ചെമ്പരത്തി പൂവിൻറെ ഔഷധഗുണങ്ങളും പാർശ്വഫലങ്ങളും നമ്മൾ പരമ്പരാഗതമായി   ചെമ്പരത്തിയുടെ  പുവും ഇലയും കേശസംരക്ഷണത്തിനായി ഉപയോഗിക്കാറുണ്ട്.ന്നാൽ അതിലുപരിയായി അധികമാരും അറിയാത്ത ചില ഔഷധ ഗുണങ്ങളും ചെമ്പരത്തിക്കുണ്ട് . രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും കാൻസറിനെ പ്രതിരോധിക്കുന്നതിനും വരണ്ടചുമ, ചർമ്മരോഗങ്ങൾ എന്നിവയുടെ ചികിത്സയ്ക്കും ചെമ്പരത്തി മികച്ചതായി കണക്കാക്കപ്പെടുന്നു. ഭക്ഷ്യ സാധനങ്ങളായ ജാം, മസാലകൾ, സൂപ്പ്, സോസ് തുടങ്ങിയ ഭക്ഷ്യവസ്തുക്കളിലും ചെമ്പരത്തിപ്പൂവ് ചേർക്കാറുണ്ട്. ഈജിപ്റ്റിൽ കർകഡെ എന്ന പാനീയവും ചെമ്പരത്തിപ്പൂവ് ഉപയോഗിച്ച് ഉണ്ടാക്കുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചെമ്പരത്തിയുടെ പൂവിൻറെ ഔഷധ ഗുണങ്ങൾ 


1)  രക്തചംക്രമണം വർദ്ധിപ്പിച്ച്  മുടിയുടെ ആരോഗ്യത്തെ  സംരക്ഷിക്കുന്നു. മുടിയുടെ വളർച്ചാ ശേഷിയെ  പരിപോഷിപ്പിക്കുന്നു 


2)  രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് പ്രമേഹ സാധ്യത കുറയ്ക്കുന്നു.


3)  ചർമ്മത്തിന് ഒരു മോയ്സ്ചറൈസിഗ് ഫലം നൽകുന്നു .


4)  ശരീരഭാരം  നിയന്ത്രിക്കുന്നു. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയുന്നു. 


5)  ചെമ്പരത്തി പൂവിൻറെ സത്ത് വൃക്ക സംബന്ധമായ പ്രശ്നങ്ങൾ കുറക്കാൻ  സഹായിക്കുന്നു. 


6)  ജലദോഷം, പല്ലുവേദന, മൂത്രനാളിയിലെ അണുബാധ എന്നീ പ്രശ്നങ്ങളെ കൈകാര്യം ചെയ്യാനും ചെമ്പരത്തി പൂവ് മികച്ചതായി കണക്കാക്കപ്പെടുന്നു.


 
ചെമ്പരത്തി പൂവിൻറെ  പാർശ്വഫലങ്ങൾ 


1)  ഗർഭിണികളായ സ്ത്രീകൾ ചെമ്പരത്തിപ്പൂവ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഗർഭം അലസുന്നതിന് കാരണമാകും.  


2) പ്രമേഹ രോഗികൾക്ക് ചെമ്പരത്തിപ്പൂവ് നല്ലതാണ്. കാരണം,  ഇത് രക്തത്തിലെ  പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. പക്ഷേ പ്രമേഹത്തിന് കഴിക്കുന്ന മരുന്നുകളുമായി ചേർന്ന് ഇത് വിരുദ്ധ ഫലം ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. 


3) രക്തസമ്മർദ്ദം കുറവുള്ളവർ ചെമ്പരത്തി കഴിക്കരുത്, ഇത് രക്തസമ്മർദ്ദ നില വീണ്ടും താഴുന്നതിനും ആരോഗ്യം മോശമാകുന്നതിനും കാരണമാകും.


4) ഏതെങ്കിലും  ശസ്ത്രക്രിയ ചെയ്തിട്ടുള്ളവരാണെങ്കിൽ ചെമ്പരത്തി കഴിക്കുന്നത് അപകടമാണ് . കാരണം  രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഇത് നിയന്ത്രിക്കുകയും ശരീരത്തിലെ ബാലൻസ് നിലനിർത്താൻ സാധിക്കാതെ വരികയും ചെയ്യുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.