Benefits of Ixora Flowers: ഇത്തിരി കുഞ്ഞൻ പൂവിന് ഗുണങ്ങളേറെ; ചെത്തിയുടെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്
തൊടികളിലും വീട്ടുമുറ്റത്തും സാധാരണയായി കാണപ്പെടുന്ന ചെത്തിപ്പൂവ് ഒട്ടനവധി ശാരീരിക ബുദ്ധിമുട്ടുകൾക്ക് ഉത്തമ പ്രതിവിധിയാണ്.
ചെത്തിപ്പൂവ് കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല. വീട്ടു മുറ്റത്തും തൊടികളിലും ഇവ സാധാരണയായി കാണപ്പെടുന്നു. ചെത്തിപ്പൂ അലങ്കാരത്തിന് മാത്രമല്ല ഔഷധത്തിനും ഉപയോഗിക്കുന്നു. പല നിറങ്ങളിലും വലിപ്പത്തിലും ചെത്തി ചെടി കാണാറുണ്ടെങ്കിലും ഇവയെല്ലാം മരുന്നായി ഉപയോഗിക്കാറില്ല. നന്നായി പൊക്കം വയ്ക്കാത്ത ചെത്തിയാണ് മരുന്നിന് വേണ്ടി ഉപയോഗിക്കുന്നത്. ചെറിയ ഇലകളും ഇളം ചുവപ്പ് നിറത്തിലുള്ള പൂക്കളുമാണിവയ്ക്ക്. ഇതിന്റെ പഴം കഴിക്കുവാൻ സാധിക്കും. ചെത്തി വെറുതെ ചവച്ചരച്ച് കഴിക്കുന്നവരും ഉണ്ട്.
അമിത ആര്‍ത്തവത്തിന് ചെത്തിപ്പൂവ് നല്ലതാണ്. ചെത്തിപ്പൂവ് ഒരു ഗ്ലാസ് വെള്ളത്തിലിട്ട് തിളപ്പിച്ച് അതിനെ നാലിലൊന്നായി വറ്റിച്ച് ആര്‍ത്തവ ദിവസങ്ങളില്‍ രണ്ട് നേരം വീതം കഴിക്കാം. ഇത് ഒരു മൂന്നു ദിവസം കഴിച്ചാൽ മതിയാവും.
ചെത്തിപ്പൂവ് ശരീര വേദനയ്ക്ക് ഉത്തമ പ്രതിവിധിയാണ്. ചെത്തിപ്പൂവ് വെള്ളത്തില്‍ ഇട്ട് നന്നായി തിളപ്പിച്ച് കുളിക്കുന്നത് ശരീര വേദന കുറയ്ക്കുന്നു. ആവി പിടിക്കുന്നതും നല്ലതാണ്.
ചെത്തിയുടെ പൂവ്, പനിക്കൂര്‍ക്ക, തുളസി എന്നിവ ആവിയില്‍ വേവിച്ച് അതിന്റെ നീര് കുടിക്കുന്നത് പനിയും കഫക്കെട്ടും കുറയ്ക്കും.
ചർമ്മത്തിലുണ്ടാകുന്ന അലർജിയും മറ്റും കുറയ്ക്കുന്നതിന് ചെത്തി ഉപയോഗിക്കുന്നു. ചെത്തിപ്പൂവ് ഉപയോഗിച്ച് കാച്ചിയ വെളിച്ചെണ്ണ
ദേഹത്ത് പുരട്ടുന്നത് ചര്‍മ്മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു.
തലയില്‍ നിന്നും നീരിറങ്ങുന്നത് പല ബുദ്ധിമുട്ടുകള്‍ക്കും കാരണമാവാറുണ്ട്. തൊണ്ടവേദന, ചെവി വേദന, കഫക്കെട്ട് തുടങ്ങിയവ ഇതുമൂലം വരാറുണ്ട്. ഇത്തരം അവസ്ഥകള്‍ ഒഴിവാക്കുവാന്‍ ചെത്തി സഹായകമാണ്. ചെത്തിപൂവും കുരുമുളകും കറിവേപ്പിലയും തുളസിയും ചേര്‍ത്ത് ചൂടാക്കുന്ന വെളിച്ചെണ്ണ ദിവസേന തലയില്‍ തേച്ച് കുളിക്കുന്നത് നീരിറക്കം വരാതെ സംരക്ഷിക്കുന്നു.
ചെത്തിപ്പൂവും വെറ്റില, തുളസി എന്നിവ ചതച്ച് കാച്ചിയ വെളിച്ചെണ്ണ തലയില്‍ തേക്കുന്നത് താരന്‍ കുറയ്ക്കാന്‍ സഹായിക്കും.
ചെത്തിയുടെ പൂവും ഇലയും ചതച്ച് നീരെടുത്ത് മുറിവില്‍ പുരട്ടുന്നത് മുറിവ് വേഗത്തില്‍ ഉണങ്ങുവാന്‍ സഹായിക്കും. ചെത്തിയില്‍ അടങ്ങിയിരിക്കുന്ന നാച്വറല്‍ കോംപൗണ്ട്‌സ് മുറിവ് വേഗത്തില്‍ ഉണങ്ങാന്‍ സഹായിക്കുന്നു.
ചെത്തിപ്പൂവിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രക്ത സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.
(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.