പുതിനയില കഴിക്കാറുണ്ടോ നിങ്ങൾ. പുതിനക്ക് ചില ഗംഭീര ആരോഗ്യ ഗുണങ്ങളുണ്ട്.  പുതിനയിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ആരോഗ്യത്തിന് വളരെ അധികം നല്ലതാണ്. മാത്രമല്ല എളുപ്പത്തിൽ ലഭ്യമാകുന്ന ഒന്നായതിനാൽ പുതിന കൂടുതൽ കഴിക്കാനും സാധിക്കും. ധാരാളം ഔഷധഗുണങ്ങള്‍ നിറഞ്ഞ ഒന്ന് കൂടിയാണ് പുതിന. പുതിനയുടെ മറ്റ് ഗുണങ്ങൾ നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

നിങ്ങളുടെ വായ്നാറ്റം നീക്കാനും മോണയിലെ പലതരത്തിലുമുള്ള രക്തസ്രാവം സുഖപ്പെടുത്താനും വായുടെ ശുചിത്വം വര്‍ദ്ധിപ്പിക്കാനും പുതിനയുടെ ആന്റിസെപ്റ്റിക് ഗുണങ്ങള്‍ എപ്പോഴും സഹായകരമാണ്.  ഇത് കൊണ്ട് തന്നെ രാവിലെ ഒരു ഗ്ലാസ് പുതിനയിട്ട വെള്ളം കുടിക്കുന്നത് ഗുണകരവുമാണ്.


ALSO READ: കരിമ്പ് ജ്യൂസ് കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്...!


രാവിലെ പുതിന വെള്ളം കുടിച്ചാൽ നിങ്ങളുടെ വായിലെ ബാക്ടീരിയകൾ ഇല്ലാതാകും വായ്നാറ്റം കുറയ്ക്കാനും സാധിക്കും. പുതിന കഴിക്കുന്നത് വഴി ജലദോഷം, പനി എന്നിവ കുറയ്ക്കാൻ സാധിക്കും. പുതിനയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും വയറിനും ദഹനത്തിനും ഏറെ നല്ലതാണ്. പുതിനയിലെ 'മെന്തോള്‍' നിങ്ങളുടെ ശ്വാസവും, ഉച്ഛാസവും മെച്ചപ്പെടുത്താനും പുതിന വഴി സാധിക്കും. 


ഗ്യാസ്, ദഹനക്കേട്, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങളെ ലഘൂകരിക്കാന്‍ പുതിന തന്നെയാണ് എപ്പോഴും ബെസ്റ്റ്. ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങള്‍ക്കും പുതിന മികച്ചൊരു പ്രതിവിധി കൂടിയാണ് പുതിന എന്ന് പ്രത്യേകം പറയേണ്ടല്ലോ. ചര്‍മ്മ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പുതിന നേരിട്ട് പ്രയോഗിക്കുന്നത് ഗുണകരമാണെന്ന് ചില പഠനങ്ങൾ പറയുന്നു.  രാവിലെ പുതിന വെള്ളം കുടിക്കുന്നത് വഴി നിറമുള്ള ചർമ്മം ശരീരത്തിലുണ്ടാവും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ