യുഎസ് ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട് തുടർച്ചയായി അഞ്ചാം വർഷവും ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷണക്രമമായി തിരഞ്ഞെടുത്തത് മെഡിറ്ററേനിയൻ ഡയറ്റാണ്. ഗുരുതരമായ പല രോഗങ്ങളിൽ നിന്നും ഇത് ആളുകളെ  സംരക്ഷിക്കുമെന്ന് ആളുകൾ വിശ്വസിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമമാണ് മെഡിറ്ററേനിയൻ ഡയറ്റ്. ഊർജസ്വലതയും ആരോഗ്യവും നിലനിർത്താൻ ഇതിന് കഴിയും. 
മെഡിറ്ററേനിയൻ ഭക്ഷണത്തിൽ ചുവന്ന മാംസം, സംസ്കരിച്ച ഭക്ഷണം, പാലുൽപ്പന്നങ്ങൾ എന്നിവയുടെ അളവ് കുറവാണ് ഇതിനെ പറ്റി നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്താണ് മെഡിറ്ററേനിയൻ ഡയറ്റ്


മെഡിറ്ററേനിയൻ ഭക്ഷണത്തിൽ കൂടുതലും പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ഒലിവ് ഓയിൽ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാണ് കഴിക്കുന്നത്. ഈ ഭക്ഷണക്രമത്തിൽ, മാംസം, മുട്ട, പാൽ ഉൽപന്നങ്ങൾ, സംസ്കരിച്ച ഭക്ഷണം, അതായത് ജങ്ക് ഫുഡ് എന്നിവ കുറവാണ്. പഞ്ചസാര, ഉപ്പ് എന്നിവയും കുറവാണ് ഉപയോഗിക്കുന്നത്. ഈ ആരോഗ്യകരമായ ശീലങ്ങളെല്ലാം നമ്മുടെ ശരീരത്തെ ശക്തിപ്പെടുത്തുകയും രോഗങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു.


രോഗങ്ങളെ തടയും


മെഡിറ്ററേനിയൻ ഡയറ്റിൽ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന നാരുകളും വിറ്റാമിനുകളും മൂലകങ്ങളും ധാരാളമായി കാണപ്പെടുന്നു.  പ്രമേഹം, ഹൃദ്രോഗം, കാൻസർ തുടങ്ങിയ അപകടകരമായ രോഗങ്ങളിൽ നിന്ന് നമ്മെ ഇത് സംരക്ഷിക്കുന്നു. പഴങ്ങളിലും പച്ചക്കറികളിലും കാണപ്പെടുന്ന ആന്റിഓക്‌സിഡന്റുകൾ ഈ രോഗങ്ങളെ ചെറുക്കാനുള്ള കരുത്ത് ശരീരത്തിന് നൽകും.


ശരീരഭാരം കുറയ്ക്കും


മെഡിറ്ററേനിയൻ ഡയറ്റിൽൽ നാരുകളും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. നാരുകളാൽ സമ്പന്നമായ ഭക്ഷണം വയർ നിറയ്ക്കും. അതിനാൽ നിങ്ങൾക്ക് പലപ്പോഴും വിശപ്പ് തോന്നില്ല. വിശപ്പ് കുറയുമ്പോൾ, നിങ്ങൾ അനാവശ്യ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയും ശരീരഭാരം വർദ്ധിക്കുന്നത് കുറയുകയും ചെയ്യും. 


വൈകാരിക ആരോഗ്യം


ഒമേഗ-3 ഫാറ്റി ആസിഡുകൾ ഇതിൽ ധാരാളമായി കാണപ്പെടുന്നു. ഈ ആസിഡുകൾ തലച്ചോറിലെ സെറോടോണിൻ, ഡോപാമൈൻ തുടങ്ങിയ രാസവസ്തുക്കളുടെ അളവ് വർദ്ധിപ്പിക്കും, ഇത് നമ്മുടെ മാനസികാവസ്ഥയെ നിയന്ത്രിക്കും. നല്ല മാനസികാവസ്ഥയിലായിരിക്കുമ്പോൾ, ജീവിതത്തെ കൂടുതൽ പോസിറ്റീവ് വീക്ഷണകോണിൽ നിന്ന് നോക്കാം. ഒമേഗ -3 ഫാറ്റി ആസിഡുകളുടെ കുറവ് വിഷാദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പല ഗവേഷണങ്ങളും തെളിയിച്ചിട്ടുണ്ട്.


ഊർജ്ജം നിലനിർത്തും


ഈ ഭക്ഷണക്രമം ശരീരത്തെ പോഷകങ്ങളാൽ സമ്പുഷ്ടമാക്കുന്നു, ഇത് ഊർജ്ജ നില വർദ്ധിപ്പിക്കുകയും ക്ഷീണം നീക്കം ചെയ്യുകയും ചെയ്യും. ഇത് നിങ്ങളെ കൂടുതൽ ഊർജസ്വലവും ഉന്മേഷദായകവുമാക്കുന്നു. പതിവ് ക്ഷീണം നീങ്ങും. 



 

 


 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.