് ശരീരത്തിന് പോഷകങ്ങൾ ആ​ഗിരണം ചെയ്യാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫാറ്റി ലിവർ ​ഗുരുതരാവസ്ഥയിൽ ആകുന്ന സാഹചര്യത്തിൽ ഇത് കരളിന്റെ പ്രവർത്തനം നിലയ്ക്കുന്നതിലേക്ക് നയിക്കുന്നു. കരളിന്റെ ആരോ​ഗ്യം മികച്ചതാക്കുന്നത് ഭക്ഷണശീലങ്ങളിലും ശ്രദ്ധിക്കേണ്ടതുണ്ട്. കരളിലെ വിഷാംശം ഇല്ലാതാക്കുന്നതിനും കൊഴുപ്പ് കുറയ്ക്കുന്നതിനും ഫലപ്രദമായ ഡിടോക്സ് പാനീയങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.


ഗ്രീൻ ടീ: ഗ്രീൻ ടീ ആരോ​ഗ്യകരമായ പാനീയമാണ്. ഗ്രീൻ ടീയിൽ കാറ്റെച്ചിനുകളുണ്ട്. ഈ ആൻ്റി ഓക്‌സിഡൻ്റുകൾ കോശങ്ങളെ ആരോ​ഗ്യമുള്ളതാക്കാൻ സഹായിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാനും കരളിന്റെ ആരോ​ഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.


 ALSO READ: ആഫ്രിക്കയിൽ മങ്കിപോക്സ് വ്യാപനം രൂക്ഷം; ആരോ​ഗ്യ അടിയന്താവസ്ഥ പ്രഖ്യാപിച്ച് ലോകാരോ​ഗ്യ സംഘടന


മഞ്ഞൾ ചായ: മഞ്ഞളിന് നിരവധി ഔഷധ ​ഗുണങ്ങൾ ഉണ്ട്. മഞ്ഞൾ വെള്ളം, മഞ്ഞൾ ചായ അല്ലെങ്കിൽ മഞ്ഞൾ പാൽ തുടങ്ങി മഞ്ഞൾ അടിസ്ഥാനമാക്കിയുള്ള എല്ലാ പാനീയങ്ങളും ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നു. ഇത് വീക്കം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും കരളിലെ വിഷാംശം കുറയ്ക്കാനും സഹായിക്കുന്നു. ഇതിലെ പ്രധാന ഘടകമായ കുർക്കുമിന് ആന്റി ഓക്സിഡന്റ് ​ഗുണങ്ങളും ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങളും ഉണ്ട്. ഇത് കരളിന്റെ ആരോ​ഗ്യത്തിന് മികച്ചതാണ്.


ബീറ്റ്റൂട്ട് ജ്യൂസ്: കരളിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്ന എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന പാനീയമാണ് ബീറ്റ്റൂട്ട് ജ്യൂസ്. ആൻ്റി ഓക്‌സിഡൻ്റുകളാൽ സമ്പന്നമായ ഇത് രക്തം ശുദ്ധീകരിക്കാനും കരളിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.


നാരങ്ങ വെള്ളം: അതിരാവിലെ വെറും വയറ്റിൽ ചെറുചൂടു വെള്ളത്തിൽ നാരങ്ങ നീര് ചേർത്ത് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും കരളിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും. നാരങ്ങയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലെ സിട്രിക് ആസിഡ് മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും ​ഗുണം ചെയ്യും.


ആപ്പിൾ സിഡെർ വിനെഗർ: ഫാറ്റി ലിവറിനെതിരായ ഫലപ്രദമായ പ്രതിവിധികളിൽ ഒന്നാണ് ആപ്പിൾ സിഡെർ വിനെ​ഗർ. ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ ആപ്പിൾ സിഡെർ വിനെഗർ മികച്ചതാണ്.


ALSO READ: മധുരമൂറും ​ഗുണങ്ങളുണ്ട് മധുരക്കിഴങ്ങിന്; ശരീരഭാരം കുറയ്ക്കാൻ ഇതെങ്ങനെ സഹായിക്കും?


കാപ്പി: മിതമായ അളവിൽ കാപ്പി കുടിക്കുന്നത് കരളിന്റെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. മിതമായ അളവിൽ കാപ്പി കുടിക്കുന്നത് ഫാറ്റി ലിവറിനെ പ്രതിരോധിക്കാൻ സഹായിക്കും.


Disclaimer: ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദ​ഗ്ധന്റെ ഉപദേശത്തിന് പകരമല്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.